വർഷം 1973. അന്ന അലുമിനിയം എന്ന സ്ഥാപനം ഇന്നത്തേതുപോലെ വളർന്നുവലുതായിട്ടില്ല. അക്കാലത്ത് തിരുവല്ലയിൽ നിന്ന് ഒരു സുഹൃത്ത് അന്ന സ്ഥാപകൻ എം.സി. ജേക്കബിനെ കാണാൻ വന്നു. വേങ്ങയിൽ മാത്യു. സ്വന്തമായി അലുമിനിയം കമ്പനി തുടങ്ങുകയായിരുന്നു ലക്ഷ്യം. ജേക്കബ് സ്വന്തം സ്ഥാപനവുമായി കാലുറപ്പിച്ചു കഴിഞ്ഞിട്ടില്ല.

വർഷം 1973. അന്ന അലുമിനിയം എന്ന സ്ഥാപനം ഇന്നത്തേതുപോലെ വളർന്നുവലുതായിട്ടില്ല. അക്കാലത്ത് തിരുവല്ലയിൽ നിന്ന് ഒരു സുഹൃത്ത് അന്ന സ്ഥാപകൻ എം.സി. ജേക്കബിനെ കാണാൻ വന്നു. വേങ്ങയിൽ മാത്യു. സ്വന്തമായി അലുമിനിയം കമ്പനി തുടങ്ങുകയായിരുന്നു ലക്ഷ്യം. ജേക്കബ് സ്വന്തം സ്ഥാപനവുമായി കാലുറപ്പിച്ചു കഴിഞ്ഞിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 1973. അന്ന അലുമിനിയം എന്ന സ്ഥാപനം ഇന്നത്തേതുപോലെ വളർന്നുവലുതായിട്ടില്ല. അക്കാലത്ത് തിരുവല്ലയിൽ നിന്ന് ഒരു സുഹൃത്ത് അന്ന സ്ഥാപകൻ എം.സി. ജേക്കബിനെ കാണാൻ വന്നു. വേങ്ങയിൽ മാത്യു. സ്വന്തമായി അലുമിനിയം കമ്പനി തുടങ്ങുകയായിരുന്നു ലക്ഷ്യം. ജേക്കബ് സ്വന്തം സ്ഥാപനവുമായി കാലുറപ്പിച്ചു കഴിഞ്ഞിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 1973. അന്ന അലുമിനിയം എന്ന സ്ഥാപനം ഇന്നത്തേതുപോലെ വളർന്നുവലുതായിട്ടില്ല. അക്കാലത്ത് തിരുവല്ലയിൽ നിന്ന് ഒരു സുഹൃത്ത് അന്ന സ്ഥാപകൻ എം.സി. ജേക്കബിനെ കാണാൻ വന്നു. വേങ്ങയിൽ മാത്യു. സ്വന്തമായി അലുമിനിയം കമ്പനി തുടങ്ങുകയായിരുന്നു ലക്ഷ്യം. ജേക്കബ് സ്വന്തം സ്ഥാപനവുമായി കാലുറപ്പിച്ചു കഴിഞ്ഞിട്ടില്ല. അപ്പോഴാണ് മറ്റൊരാൾ കൂടി ഇതേ രംഗത്തേക്കു വരുന്നത്. എന്നാൽ അദ്ദേഹം അങ്ങനെയൊന്നും ചിന്തിച്ചില്ല. അനുഭവത്തിൽ നിന്നു പഠിച്ചെടുത്ത പാഠങ്ങൾ സുഹൃത്തിനു പറഞ്ഞുകൊടുത്തു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, വിപണിയിലെ പ്രശ്‌നങ്ങൾ എന്നിവ വിശദമായി തന്നെ പറഞ്ഞു. അലുമിനിയം ഫാക്ടറി നടത്തുന്ന പരിചയത്തിലൂടെ തനിക്ക് അറിയാവുന്ന മികച്ച കമ്പനികളിൽ ബന്ധപ്പെട്ട് പുതിയ സ്ഥാപനത്തിന് ആവശ്യമായ യന്ത്രങ്ങൾ തിരഞ്ഞെടുത്തു നൽകുക, തന്റെ  സ്ഥാപനത്തിൽ നിന്ന് വിദഗ്ധരെ അയച്ച് യന്ത്രങ്ങൾ സ്ഥാപിക്കാൻ സഹായിക്കുക എന്നിങ്ങനെ കഴിയാവുന്ന എല്ലാ സഹായവും ചെയ്തുകൊടുത്തു. അതിന്റെ ഗുണവും ഉണ്ടായി. ഇന്ന് അന്ന അലുമിനിയത്തിനൊപ്പം ആ സ്ഥാപനവും വിപണിയിൽ സജീവമാണ്. ഇതേക്കുറിച്ചു ചോദിക്കുന്നവരോട് ജേക്കബ് പറഞ്ഞ മറുപടി ഒരു മാർക്കറ്റിങ് പുസ്തകത്തിൽ നിന്നും പഠിക്കാനാവാത്ത വിലപ്പെട്ട പാഠമാണ്. ഒറ്റമരക്കാടിനേക്കാൾ പ്രകൃതിയുടെ നിലനിൽപ് ഒരുപാടു മരങ്ങൾ ചേർന്ന് പരസ്പരം അംഗീകരിച്ചും ഇടം പങ്കിട്ടും തഴയ്ക്കുന്ന കൊടും കാടുകൾക്കാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പമുള്ളവരെക്കൂടി ചേർത്തുപിടിച്ച് വിജയത്തിലേക്കു സഞ്ചരിക്കുക എന്നതായിരുന്നു ജേക്കബിന്റെ പാഠം. അതിലൂടെ ബിസിനസിലെ നേതൃപാടവത്തിന് പുതിയൊരു നിർവചനവും നൽകി. 

 

ADVERTISEMENT

ബിസിനസ് എന്നത് സ്വന്തമായി സമ്പത്ത് സൃഷ്ടിച്ച് ധനികനായി ഉരയാനുള്ള വഴിയായി കാണരുത്. ആ വഴി പെട്ടെന്ന് അടഞ്ഞുപോവും. ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെടുകയും ചെയ്യും. അതേസമയം, സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ജീവിതനിലവാരം മെച്ചപ്പെടുന്നത് ആത്യന്തികമായി നമ്മുടെ ജീവിതനിലവാരത്തെയും മെച്ചപ്പെടുത്തും. ധനസമ്പാദനത്തെയും സഹായിക്കും. 

 

ഗുണമേൻമയിൽ വിട്ടുവീഴ്ച ചെയ്ത് വിപണിയിൽ ആധിപത്യം പിടിക്കാൻ എം.സി.ജേക്കബ് എന്ന വ്യവസായി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുന്നത് മകൻ ബോബി എം. ജേക്കബാണ്. വില കുറച്ച് മത്സരിക്കാനും തയാറായില്ല. ഗുണമേൻമയിൽ ഉറച്ചുനിന്ന്, ജനവിശ്വാസം നേടി, കൂടുതൽ ഉൽപന്നങ്ങൾ വിറ്റ്, വരുമാനം ഉയർത്തിക്കൊണ്ടായിരുന്നു വളർച്ച. അതേ പാഠമാണ് തങ്ങൾ ഇന്നും നടപ്പാക്കുന്നതെന്നും ബോബി പറയുന്നു. 

 

ADVERTISEMENT

എം.സി. ജേക്കബ്- വിജയത്തിനൊരു പരിഭാഷ എന്ന പുസ്തകം കേവലം ജീവചരിത്രമല്ല. എട്ടുപേരുമായി തുടങ്ങിയ സ്ഥാപനം എങ്ങനെ കേരളത്തിലെ ഏറ്റവും വിജയകരമായ സ്ഥാപനമായി, കോടികൾ വിറ്റുവരവുള്ള കേരളത്തിനു പുറത്തും അറിയപ്പെടുന്ന, ലോകത്തിലെ തന്നെ വൻ കമ്പനികളിലൊന്നായി മാറി എന്നതിന്റെ വിവരണം മാത്രവുമല്ല. ഈ പുസ്തകം പറയാതെ പറയുന്നത് ജീവിതത്തിലും വ്യവസായത്തിലും ഏതു രംഗത്തായാലും മനുഷ്യർ പുലർത്തേണ്ട ആദർശങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമാണ്. താൽക്കാലികമായ നഷ്ടങ്ങൾ ഉണ്ടായാലും മൂല്യങ്ങൾ കൈവിടാത്തവർക്ക് ഇന്നല്ലെങ്കിൽ നാളെ വിജയം സുനിശ്ചിതമാണെന്ന്. 

എം.സി. ജേക്കബിന്റെ ജീവിതവും കരിയറും വെളിവാക്കുന്നതും ഇതേ പാഠമാണ്. ലളിതമായ മാനേജ്‌മെന്റ് തത്വങ്ങൾ പറഞ്ഞുപോകുന്നതിനു പകരം അവ ഓരോന്നും ജീവിതത്തിൽ എങ്ങനെ പ്രയോഗിച്ചു എന്നാണ് ഈ പുസ്തകം പറയുന്നത്.  വ്യവസായികൾക്കു മാത്രമല്ല, മാനേജ്‌മെന്റ് വിദ്യാർഥികൾക്കും പ്രമുഖർക്കും മാത്രമല്ല, സാധാരണക്കാർക്കും പ്രയോജനപ്പെടുന്ന ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. അവ നിയമങ്ങളും നിർദേശങ്ങളും ഉപദേശങ്ങളുമല്ല. ഒരു മനുഷ്യൻ ജീവിതത്തിൽ വിജയകരമായി പ്രയോഗിക്കുകയും വിജയിക്കുകയും വിജയത്തിന്റെ വലിയൊരു പാരമ്പര്യം പിൽക്കാല തലമുറകൾക്ക് അവേശേഷിപ്പിക്കുകയും ചെയ്തുകൊണ്ടാണ്. 

 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ADVERTISEMENT

 

Content Summary: MC Jacob Vijayathinoru Paribhasha book by Boby M. Jacob and Gita Bakshi