മനുഷ്യശരീരം സങ്കീർണതകളുടെ ഒരു ലോകമാണ്. അതിൽത്തന്നെ മസ്തിഷ്കം അതിസങ്കീർണത നിറഞ്ഞതെന്നു പറയാം. ചിരിക്കണോ അതോ കരയണോ എന്നു തുടങ്ങി നമ്മൾ എങ്ങനെ എന്ന തീരുമാനം തലച്ചോർ എടുക്കുന്നതനുസരിച്ചേ പ്രകടമാക്കാൻ സാധിക്കൂ. അതായത് നമ്മളെ നമ്മളാക്കുന്നത് ഈ മസ്തിഷ്കമെന്നു സാരം. ഈ മസ്തിഷ്കത്തെ മാത്രമല്ല, അതുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യശരീരം സങ്കീർണതകളുടെ ഒരു ലോകമാണ്. അതിൽത്തന്നെ മസ്തിഷ്കം അതിസങ്കീർണത നിറഞ്ഞതെന്നു പറയാം. ചിരിക്കണോ അതോ കരയണോ എന്നു തുടങ്ങി നമ്മൾ എങ്ങനെ എന്ന തീരുമാനം തലച്ചോർ എടുക്കുന്നതനുസരിച്ചേ പ്രകടമാക്കാൻ സാധിക്കൂ. അതായത് നമ്മളെ നമ്മളാക്കുന്നത് ഈ മസ്തിഷ്കമെന്നു സാരം. ഈ മസ്തിഷ്കത്തെ മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി പ്രതിപാദിച്ചിരിക്കുന്ന ഒരു ബുക്കാണ് കൊച്ചി പി.വി.എസ്. ലേക്‌ഷോർ ഹോസ്പിറ്റലിലെ ന്യൂറോ സർജറി സീനിയർ കൺസൽറ്റന്റായ ഡോ. അരുൺ ഉമ്മൻ എഴുതിയ ‘മസ്തിഷ്കം പറയുന്ന ജീവിതം’.

ADVERTISEMENT

ജീവിതത്തിൽ നിസ്സാരമെന്നു കരുതി നാം തള്ളിക്കളയുന്ന കാര്യങ്ങൾ പോലും എത്ര ദോഷകരമായി നമ്മുടെ ആരോഗ്യത്തെ ബാധിക്കാമെന്നു ലളിതമായി ബുക്ക് പറഞ്ഞുതരുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോൾതന്നെ ഉന്നത നിലയിൽ എത്തിക്കാൻ വെമ്പൽ കൊള്ളുന്ന ഈ ലോകത്ത് അതിനു പിന്നിലുള്ള കാര്യങ്ങളും കുഞ്ഞിന്റെ തലച്ചോർ പ്രതികരിക്കുന്ന രീതിയും അതിന്റെ  വളർച്ചാഘട്ടങ്ങളുമെല്ലാം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇത് എത്ര പേർക്ക് അറിയാം? ഇതു മനസ്സിലാക്കി ആ പാത തിരിച്ചു വിടുന്ന എത്ര പേർ നമുക്കു ചുറ്റുമുണ്ട്? 

അതിരുകളില്ലാതെ ശക്തമായ മനുഷ്യ മനസ്സും അതിന്റെ അതിശയകരമായ ശക്തി കാരണം സാധ്യമാക്കിയ അവിശ്വസനീയ കഥകളും ഉദാഹരണം സഹിതം ലേഖകൻ വിശദമാക്കുന്നുണ്ട്. ഏറ്റവും അപകടം പിടിച്ചതെന്നു കരുതുന്ന കൗമാരകാലത്തെ വിവിധ ശാരിരിക മാനസിക വൈകാരിക ലൈംഗിക മാറ്റങ്ങളും അവയ്ക്കുള്ള പരിഹാരവും ഏറെ പ്രയോജനപ്രദമാകുന്നു. 

ADVERTISEMENT

ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമായി ഉറക്കം മാറുന്നതെങ്ങനെയെന്നും ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നവുവെന്നും മനസ്സിലാക്കിത്തരുന്നതിലൂടെ ഉറക്കമില്ലാത്ത ലോകത്ത് നല്ല ഉറക്കം സ്വന്തമാക്കാനുള്ള വഴികളും ഡോക്ടർ പറഞ്ഞുതരുന്നുണ്ട്. സമ്മർദമില്ലാത്തവർ മനുഷ്യരല്ല എന്ന രീതിയിലാണ് ഇപ്പോഴത്തെ കാലത്തിന്റെ പോക്ക്. ഡിപ്രഷൻ, സ്ട്രെസ്, ആങ്സൈറ്റി തുടങ്ങിയ വാക്കുകളൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ലോകം വളരുന്നതിനൊപ്പം മനുഷ്യ ആയുസ്സ് കുറയ്ക്കുന്ന ഇത്തരം സമ്മർദങ്ങളും വളർന്നുകൊണ്ടിരിക്കുന്നു. ഈ ആകുതലതകളെ മുൻകൂട്ടി അറിഞ്ഞ് പ്രതിരോധിക്കാനും ഇതനുസരിച്ച് ജീവിതശൈലി ക്രമീകരിക്കാനുമെല്ലാം ഉള്ള  ഒരു വഴികാട്ടിയായി  ‘മസ്തിഷ്കം പറയുന്ന ജീവിതം’ മാറുന്നു. 

മൈഗ്രേൻ, സ്പോണ്ടിലോസിസ് തുടങ്ങി ഡയബറ്റിക് ന്യൂറോപ്പതി, പക്ഷാഘാതം, അൽസ്ഹൈമേഴ്സ് ഇങ്ങനെ തലച്ചോറിനെ കാര്യമായി ബാധിക്കാവുന്ന  രോഗങ്ങളും കഥാകൃത്ത് വിശകലന വിധേയമാക്കുന്നുണ്ട്. 

ADVERTISEMENT

രോഗമില്ലാത്ത മനുഷ്യരില്ല എന്നാണ് ഇപ്പോൾ സാധാരണ പറയാറ്. ഇതിൽ പല രോഗങ്ങളും നമ്മൾതന്നെ വിചാരിച്ചാൽ അകറ്റി നിർത്താവുന്നതേ ഉള്ളു. ശരിയായ ജീവിതശൈലിയിലൂടെ രോഗങ്ങളില്ലാത്ത, ആരോഗ്യകരമായ ഒരു ജീവിതം സ്വപ്നം കാണുന്നവർക്ക് കൂടെക്കൂട്ടാവുന്ന ഒന്നാണ് പിബുക്സ് പ്രസിദ്ധീകരിച്ച  ‘മസ്തിഷ്കം പറയുന്ന ജീവിതം’ എന്നു നിസംശയം പറയാം.

Content Summary: Masthishkam parayunna jeevitham book written by Dr. Arun Umman