ജീവിതത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങൾ പോലും വർഷങ്ങൾക്കു ശേഷം തിരിഞ്ഞുനോക്കുമ്പോഴായിരിക്കും വ്യക്തമായി കാണാനാവുന്നത്. വികാരവിക്ഷോഭത്തിൽ വിഷമിപ്പിച്ച അതേ സംഭവങ്ങൾ അകന്നുനിന്നു നോക്കുമ്പോൾ നർമബോധത്തോടെ കാണാൻ കഴിയും. വൈകാരികത കുറയുന്നതോടെ ലഭിക്കുന്ന ഫലിതബോധമാണത്. ഒരിക്കൽ കരയിപ്പിച്ച

ജീവിതത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങൾ പോലും വർഷങ്ങൾക്കു ശേഷം തിരിഞ്ഞുനോക്കുമ്പോഴായിരിക്കും വ്യക്തമായി കാണാനാവുന്നത്. വികാരവിക്ഷോഭത്തിൽ വിഷമിപ്പിച്ച അതേ സംഭവങ്ങൾ അകന്നുനിന്നു നോക്കുമ്പോൾ നർമബോധത്തോടെ കാണാൻ കഴിയും. വൈകാരികത കുറയുന്നതോടെ ലഭിക്കുന്ന ഫലിതബോധമാണത്. ഒരിക്കൽ കരയിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങൾ പോലും വർഷങ്ങൾക്കു ശേഷം തിരിഞ്ഞുനോക്കുമ്പോഴായിരിക്കും വ്യക്തമായി കാണാനാവുന്നത്. വികാരവിക്ഷോഭത്തിൽ വിഷമിപ്പിച്ച അതേ സംഭവങ്ങൾ അകന്നുനിന്നു നോക്കുമ്പോൾ നർമബോധത്തോടെ കാണാൻ കഴിയും. വൈകാരികത കുറയുന്നതോടെ ലഭിക്കുന്ന ഫലിതബോധമാണത്. ഒരിക്കൽ കരയിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

ജീവിതത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങൾ പോലും വർഷങ്ങൾക്കു ശേഷം തിരിഞ്ഞുനോക്കുമ്പോഴായിരിക്കും വ്യക്തമായി കാണാനാവുന്നത്. വികാരവിക്ഷോഭത്തിൽ വിഷമിപ്പിച്ച അതേ സംഭവങ്ങൾ അകന്നുനിന്നു നോക്കുമ്പോൾ നർമബോധത്തോടെ കാണാൻ കഴിയും. വൈകാരികത കുറയുന്നതോടെ ലഭിക്കുന്ന ഫലിതബോധമാണത്. ഒരിക്കൽ കരയിപ്പിച്ച സംഭവങ്ങളിൽനിന്നുതന്നെ ഊറിവരുന്ന ചിരി. എന്നാൽ വർഷങ്ങൾക്കുശേഷവും ഇത്തരമൊരു സമചിത്തതയിലേക്ക് എത്താത്തവരുണ്ട്. അവർ ക്ഷമിക്കാനും പൊറുക്കാനും കഴിയാത്തവരാണ്. എല്ലാക്കാലത്തും കഠിനവികാരങ്ങളുടെ കൂട്ടുകാരാണ്. അതിന്റെ ഇരകളും. അവർ ധാർമിക വ്യസനങ്ങളുടെയും ക്ഷോഭങ്ങളുടെയും ഇരകളായി ജീവിതത്തിലെ നല്ല നിമിഷങ്ങളെപ്പോലും നഷ്ടപ്പെടുത്തുന്നു. 

ADVERTISEMENT

പ്രഫ. ടി.ജെ.ജോസഫ് മലയാളികൾക്ക് സുപരിചിതനാണ്. മലയാളികളിൽ മറ്റാർക്കും നേരിട്ടിട്ടില്ലാത്ത സവിശേഷ സാഹചര്യത്തിലൂടെ കടന്നുപോയ വ്യക്തിയുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകൾ മലയാളികൾ ശ്രദ്ധിക്കാറുണ്ട്. അറ്റുപോകാത്ത ഓർമകൾ എന്ന ആത്മകഥ വായിക്കപ്പട്ടതിനു പുറമെ പുരസ്കാരങ്ങളും നേടി. പല കാരണങ്ങളാലും ഒറ്റപ്പെട്ട പ്രഫസർക്ക് എഴുത്ത് താങ്ങും തണലും കൂടിയാണ്. തളരാത്ത ഇഛാശക്തി കൂടി ചേർന്നപ്പോഴാണ് ശാരീരികവും മാനസികവുമായ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് അദ്ദേഹം ആത്മകഥ പൂർണമാക്കിയതും പ്രസിദ്ധീകരിച്ചതും. ഇപ്പോൾ, രണ്ടാമത്തെ പുസ്തകവും എത്തിയിരിക്കുന്നു. ഭ്രാന്തന് സ്തുതി. ആത്മകഥയ്ക്കു ശേഷം എഴുതിയ ആത്മകഥാപരമായ ലേഖനങ്ങൾ. 

ആത്മകഥയിൽ എന്നപോലെ ഈ ലേഖനങ്ങളിലും പ്രഫസർ തന്നെയാണ് നായകൻ. ഒട്ടേറെ മറ്റു കഥാപാത്രങ്ങളുണ്ടെങ്കിലും. കുട്ടിക്കാലം മുതലുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ട്. അബദ്ധങ്ങളും നേട്ടങ്ങളുമുണ്ട്. വിചാരങ്ങളും മനനങ്ങളുമുണ്ട്. എല്ലാറ്റിലുമുപരി, ജീവിതം ഏൽപിച്ച ആഘാതങ്ങളിൽ നിന്ന് ഊറിക്കൂടിയ ചിരിയും ചിന്തയുമുണ്ട്. അതാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നതും വായിക്കാൻ പ്രേരിപ്പിക്കുന്നതും. 

ADVERTISEMENT

ജീവിതത്തെ തകിടം മറിക്കുകയും ഒട്ടേറെ ദുരന്തങ്ങളിലേക്ക് തള്ളിയിടുകയും ചെയ്ത അനുഭവങ്ങൾ ഉൾപ്പെടെ പ്രഫസർ വിചാരണ ചെയ്യുന്നുണ്ട്. വൈകാരിക ക്ഷോഭമില്ലാതെയും സമചിത്തതയോടും കൂടിയാണ് അദ്ദേഹത്തിന്റെ എഴുത്ത്. എന്നാൽ നിലപാടുകളിൽ മാറ്റം വരുത്താൻ തയാറായിട്ടുമില്ല. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ജീവിതത്തിൽ മുന്നോട്ടുപോകാകാൻ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ശക്തിവിശേഷങ്ങൾക്കു നന്ദി പറഞ്ഞും വ്യക്തികളെ അനുസ്മരിച്ചും എന്തുകൊണ്ട് തനിക്ക് നിലപാടുകൾ എടുക്കേണ്ടിവന്നുവെന്നും ഉറച്ചുനിന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

അനുഭവങ്ങൾ എത്രമാത്രം തീവ്രവും ശക്തവും പിന്തുടരുന്നതുമാണെങ്കിലും അവയെക്കുറിച്ചുള്ള പ്രഫസറുടെ ചിന്തകളും അവതരിപ്പിക്കുന്ന രീതിയുമാണ് ഏറ്റവും ശ്രദ്ധേയം. ഒപ്പം ക്ഷമ പറയാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കത്തതും തെറ്റ് ചെയ്തവരെ അവ ഓർമിപ്പിച്ച് മാപ്പിലേക്കും ക്ഷമാപണത്തിലേക്കും നയിക്കുന്നതും. ലാളിത്യമാണ് എഴുത്തിന്റെ മുഖമുദ്ര. മലയാളം അധ്യാപകൻ എന്ന നിലയിൽ ക്ലാസ്മുറികളിലും മറ്റും ഉപയോഗിക്കേണ്ടിവരുന്ന അക്കാദമിക് സ്വഭാവത്തിലുള്ള വാക്കുകളും ഒട്ടേറെയുണ്ട്. എന്നാൽ അവയിൽപ്പോലും നിറഞ്ഞുനിൽക്കുന്നത് ആത്മാർഥതയാണ്. എന്നും മുന്നോട്ടുനയിച്ച ആദർശങ്ങളും. 

ADVERTISEMENT

അധ്യാപകൻ അല്ലായിരുന്നെങ്കിൽ ആര് ആകാനായിരുന്നു താൽപര്യം എന്ന ചോദ്യം പ്രഫസർ തന്നോടു തന്നെ ചോദിക്കുന്നുണ്ട്. അഭിഭാഷകൻ എന്നാണ് ഉത്തരം. അഭികാമ്യമായ തൊഴിൽ. സാമാന്യ നീതിയും യുക്തിയും ഇഴചേർന്ന നിയമവ്യവസ്ഥയെ സൂക്ഷ്മമായി വ്യാഖാനിക്കലാണ് അഭിഭാഷകവൃത്തി എന്ന ധാരണയിലാണ് ആ തൊഴിലിനോട് ഇഷ്ടം തോന്നിയതെന്നും അദ്ദേഹം പറയുന്നു. എന്നാൽ പിൽക്കാലത്ത് അഭിഭാഷകർക്കും ചില വ്യസനങ്ങളുണ്ടെന്ന് മനസ്സിലാക്കി. സിവിൽ കേസ് മാത്രം കൈകാര്യം ചെയ്യുന്ന ഒരു മുതിർന്ന വക്കീൽ പരിചയക്കാരനാണ്. ഒരിക്കൽ അദ്ദേഹത്തിന് മുൻസിഫ് അല്ലെങ്കിൽ മജിസ്‌ട്രേട്ട് ആയി നിയമനം ലഭിക്കേണ്ടതായിരുന്നു. ചില പ്രത്യേക കാരണങ്ങളാൽ അതു നടന്നില്ല. അതിന്റെ പേരിൽ അരനൂറ്റാണ്ടിനുശേഷം അദ്ദേഹത്തിന് വ്യസനം തോന്നിയിരുന്നു. ജഡ്ജിക്ക് കിട്ടുമായിരുന്നതിന്റെ പതിൻമടങ്ങ് പണം അഭിഭാഷക ജോലി കൊണ്ട് നേടിയിട്ടും എന്തിനാണ് വിഷമിക്കുന്നതെന്ന് ഒരിക്കൽ പ്രഫസർ അഭിഭാഷകനോട് ചോദിച്ചു. അതിന് അദ്ദേഹം നൽകിയ മറുപടിയുടെ സാരം ഇതാണ്. ന്യായം ഉണ്ടെന്നു തോന്നുന്നവരുടെ വക്കാലത്താണ് പൊതുവെ സ്വീകരിക്കാറുള്ളത്. എന്നാൽ കേസ് പൂർണമായി പഠിച്ചുകഴിയുമ്പോൾ ന്യായം തന്റെ കക്ഷിയുടെ ഭാഗത്തല്ല എന്നു ചിലപ്പോൾ തിരിച്ചറിയാറുണ്ട്. കേസ് നടത്തിപ്പിനിടയിൽ വക്കാലത്ത് ഒഴിയുക എന്നത് പ്രഫഷണൽ എത്തിക്‌സിനു ചേർന്നതല്ലാത്തതിനാൽ പിൻമാറാൻ കഴിയാറില്ല. അന്യായത്തിന്റെ ഭാഗത്തു നിക്കേണ്ടിവരുമ്പോൾ കുറ്റബോധം തോന്നാറുണ്ട്. ആത്മനിന്ദയും. എന്നാൽ ജഡ്ജിക്ക് ഇത്തരം മാനസിക വ്യഥകൾ ഇല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ വിധി പറഞ്ഞാൽ മാത്രം മതി. 

ഏതു ജോലി ചെയ്താലും ന്യായവും നീതിയും പുലരണം എന്നു വിചാരിക്കുന്ന, ലോകത്തിനു നന്മ വരണം എന്നാഗ്രഹിക്കുന്ന എല്ലാവർക്കും ന്യായാന്യായങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടിവരും. എത്ര ശ്രമിച്ചാലും ചിലപ്പോൾ നിസ്സാഹയനാകേണ്ടിവരും. കറ്റബോധവും ആത്മനിന്ദയും തോന്നാം. ഒട്ടേറെ സംഘർഷ ചിന്തകളും പേറേണ്ടിവരും. 

താൻ പറയുന്നതും ചെയ്യുന്നതും ശരിയാണെന്ന് അന്ധമായി വിശ്വസിക്കുന്നവർക്ക് ഇതൊന്നും വേണ്ടിവരില്ല. പ്രഫസർ അഭിഭാഷകരോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കോടതിയോടും. അവയുടെ ഉത്തരങ്ങളല്ല അദ്ദേഹം തേടുന്നത്. ആ ചോദ്യങ്ങളുടെ ഉത്തരം വ്യക്തികൾ സ്വയം കണ്ടുപിടിക്കേണ്ടതാണ്. അതൊരു യാത്ര കൂടിയാണ്. ശരിതെറ്റുകൾ നിറഞ്ഞ ജീവിതത്തിൽ ആത്യന്തിക ശരിയിലേക്കുള്ള യാത്ര. അവർക്കുള്ളതാണ് ഭ്രാന്തന് സ്തുതി എന്ന പുസ്തകം. 

 

Content Summary: Bhranthanu Sthuthi Book by T J Joseph