രണ്ടായിരവും മൂവായിരവും വർഷം പിന്നിലേക്കു ചരിത്രം തിരഞ്ഞുള്ള യാത്ര എത്രമാത്രം നിഗൂഢമായിരിക്കും. ഊഹിക്കാൻ പോലും കഴിയാത്തത്ര രഹസ്യങ്ങളാണ് കാലത്തിന്റെ ദൂരം കൊണ്ട് മറച്ചു വയ്ക്കപ്പെട്ടിരിക്കുന്നത്. അവയെ ആണ് തിരഞ്ഞു പോകേണ്ടത്. ഏതാണ് സത്യം ഏതാണ് മിഥ്യ എന്ന തോന്നലുണ്ടാകും, എവിടെനിന്ന് ഇതൊക്കെ കണ്ടെത്തും

രണ്ടായിരവും മൂവായിരവും വർഷം പിന്നിലേക്കു ചരിത്രം തിരഞ്ഞുള്ള യാത്ര എത്രമാത്രം നിഗൂഢമായിരിക്കും. ഊഹിക്കാൻ പോലും കഴിയാത്തത്ര രഹസ്യങ്ങളാണ് കാലത്തിന്റെ ദൂരം കൊണ്ട് മറച്ചു വയ്ക്കപ്പെട്ടിരിക്കുന്നത്. അവയെ ആണ് തിരഞ്ഞു പോകേണ്ടത്. ഏതാണ് സത്യം ഏതാണ് മിഥ്യ എന്ന തോന്നലുണ്ടാകും, എവിടെനിന്ന് ഇതൊക്കെ കണ്ടെത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടായിരവും മൂവായിരവും വർഷം പിന്നിലേക്കു ചരിത്രം തിരഞ്ഞുള്ള യാത്ര എത്രമാത്രം നിഗൂഢമായിരിക്കും. ഊഹിക്കാൻ പോലും കഴിയാത്തത്ര രഹസ്യങ്ങളാണ് കാലത്തിന്റെ ദൂരം കൊണ്ട് മറച്ചു വയ്ക്കപ്പെട്ടിരിക്കുന്നത്. അവയെ ആണ് തിരഞ്ഞു പോകേണ്ടത്. ഏതാണ് സത്യം ഏതാണ് മിഥ്യ എന്ന തോന്നലുണ്ടാകും, എവിടെനിന്ന് ഇതൊക്കെ കണ്ടെത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടായിരവും മൂവായിരവും വർഷം പിന്നിലേക്കു ചരിത്രം തിരഞ്ഞുള്ള യാത്ര എത്രമാത്രം നിഗൂഢമായിരിക്കും. ഊഹിക്കാൻ പോലും കഴിയാത്തത്ര രഹസ്യങ്ങളാണ് കാലത്തിന്റെ ദൂരം കൊണ്ട് മറച്ചു വയ്ക്കപ്പെട്ടിരിക്കുന്നത്. അവയെ ആണ് തിരഞ്ഞു പോകേണ്ടത്. ഏതാണ് സത്യം ഏതാണ് മിഥ്യ എന്ന തോന്നലുണ്ടാകും, എവിടെനിന്ന് ഇതൊക്കെ കണ്ടെത്തും എന്ന ആകുലതയുണ്ടാകും. ഈ അനുഭവങ്ങളെല്ലാം ഒരു പുസ്തകത്തിന് തരാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ പേരാണ് കാന്തമല ചരിതം. 

വിഷ്ണു എം.സി. എഴുതിയ കാന്തമല ചരിതം സീരീസിലെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി. അറോലക്കാടിന്റെ രഹസ്യമാണ് ഇത്തവണ വിഷ്ണു അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. 

ADVERTISEMENT

 

കാന്തമല ചരിതം മൂന്ന് പുസ്തകങ്ങളുള്ള ഒരു സീരീസാണ്. മൂന്നും പല കാലങ്ങളിലൂടെ സഞ്ചരിക്കുന്നു, എല്ലാം ചെന്നെത്തുന്നത് അറോലക്കാടിന്റെയും ജീവന്റെ കല്ലിന്റെയും മഹാ രഹസ്യങ്ങളിലേക്കാണ്. ആദ്യത്തെ പുസ്തകമായ ‘അഖിനാതന്റെ നിധി’യിൽ അറോലക്കാട്ടിലേക്കുള്ള മനുഷ്യരുടെ രഹസ്യാന്വേഷണ യാത്രയുടെ തുടക്കമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ പുസ്തകമായ അറോലയുടെ രഹസ്യം പറയുന്നത് നൂറ്റാണ്ടുകൾ മുൻപ് തന്നെ തുടങ്ങിയ മനുഷ്യരുടെ രഹസ്യങ്ങൾ തേടിയുള്ള യാത്രകളാണ്. 

 

വിഷ്ണു പറയാൻ ഉദ്ദേശിച്ച കഥാപരിസരം നമുക്കെല്ലാം അറിയുന്ന ശബരിമലയും പ്രാന്തപ്രദേശങ്ങളുമാണ്. അത് കാന്തമലയാണ്. ശാസ്താവിന്റെ മൂർത്തി പ്രതിഷ്ഠിതമായ സ്ഥലങ്ങളിൽ ഒന്ന്. എന്നാൽ മറ്റുള്ളവർ പറയുന്ന കാന്തമല ക്ഷേത്രത്തെക്കുറിച്ചല്ല, അതിനപ്പുറമുള്ള ആരും കാണാത്ത, ആരും പോകാത്ത നിഗൂഢമായ ആ ക്ഷേത്രത്തെ കുറിച്ച് അറിയാനാണ് നായകനായ മിഥുൻ ആദ്യ പുസ്തകത്തിൽ യാത്ര തുടങ്ങുന്നത്. എന്നാൽ കാന്തമലയെ ചുറ്റി ഒരു വലിയ രഹസ്യം തന്നെയുണ്ട്. അതിനുള്ളിലുള്ളത് ലോകത്തെത്തന്നെ തകർക്കാൻ ശേഷിയുള്ള ഒരു രഹസ്യമാണ്, അതിനെ തേടി അവിടേക്കു പോയവരാരും തിരികെ വന്നിട്ടില്ല. വന്നവരൊക്കെ മാനസിക അസ്വസ്ഥതയാൽ സ്വയം നഷ്ടപ്പെട്ടവരുമായിപ്പോയി. കാന്തമലയെക്കുറിച്ചുള്ള രഹസ്യം കണ്ടെത്താൻ വേണ്ടിയാണ് നായർ ഉൾപ്പെടയുള്ള എട്ടു പേർ ആ കാട് വിലയ്‌ക്കെടുക്കുന്നത്, എന്നാൽ അവർക്ക് അവിടെയുള്ള രഹസ്യം കണ്ടെത്താൻ അത്ര എളുപ്പമല്ല. നിഗൂഢ ശക്തികൾ അധിവസിക്കുന്ന ആ ഭൂമിയിലേക്കുള്ള യാത്ര തന്നെ സാഹസികമാണ്. ആ കാട്ടിലേക്കാണ് അതിന്റെ രഹസ്യം തിരഞ്ഞു മിഥുൻ പോകുന്നത്. എന്നാൽ മിഥുൻ എത്തിപ്പെടുന്നത് മറ്റൊരിടത്താണ്, അവിടെ നിന്നാണ് അവന് ഒന്നുമെഴുതാത്ത ആ പുസ്തകം ലഭിക്കുന്നതും, എന്നാൽ അതിലൂടെ അവൻ അനുഭവിച്ചറിഞ്ഞത് കാന്തമലയുടെ ചരിത്രം.

ADVERTISEMENT

 

രണ്ടാമത്തെ പുസ്തകത്തിൽ മാർത്താണ്ഡ വർമയും ആഴവർ നമ്പിയും പാണ്ഡ്യ സാമ്രാജ്യവുമൊക്കെ വന്നു കഥ പറഞ്ഞു പോകുന്നു. എല്ലാത്തിനും മീതെ ജീവന്റെ കല്ല് എന്ന രഹസ്യ ദൗത്യം അതിന്റെ ഏറ്റവും രഹസ്യാത്മകമായ പ്രക്രിയയിലേക്കു കടക്കുന്നു. എന്താണ് ജീവന്റെ കല്ല്, ശബരിമലയിലെ അയ്യന്റെ കഴുത്തിൽ അണിഞ്ഞിരുന്ന ജീവന്റെ കല്ല് ഇപ്പോൾ എവിടെയാണ്, അതിന്റെ രഹസ്യം എന്താണ് എന്നതൊക്കെ പുസ്തകം അനാവരണം ചെയ്യുന്നുണ്ട്. അത് ലഭിക്കുക എന്നാൽ ലോകം ജയിക്കുന്നതു പോലെയാണെന്നും പലരും മനസ്സിലാക്കുന്നുണ്ട്. പുതിയ തലമുറയിലെ മിഥുൻ എന്ന പയ്യന് എങ്ങനെയാണ് ഈ കാലാതീതമായ രഹസ്യങ്ങളിലേക്കുള്ള വഴിയൊരുങ്ങുന്നത് എന്നത് ചരിത്രവുമായി ബന്ധപ്പെട്ട രഹസ്യമാണ്. ഓരോരുത്തരും ഓരോ നിയോഗം പേറുന്നുണ്ട്, അതു തിരഞ്ഞുള്ള യാത്രയാണ് ഓരോ മനുഷ്യന്റെയും ലക്ഷ്യം. തന്റെ 'അമ്മ തുടങ്ങി വച്ച യാത്ര മുഴുമിപ്പിക്കുകയാണ് മിഥുൻ ചെയ്യേണ്ടത്, പക്ഷേ ജീവന്റെ കല്ലിലേക്കുള്ള അവന്റെ യാത്ര ഒട്ടും സുഗമമല്ല.

 

പല കാലങ്ങളിലൂടെയാണ് വിഷ്ണു കഥ പറഞ്ഞു പോകുന്നത്. ആദ്യത്തെ പുസ്തകത്തിലെ കഥാപാത്രങ്ങളെ കൂടാതെ ചിന്നതായി എന്നൊരു സ്ത്രീ കഥാപാത്രം അതിന്റെ എല്ലാ വിധമായ ആർജവത്തോടെയും ക്രൗര്യത്തോടെയും കയറി വരുന്നുണ്ട്. തന്നെ അപഹസിച്ച, അപമാനിച്ച ഗ്രാമത്തെ മുച്ചൂടും മുടിച്ച ചിന്ന എന്ന പെൺകുട്ടി മഹിഷത്തിന്റെ അടയാളം പേറുന്നവളാണ്. കരുത്തയായ സ്ത്രീ. എത്ര കൊടിയ ക്രൂരതയും ചെയ്യാൻ മടിയില്ലാത്തവൾ. മറവരുടെയും അരയരുടെയും യുദ്ധത്തിലെ പ്രധാന കണ്ണിയാണ് അവൾ. അവളെ അങ്ങനെ ആക്കിത്തീർത്തത് സമൂഹമാണെന്നും പറയണം. ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് കാന്തമലയുടെ കരുത്ത്. ചിന്നയെപ്പോലെ മറ്റൊരു സ്ത്രീ കഥാപാത്രമാണ് നെഫ്രീതിതി. ഗ്രാമത്താൽ അപമാനിക്കപ്പെട്ട മറ്റൊരുവൾ. രാജാവിനാൽ കൊല ചെയ്യപ്പെട്ട പിതാവുള്ളവൾ. സ്വാഭാവികമായും സമാന്തര വിപ്ലവ പാതയിലൂടെ സഞ്ചരിക്കുന്നവൾ. പഞ്ചമിയും ചിത്തിരയും എല്ലാം ഇതിലെ സ്വന്തമായി വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങളിൽ പെടുന്നവരാണ്. 

ADVERTISEMENT

 

ശൈവ-വൈഷ്ണവ വിരോധവും അതിലൂടെ മനുഷ്യർ വംശം തിരിഞ്ഞ് അപമാനിക്കപ്പെടുന്നതും നമ്മൾ ഇതിൽ കാണുന്നുണ്ട്. ഏതു കാലത്തും ജാതിയും മതവും മനുഷ്യനെ വേർതിരിക്കാൻ ഉപയോഗിച്ചിരുന്നു എന്നത് സത്യമാണ്. അതെല്ലാം വെളിപ്പെടുത്തുന്നത് അപമാനിതരായ മനുഷ്യരെയാണുതാനും. പല നാടുകൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഈജിപ്തും തമിഴ്‌നാടും കേരളവും ഒക്കെയുള്ള ഇടങ്ങൾ. ഓരോന്നിനും നൂറ്റാണ്ടുകൾ പഴക്കമുള്ള പേരുകൾ നൽകപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് കൃത്യമായി അതേ കാലത്തിലൂടെ അതേ തെരുവിലൂടെ സഞ്ചരിക്കാൻ വായനക്കാരന് എളുപ്പമാണ്. ചരിത്രവും മിത്തും സമാനമായി സന്നിവേശിപ്പിച്ചിരിക്കുന്നതിനാൽ ഏതാണ് ചരിത്രമെന്നോ ഏതാണ് മിത്തെന്നോ തിരിച്ചറിയാൻ അത്രയെളുപ്പമല്ല. 

 

കാന്തമല സീരീസിലെ ഈ രണ്ടാമത്തെ പുസ്തകം ഒരു പാലമാണ്. യഥാർഥത്തിലുള്ള യുദ്ധം നടക്കാൻ പോകുന്നത് മൂന്നാമത്തെ പുസ്തകത്തിലാണെന്നു പറയാതെ പറയുന്നുണ്ട് ഈ വായന. പല നാടുകളിൽനിന്നു പല മനുഷ്യർ ഒരേ ദിശയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതാണ് അറോലകാട്ടിലെ രഹസ്യം എന്ന പുസ്തകത്തിന് പറയാനുള്ളത്. ഇനി കഥ പറയേണ്ടത് മറ്റൊരു പുസ്തകമാണ്. എത്രയോ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തിയ വലിയ നിഗൂഢതയുറങ്ങുന്ന വലിയൊരു ദ്വീപ്. അവിടേയ്ക്കുള്ള യാത്ര പുസ്തകം വായിച്ചു കഴിഞ്ഞാലും വായനക്കാരൻ തുടരും. അത്ര മാത്രം ആ കാത്തിരിപ്പിനെ പ്രചോദിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിലെ ഓരോ കഥയും കഥാപാത്രവും.

 

ചരിത്രവും നിഗൂഢതയും ഇഷ്ടപ്പെടുന്നവർക്ക് ഒന്നാന്തരമൊരു വായനാ അനുഭവമായിരിക്കുംകാന്തമല സീരീസിൽ ഇതുവരെ ഇറങ്ങിയ രണ്ട് പുസ്തകങ്ങളും. 

 

 

Content Summary: Kaanthamala Charitham- Arolakkaadinte Rahasyam, book written by Vishnu M.C.