വയോധികനായ വൃദ്ധന്റെ ൈകകള്‍ കൈകളിലെടുത്ത് അവള്‍ തന്റെ നിറവയറില്‍ അമര്‍ത്തിപ്പിടിച്ചു. പിന്‍വലിക്കാന്‍ നോക്കിയെങ്കിലും അവള്‍ വിട്ടില്ല. പകച്ചുപോയിരുന്നെങ്കിലും അയാള്‍ക്ക് അവളുടെ മുഖത്തുനോക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പിന്നെ അവള്‍ തന്നെ ആ കൈകളെടുത്ത് തന്റെ നിറഞ്ഞുതുളുമ്പി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയോധികനായ വൃദ്ധന്റെ ൈകകള്‍ കൈകളിലെടുത്ത് അവള്‍ തന്റെ നിറവയറില്‍ അമര്‍ത്തിപ്പിടിച്ചു. പിന്‍വലിക്കാന്‍ നോക്കിയെങ്കിലും അവള്‍ വിട്ടില്ല. പകച്ചുപോയിരുന്നെങ്കിലും അയാള്‍ക്ക് അവളുടെ മുഖത്തുനോക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പിന്നെ അവള്‍ തന്നെ ആ കൈകളെടുത്ത് തന്റെ നിറഞ്ഞുതുളുമ്പി വെമ്പിനില്‍ക്കുന്ന മാറിലേക്കു വച്ചു. പിന്നെ കണ്ണടച്ചു നിന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ അയാള്‍തന്നെ എഴുന്നേറ്റുനിന്ന് അവളെ മുറുക്കി കെട്ടിപ്പിടിച്ചു. 

ADVERTISEMENT

സത്യനാഥന്‍ വൈദ്യരുടെ മരുന്നുകൊണ്ട് തഴമ്പിച്ച കൈകള്‍ അവളുടെ ശരീരത്തിലൂടെ മെല്ലെ ഒഴുകിനടക്കാന്‍ തുടങ്ങി. അവള്‍ അനക്കമറ്റു നിന്നു. അയാള്‍ ആദ്യം അവളുടെ പുറംഭാഗം മെല്ലെ തലോടി. ചുംബിച്ചു. പിന്നെ അവളെ തിരിച്ചുനിര്‍ത്തി ആ നിറവയറില്‍ തലോടുകയും ചുംബനംകൊണ്ടു മൂടുകയും ചെയ്തു. സര്‍വവും മറന്ന് കണ്ണുകളടച്ചുനിന്ന ആബി അല്പസമയം കഴിഞ്ഞപ്പോള്‍ അല്‍പം കുനിഞ്ഞ് തന്റെ ഉദരഭാഗത്തായി 

തപസ്സനുഷ്ഠിച്ചുനില്‍ക്കുന്ന ആ ഭിഷഗ്വരനെ പിടിച്ചെഴുന്നേല്‍പിച്ച് വാരിപ്പുണര്‍ന്നു. അവളും അതുപോലെ അയാളെ തന്നെക്കൊണ്ടാവുംവിധം സ്നേഹിച്ചു. ലൈംഗികാവയവങ്ങള്‍ക്ക് അവിടെ വലിയ പ്രസക്തിയില്ലായിരുന്നു. അത് അവള്‍ പൂര്‍ണഗര്‍ഭിണിയായതിനാലോ അയാള്‍ വാര്‍ധക്യത്തിലേക്കു കടന്ന ഒരാളായതിനാലോ ആയിരുന്നില്ല. മറ്റൊരുതരം ഭ്രാന്തമായ പങ്കുവയ്ക്കല്‍. 

‘ആത്മാവിന് രതിമൂര്‍ച്ഛ അനുഭവപ്പെട്ട ദിവസം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ വിവരണം ഷബ്ന മറിയത്തിന്റെ ആദ്യ നോവല്‍ പിഗ്മെന്റില്‍ നിന്നാണ്. സദാചാര വ്യവസ്ഥകളെയും നിയമങ്ങളെയും സാമൂഹിക- കുടുംബ സമ്പ്രദായങ്ങളെയും വെല്ലുവിളിക്കുന്ന വിചിത്രമായ അനുഭവം. ഇതുപോലെ ഒട്ടേറെ വിഭ്രമിപ്പിക്കുന്ന അനുഭവങ്ങളുണ്ട് പിഗ്മെന്റില്‍. ഒരുമുറിയില്‍ ജനിച്ചുവീഴുകയും അയല്‍ക്കാരായി ഒരുമിച്ചു വളരുകയും ചെയ്ത രണ്ടു പെണ്‍കുട്ടികള്‍. അവര്‍ പങ്കുവച്ച ആത്മാവിന്റെ സൗഹൃദം. അവരുടെ ബന്ധം ഒരിക്കലും ശാരീരകമായിരുന്നില്ല. രണ്ടു വഴികളിലാണ് അവര്‍ സഞ്ചരിച്ചത്. വര്‍ഷങ്ങളോളം അവര്‍ തമ്മില്‍ കാണാതിരുന്നിട്ടുമുണ്ട്. എന്നിട്ടും വിധിയുടെ വിചിത്രനിയോഗത്താല്‍ നിര്‍ണായക നിമിഷങ്ങളില്‍ അവര്‍ പരസ്പരം വേദനകള്‍ പങ്കുവച്ചു. സംഭ്രമങ്ങള്‍ പിന്നിട്ടു. ഒരാള്‍ക്കു മറ്റേയാള്‍ താങ്ങായും തണലായും മാറുകയും ചെയ്തു. എന്നാല്‍ അതിന് അവര്‍ അതിജീവിക്കേണ്ടിവന്ന ജീവിത സന്ദര്‍ഭങ്ങള്‍ സമാനതകളില്ലാത്തതാണ്. 

ADVERTISEMENT

അമീറ ബാനു എന്ന ആബിയും കാദംബരിയുമാണ് പിഗ്മെെന്റിലെ നായികമാര്‍. ആബി ജീവിക്കുന്നത് സാധാരണ വീട്ടമ്മയുടെ ജീവിതം. കാദംബരി ചിത്രകാരിയും. കൗമാരത്തിനുശേഷം യൗവ്വനത്തില്‍ വിവാഹിതരായി രണ്ടു വ്യത്യസ്ത നഗരങ്ങളിലാണ് ഇരുവരും ജീവിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും വീണ്ടും കത്തിലൂടെ ബന്ധപ്പെടുന്നതിലാണു നോവലിന്റെ തുടക്കം. ആബിയുടെ കത്തിനു മറുപടിയായി കാദംബരി എത്തുമ്പോഴേക്കും നോവല്‍ അവസാനിക്കുന്നു. 

അതിനിടയില്‍ ഷബ്ന മറിയം പറയുന്നത് രണ്ടു സ്ത്രീകള്‍ക്കു നേരിടേണ്ടിവന്ന അനുഭവങ്ങളിലൂടെ സമൂഹം സ്ത്രീകളോട് ചെയ്യുന്ന അനീതി. കാലങ്ങളായി അതിനു മാറ്റമില്ല; ഏറ്റക്കുറിച്ചിലുണ്ടായിട്ടുണ്ടെങ്കിലും. സന്തോഷം പരസ്യമായി പ്രകടിപ്പിച്ച സ്ത്രീകളുടെ പോലും ദുരനുഭവങ്ങള്‍ക്കു കണക്കില്ല. എന്നാല്‍ പിഗ്മെന്റില്‍ നായികമാരായ രണ്ടു സ്ത്രീകളും രണ്ടു വ്യത്യസ്ത രീതികളില്‍ തങ്ങള്‍ക്കു വിധിച്ച അന്യായത്തെ ചോദ്യം ചെയ്യുന്നു, പുരുഷാധികാര വ്യവസ്ഥകളെ 

വെല്ലുവിളിക്കുന്നു. ജീവിതംകൊണ്ടു പ്രതികാരം ചെയ്യുന്നു. 

ADVERTISEMENT

English Summary: Pigment book written by Shabna Mariyam