ഇളംപ്രഭാതത്തില്‍ ഭാരതപ്പുഴയിലെ മഞ്ഞുലഞ്ഞു കിടക്കുന്ന മണല്‍ക്കരയില്‍ നടക്കുന്ന വിശ്രുതമായ യാത്രയയപ്പു ചടങ്ങോടുകൂടിയാണ് സി. അഷ്റഫ് പുതിയ നോവല്‍ തുടങ്ങുന്നത്. ചടങ്ങിനെത്തിച്ചേര്‍ന്ന മുപ്പത്തിമൂന്നു കാരാമകള്‍ ആകാശത്തേക്കു തലയുയര്‍ത്തി ആരവം മുഴക്കി. ആരവങ്ങള്‍ ആകാശത്ത് അലയടിച്ചപ്പോള്‍ പകലിലേക്കു

ഇളംപ്രഭാതത്തില്‍ ഭാരതപ്പുഴയിലെ മഞ്ഞുലഞ്ഞു കിടക്കുന്ന മണല്‍ക്കരയില്‍ നടക്കുന്ന വിശ്രുതമായ യാത്രയയപ്പു ചടങ്ങോടുകൂടിയാണ് സി. അഷ്റഫ് പുതിയ നോവല്‍ തുടങ്ങുന്നത്. ചടങ്ങിനെത്തിച്ചേര്‍ന്ന മുപ്പത്തിമൂന്നു കാരാമകള്‍ ആകാശത്തേക്കു തലയുയര്‍ത്തി ആരവം മുഴക്കി. ആരവങ്ങള്‍ ആകാശത്ത് അലയടിച്ചപ്പോള്‍ പകലിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇളംപ്രഭാതത്തില്‍ ഭാരതപ്പുഴയിലെ മഞ്ഞുലഞ്ഞു കിടക്കുന്ന മണല്‍ക്കരയില്‍ നടക്കുന്ന വിശ്രുതമായ യാത്രയയപ്പു ചടങ്ങോടുകൂടിയാണ് സി. അഷ്റഫ് പുതിയ നോവല്‍ തുടങ്ങുന്നത്. ചടങ്ങിനെത്തിച്ചേര്‍ന്ന മുപ്പത്തിമൂന്നു കാരാമകള്‍ ആകാശത്തേക്കു തലയുയര്‍ത്തി ആരവം മുഴക്കി. ആരവങ്ങള്‍ ആകാശത്ത് അലയടിച്ചപ്പോള്‍ പകലിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇളംപ്രഭാതത്തില്‍ ഭാരതപ്പുഴയിലെ മഞ്ഞുലഞ്ഞു കിടക്കുന്ന മണല്‍ക്കരയില്‍ നടക്കുന്ന വിശ്രുതമായ യാത്രയയപ്പു ചടങ്ങോടുകൂടിയാണ് സി. അഷ്റഫ് പുതിയ നോവല്‍ തുടങ്ങുന്നത്. ചടങ്ങിനെത്തിച്ചേര്‍ന്ന മുപ്പത്തിമൂന്നു കാരാമകള്‍ ആകാശത്തേക്കു തലയുയര്‍ത്തി ആരവം മുഴക്കി. ആരവങ്ങള്‍ ആകാശത്ത് അലയടിച്ചപ്പോള്‍ പകലിലേക്കു മറയാനൊരുങ്ങി നില്‍ക്കുകയായിരുന്ന ചന്ദ്രന്‍ ഉജ്വലമായ പ്രകാശത്തോടെ ഉദിച്ചുയര്‍ന്നു. ഉമ്മത്തൂര്‍ എന്ന ദേശത്ത് ജന്‍മമെടുത്ത ആമ വംശത്തിലെ അംഗങ്ങളാണ് അവിടെ കൂടിയിരിക്കുന്നത്. നദീവാത്സല്യം വഴിഞ്ഞൊഴുകിക്കിടക്കുന്ന മാതൃമധുര ദേശമാണ് ഉമ്മത്തൂര്‍. അവിടെനിന്ന് മൂന്ന് കാരാമകള്‍ ഭൂഖണ്ഡാന്തര യാത്രയ്ക്ക് പുറപ്പെടുകയാണ്, അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒബാമയെ സന്ദര്‍ശിക്കാന്‍. 

 

ADVERTISEMENT

കറുത്ത വര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കഥയാണ് ഒബാമയുടെ ജീവിതവും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പദവിയിലേക്കുള്ള ആരോഹണവും. വംശീയ വിദ്വേഷം ഇന്നും മറവില്ലാതെ വെളിവാക്കപ്പെടുന്ന, പുതിയ ഇരകളുണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ദേശത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിയ സന്ദര്‍ഭം. സ്വാഭാവികമായും അമേരിക്കയ്ക്കു പുറത്തും ഒബാമ ചലനങ്ങളുണ്ടാക്കി. ആവേശത്തിന്റെയും അഭിമാനത്തിന്റെയും അന്തസ്സ് വീണ്ടെടുത്തത്തിന്റെയും തരംഗങ്ങള്‍ സൃഷ്ടിച്ചു. അത് ഇന്ത്യയിലെ ചെറിയൊരു ദേശമായ കേരളത്തിന്റെ ജീവനാഡികളിലൊന്നായ ഭാരതപ്പുഴയുടെ തീരഭൂമിയായ ഉമ്മത്തൂരിലെ കാരാമകളിലും തരംഗങ്ങള്‍ ഉയര്‍ത്തിയതിന്റെ അസാധാരണമായ ആവിഷ്കരണമാണ് ‘ഒബാമയും മൂന്ന് ആമകളും’. 

 

ADVERTISEMENT

കറുത്ത വര്‍ഗത്തില്‍നിന്ന് ലോക നായക പദവിയിലേക്ക് ഉയര്‍ന്ന ഒബാമയെ സന്ദര്‍ശിക്കാന്‍ പോകുന്ന ആമകളുടെ യാത്ര ഒരേ സമയം യഥാര്‍ഥവും ഫാന്റസിയുമാണ്. അവരുടെ യാത്ര ആമ വര്‍ഗത്തിനു മാത്രമല്ല, ഭൂമുഖത്തെ സകല ജീവജാലങ്ങള്‍ക്കും അഭിമാനകരമാണ്. എന്നാല്‍, കറുത്തവരുടെ രാജ്യം വരേണമെന്നൊന്നും അവര്‍ ആഗ്രഹിക്കുന്നില്ല. കറുത്തവരും വെളുത്തവരും പരസ്പര സ്നേഹത്തോടെ മതിമറന്നു ജീവിച്ചുനേടുന്ന സ്വര്‍ണവര്‍ണ ദൈവിക രാജ്യം വരേണമേ എന്നാണ് ആമകള്‍ പ്രാര്‍ഥിക്കുന്നത്. സഞ്ചാരവേഗം കുറവാണെങ്കിലും ആയുസ്സ് കൂടുതലുള്ള ആമകള്‍ ദൈവത്തിലേക്കുള്ള യാത്രയില്‍ മനുഷ്യരെ ബഹുദൂരം പിന്നിലാക്കുന്നതിന്റെ ചിത്രം കൂടിയാണ് അഷ്റഫ് നോവലില്‍ വരച്ചിടുന്നത്. 

 

ADVERTISEMENT

കരിഞ്ചോഴന്‍, കുഞ്ചലാമന്‍ എന്നീ രണ്ടാണാമകളും കരിമയിലാളി എന്ന പെണ്ണാമയുമാണ് അമേരിക്കന്‍ യാത്രയ്ക്കു പുറപ്പെടുന്നത്. ആനകള്‍ പോലും ആദരവോടെ വന്ദിച്ച ജീവികള്‍ കൂടിയാണ് ആമകള്‍. ഭൂമി താങ്ങിനിര്‍ത്തുന്നത് ആമകൂര്‍മ ദൈവമാണെന്ന സത്യം മനുഷ്യര്‍ക്ക് അറിയില്ലെങ്കിലും ഭൂമിയിലെ ഏറ്റവും വലിയ ജീവികളായ ആനകള്‍ക്ക് അറിയാം. ആന, ആമ, ആട് എന്നീ മൂന്നു ജീവികളിലാണത്രേ ഭൂമിയുടെ മൂലക ശക്തി കുടികൊള്ളുന്നത്. ആമകള്‍ക്കാണു മനുഷ്യര്‍ക്കു മുന്നേ ആത്മജ്ഞാനം ലഭിച്ചതും. പ്രകൃതിയുമായി ലയിച്ചു ജീവിക്കുന്നതുകൊണ്ടാണതു സാധ്യമായതും.  

 

മൂന്നു ലോകങ്ങളിലുംവച്ച് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായ മഹാത്മജിയും നോവലിലെ ഒരു കഥാപാത്രമാണ്. ദൈവദൂതന്‍മാര്‍ അകമ്പടി സേവിച്ച മഹാവ്യക്തിത്വം. ആമകളുടെ പ്രാധാന്യം മനസ്സിലാക്കിയ വ്യക്തികയാണദ്ദേഹം. ആമകളില്‍ നിന്നാണത്രേ മഹാത്മജി അഹിംസ പഠിച്ചത്. ആമകളുടെ അഹിംസയോടും സഹനശക്തിയോടും അദ്ദേഹത്തിന് എന്നും ബഹുമാനവുമായിരുന്നു. സര്‍വതും സഹിച്ച് വേദനകള്‍ ഉള്ളിലൊതുക്കി ജീവിക്കാനുള്ള ആമകളുടെ സഹനശക്തി മഹത്തായ സത്യഗ്രഹ ബോധ്യത്തിനും പിന്‍ബലമായി. ആമകള്‍ ഭൂമിയുടെ കാതലാണെന്ന കാലസത്യം നിത്യപ്രാര്‍ഥനയില്‍ പോലും അദ്ദേഹം ഉരുവിട്ടിരുന്നത്രേ. 

ആമകളെക്കുറിച്ച് ആമകള്‍ ആമഭാഷയില്‍ പറയുന്ന ആമവേദമാണ് ഒബാമയും മൂന്ന് ആമകളും. മലയാളി ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു ഭൂമികയുടെ ചിത്രീകരണം. 


‘ഒബാമയും മൂന്ന് ആമകളും’ വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Book Review - Obamayum Moonnu Aamakalum by C. Ashraf