സ്വപ്‌നത്തിൽ അഥവാ സിനിമയിൽ അച്ഛനായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. അനിഷ്ടം മറച്ചുവയ്ക്കാതെ ശശിധരൻ വിളിച്ചുപറഞ്ഞു, കാസ്റ്റിങ് ശരിയായില്ല. അച്ഛനായി അഭിനയിക്കാൻ ഏറ്റവും പറ്റിയ നടൻ തോഷിറോ മിഫൂൺ ആണ്. അകിരാ കുറസോവയുടെ സിനിമകളിലൂടെ പ്രശസ്തനായ നടൻ.

സ്വപ്‌നത്തിൽ അഥവാ സിനിമയിൽ അച്ഛനായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. അനിഷ്ടം മറച്ചുവയ്ക്കാതെ ശശിധരൻ വിളിച്ചുപറഞ്ഞു, കാസ്റ്റിങ് ശരിയായില്ല. അച്ഛനായി അഭിനയിക്കാൻ ഏറ്റവും പറ്റിയ നടൻ തോഷിറോ മിഫൂൺ ആണ്. അകിരാ കുറസോവയുടെ സിനിമകളിലൂടെ പ്രശസ്തനായ നടൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്‌നത്തിൽ അഥവാ സിനിമയിൽ അച്ഛനായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. അനിഷ്ടം മറച്ചുവയ്ക്കാതെ ശശിധരൻ വിളിച്ചുപറഞ്ഞു, കാസ്റ്റിങ് ശരിയായില്ല. അച്ഛനായി അഭിനയിക്കാൻ ഏറ്റവും പറ്റിയ നടൻ തോഷിറോ മിഫൂൺ ആണ്. അകിരാ കുറസോവയുടെ സിനിമകളിലൂടെ പ്രശസ്തനായ നടൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഫ്ക ഓൺ ദ് ഷോർ എന്ന ഉജ്വലമായ നോവലിന്റെ അവസാനം ഹാരുകി മുറകാമി അതിജീവിക്കാനാവാത്ത ഒരു പ്രതിസന്ധിയിലേക്കു വായനക്കാരെ നയിക്കുന്നുണ്ട്. സംഭവിച്ചതൊക്കെ യാഥാർഥ്യമോ അതോ സ്വപ്‌നമോ എന്ന എക്കാലത്തെയും ഏറ്റവും വലിയ സംശയത്തിലേക്ക്. സ്വപ്‌നം മാത്രമെന്നു പറഞ്ഞു തള്ളിക്കളയാൻ കഴിയാത്ത രീതിയിൽ അഗാധമായി സ്വാധീനിച്ചവയാണ് കടന്നുപോയ അനുഭവങ്ങൾ. എന്നാൽ, അവ യാഥാർഥ്യമോ എന്നൊരു ആശങ്ക തുടക്കം മുതൽ ഉണ്ടായിരുന്നു താനും. സ്വപ്‌നത്തിനും യാഥാർഥ്യത്തിനും മധ്യേ അലയാൻ വിധിക്കപ്പെട്ട കാഫ്കയെപ്പോലെയാണ് എൻ. ശശിധരൻ എന്ന എഴുത്തുകാരനും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എല്ലാ നല്ല വായനക്കാരും. 

ജീവിതം അയഥാർഥവും വായിക്കുന്ന പുസ്തകങ്ങൾ യഥാർഥവുമായി തോന്നുന്ന സവിശേഷവും അപൂർവവമായ മാനസികാവാസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് ശശിധരൻ. 

ADVERTISEMENT

 

ഫിക്ഷൻ എനിക്കു ജീവിതമാണ്. കവിത ജീവിതത്തിലെ രഹസ്യാനന്ദവും. കഥ എനിക്കു പാർക്കാൻ പുതിയൊരു ഭൂമിയും അതിനു മുകളിൽ പുതിയൊരു ആകാശവും തന്നു. കാഴ്ചയായും കേൾവിയായും ഗന്ധമായും രുചിയായും ഞാൻ അനുഭവിച്ചറിഞ്ഞതെല്ലാം ഫിക്ഷൻ എന്ന പുതുജീവിതത്തിന്റെ വരദാനമാണ്. ഓർമകൾക്കു പോലും കഥകളുടെ ഈ അപരജീവിതത്തോടു ഞാൻ കടപ്പെട്ടിരിക്കുന്നു. കഥകളുടെ വിസ്തൃതാകാശത്തിനു ചുവട്ടിൽ, കവിതയുടെ നാമ്പുകൾ പിന്നീടു മുളപൊട്ടി. സത്വത്തിന്റെ നിഗൂഡാനന്ദമായി ഇതളിട്ടുതുടങ്ങി.

 

ശശിധരൻ പറയുമ്പോൾ അക്ഷരങ്ങളുടെ യാഥാർഥ്യത്തേക്കാൾ യഥാർഥമായ മറ്റൊരു ലോകമാണ് തുറന്നുവരുന്നത്. ആ ലോകത്തേക്ക് കടന്നുവന്നതിനെക്കുറിച്ചും ഇപ്പോഴും വേട്ടയാടുന്ന സ്വപ്‌നങ്ങളെക്കുറിച്ചുമാണ് മഹാവ്യസനങ്ങളുടെ നദി എന്ന ആത്മകഥയിൽ അദ്ദേഹം പറയുന്നത്. ഒരു പുസ്തകവായനക്കാരന്റെ രഹസ്യാനന്ദങ്ങളുടെ പരസ്യരൂപം. 

ADVERTISEMENT

 

ആറേഴു വയസ്സ് ആകുമ്പോഴേക്കും വായന രോഗം പോലെ ഗ്രസിച്ചിരുന്നു ശശിധരനെ. ഡിറ്റക്ടീവ് നോവലുകളിലായിരുന്നു തുടക്കം. ഒരു മഴക്കാലത്താണ് മുട്ടത്തുവർക്കിയിൽ എത്തുന്നത്. തട്ടിൻപുറത്തെ കുടുസ്സുമുറിയിൽ ഇരുന്ന് ഇണപ്രാവുകൾ വായിച്ചുതീർത്ത മഴക്കാലസന്ധ്യ. ഭാവിയിൽ ഒരെഴുത്തുകാരനാവണമെന്ന് ആദ്യമായി തോന്നിപ്പിച്ചത് ആ നോവലാണ്. വായനയുടെ അനന്തമായ വിശാലതയിലേക്കു വാതിൽ തുറന്നിട്ട കൃതി. ആ വായന ഇന്ന് മാർക്കേസിലും യോസയിലും ബൊളാനോയിലും എത്തിനിൽക്കുന്നു. ലഹരി പിടിപ്പിക്കുന്ന വായനയുടെ പൂക്കാലം. 

 

നാടകങ്ങളും തിരക്കഥകളും നിരൂപണങ്ങളും രചിച്ച് അംഗീകാരങ്ങളും നേടിയ ശശിധരന്റെ ആത്മകഥ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളുടെ കഥ കൂടിയാണ്. 

ADVERTISEMENT

അച്ഛൻ മരിച്ച് മുപ്പതോളം വർഷങ്ങൾക്കു ശേഷമാണ് ശശിധരൻ അദ്ദേഹത്തെ സ്വപ്‌നത്തിൽ കാണുന്നത്. നെയ്ത്തുകാരൻ എന്ന സിനിമയിൽ അപ്പമേസ്ത്രിയായി അവതരിപ്പിച്ച സ്വന്തം അച്ഛനെ. സ്വപ്‌നത്തിൽ അച്ഛൻ നേരിട്ടു പ്രത്യക്ഷപ്പെടുകയായിരുന്നില്ല. മുഴുനീള സിനിമ തന്നെയായിരുന്നു അത്. സ്വപ്‌നത്തിൽ അഥവാ സിനിമയിൽ അച്ഛനായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. അനിഷ്ടം മറച്ചുവയ്ക്കാതെ ശശിധരൻ വിളിച്ചുപറഞ്ഞു, കാസ്റ്റിങ് ശരിയായില്ല. അച്ഛനായി അഭിനയിക്കാൻ ഏറ്റവും പറ്റിയ നടൻ തോഷിറോ മിഫൂൺ ആണ്. അകിരാ കുറസോവയുടെ സിനിമകളിലൂടെ പ്രശസ്തനായ നടൻ. എന്നാൽ തിരശ്ശീലയിൽ ജാഥയുടെ മുൻവരിയിൽ നിന്ന് മോഹൻലാൽ ചുമ്മാ എന്നു കണ്ണിറുക്കി കാണിച്ചു.

 

സുന്ദരനും അരോഗ ദൃഡഗാത്രനുമായ അപ്പമേസ്ത്രിയായി മോഹൻലാൽ നടത്തിയ പ്രകടനം ശശിധരനെ ഒഴിച്ച് ബാക്കിയെല്ലാവരെയും കോരിത്തരിപ്പിച്ചു. സിനിമയിൽ അച്ഛനൊഴികെ മറ്റു കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവരും മരിച്ചവരുമായ യഥാർഥ മനുഷ്യരാണ്. പി.കൃഷ്ണപിള്ളയും ഇഎംഎസ്സും കാന്തലോട്ട് കുഞ്ഞമ്പുവും എ.വി.കുഞ്ഞമ്പുവും അച്ഛമ്മയും ഉൾപ്പെടെ എല്ലാവരും. അച്ഛനായി അഭിനയിക്കാൻ മാത്രം മോഹൻലാലിനെ എന്തിനു തിരഞ്ഞെടുത്തു എന്നു മാത്രമാണു മനസ്സിലാകാത്തത്. മോഹൻലാലിന്റെ  അച്ഛൻ കഥാപാത്രം എന്നാൽ സിനിമയിൽ നിറഞ്ഞാടുകയായിരുന്നു. കൃഷ്ണപിള്ളയെ തോളിലേറ്റി കൈപ്പാട് കടത്തി അക്കരെയെത്തിക്കുന്ന സീനിൽ ലാലിനു ലഭിച്ചത് കയ്യടികൾ. നാൽപത്തിയെട്ടിലെ പാർട്ടിനിരോധനവും അൻപത്തിയെട്ടിലെ വിമോചനസമരവും കഴിഞ്ഞു കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ജനകീയ വക്താവായി കുറ്റ്യാട്ടൂരിലുള്ള പ്രവർത്തനവും കാൻസർ രോഗത്തെത്തുടർന്നുള്ള മരണവുമെല്ലാം അമാനുഷ പരിവേഷത്തോടെയാണ് അവതരിപ്പിച്ചത്. പ്രേക്ഷകരുടെ നിലയ്ക്കാത്ത കയ്യടികളോടെയാണ് സിനിമ അവസാനിച്ചത്. 

 

സിനിമയ്ക്കു ശേഷം കാണിച്ച മേക്കിങ് ഓഫ് ദ് ഫിലിം എന്ന അനുബന്ധത്തിലേക്കു ശശിധരനും നുഴഞ്ഞുകയറുന്നുണ്ട്. അച്ഛനെ നേരിട്ടുകണ്ട് അച്ഛൻ തന്നെക്കാളും ചെറുപ്പമാണല്ലോ എന്ന് അഭിന്ദിക്കുന്നുണ്ട്. ശശിധരന്റെ മുഷിഞ്ഞ വേഷത്തിലും പറ്റേ നരച്ച മീശയിലും വൃത്തിഹീനമായ താടിയിലും അച്ഛന്റെ കണ്ണ് ഉടക്കി. അച്ഛൻ പറഞ്ഞു: 

നമ്മൾ കമ്മ്യൂണിസ്റ്റുകൾ കണ്ണാടി നോക്കുമ്പോൾ കാണേണ്ടതു നമ്മുടെ പ്രതിരൂപമല്ല. ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെടേണ്ട നമ്മുടെ പ്രതിഛായയാണ്. 

പ്രതിഛായ അല്ലേ, ശശിധരൻ ചോദിച്ചു. 

അച്ഛൻ പറഞ്ഞു: നിന്റെയാ പഴയ സ്വഭാവം മാറ്റാത്തിടത്തോളം നീ നന്നാവില്ല. 

ശശിധരൻ തിരിഞ്ഞുനടന്നു. അടുത്ത മുറിയിൽ മോഹൻ ലാൽ അച്ഛന്റെ വപ്പുകഷണ്ടി അഴിച്ചെടുക്കുകയായിരുന്നു. 

നടന്നതെല്ലാം അറിഞ്ഞ ഭാവത്തിൽ അദ്ദേഹം നിഗൂഢമായി ചിരിച്ചു. 

അഭിനയം അസ്സലായി എന്നു മാത്രം പറഞ്ഞു ശശിധരൻ പടിയിറങ്ങി. 

 

Content Summary: Mahavyasanangalude Nadi, Autobiography by N. Sasidharan