ചില ബന്ധങ്ങൾ അങ്ങനെയാണ്. പതിവു രീതികളിലോ യാഥാസ്ഥിതിക വഴികളിലൂടെയോ ആയിരിക്കില്ല അത്തരം മനുഷ്യർ മനസ്സിൽ കയറിക്കൂടുക. ഒരിക്കൽ ആവേശിച്ചാൽ അവർ ഇറങ്ങിപ്പോകുകയേ ഇല്ല. മനസ്സിന്റെയും ജീവിതത്തിന്റെയും അിവാര്യതയായി നിലനിൽക്കും. അവർക്കൊപ്പമായിരിക്കില്ല പ്രായോഗിക ജീവിതം. അവർ അകലെയായിരിക്കും. അവരിൽ നിന്ന്

ചില ബന്ധങ്ങൾ അങ്ങനെയാണ്. പതിവു രീതികളിലോ യാഥാസ്ഥിതിക വഴികളിലൂടെയോ ആയിരിക്കില്ല അത്തരം മനുഷ്യർ മനസ്സിൽ കയറിക്കൂടുക. ഒരിക്കൽ ആവേശിച്ചാൽ അവർ ഇറങ്ങിപ്പോകുകയേ ഇല്ല. മനസ്സിന്റെയും ജീവിതത്തിന്റെയും അിവാര്യതയായി നിലനിൽക്കും. അവർക്കൊപ്പമായിരിക്കില്ല പ്രായോഗിക ജീവിതം. അവർ അകലെയായിരിക്കും. അവരിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ബന്ധങ്ങൾ അങ്ങനെയാണ്. പതിവു രീതികളിലോ യാഥാസ്ഥിതിക വഴികളിലൂടെയോ ആയിരിക്കില്ല അത്തരം മനുഷ്യർ മനസ്സിൽ കയറിക്കൂടുക. ഒരിക്കൽ ആവേശിച്ചാൽ അവർ ഇറങ്ങിപ്പോകുകയേ ഇല്ല. മനസ്സിന്റെയും ജീവിതത്തിന്റെയും അിവാര്യതയായി നിലനിൽക്കും. അവർക്കൊപ്പമായിരിക്കില്ല പ്രായോഗിക ജീവിതം. അവർ അകലെയായിരിക്കും. അവരിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

     

 

ADVERTISEMENT

ചില ബന്ധങ്ങൾ അങ്ങനെയാണ്. പതിവു രീതികളിലോ യാഥാസ്ഥിതിക വഴികളിലൂടെയോ ആയിരിക്കില്ല അത്തരം മനുഷ്യർ മനസ്സിൽ കയറിക്കൂടുക. ഒരിക്കൽ ആവേശിച്ചാൽ അവർ ഇറങ്ങിപ്പോകുകയേ ഇല്ല. മനസ്സിന്റെയും ജീവിതത്തിന്റെയും അനിവാര്യതയായി നിലനിൽക്കും. അവർക്കൊപ്പമായിരിക്കില്ല പ്രായോഗിക ജീവിതം. അവർ അകലെയായിരിക്കും. അവരിൽ നിന്ന് ദൂരെയായിരിക്കും. എന്നാൽ, അടുക്കാനിനി സ്ഥലം ബാക്കിയില്ലെന്നപോലെ അടുത്തായിരിക്കും. ചേർന്നല്ല, ഒരൊറ്റ ജീവൻ തന്നെയായി. ആത്മാവിന്റെ ഭാഗമായി. എല്ലാ തീരുമാനങ്ങളിലും അവരുടെ സ്വാധീനം കാണും. എല്ലാ പ്രവൃത്തികളിലും സാന്നിധ്യവും. നിസ്സാരമായാലും ഗൗരവമേറിയതായാലും. അവരില്ലാതെ ഒരു നിമിഷം പോലും മുന്നോട്ടുപോകാനാവില്ല ആധാരവും അച്ചുതണ്ടും. അവരിൽ നിന്നു തുടങ്ങി അവരിൽ അവസാനിക്കുന്ന യാത്രകൾ. ഓരോ നിമിഷവും സമാഗത്തിനുവേണ്ടി കൊതിക്കും. എന്നാലോ അതു സാധ്യമല്ലെന്ന വേദനയിൽ ഉരുകിയൊലിക്കും. ഓരോ തവണ കണ്ടുപിരിയുമ്പോഴും അമ്മയെ വേർപെട്ട കുഞ്ഞിനെപ്പോലെ ആർത്തലച്ചു കരയും. വീണ്ടും കാണുന്ന നിമിഷം വരെയും പിടഞ്ഞുകൊണ്ടേയിരിക്കും. കാണുന്ന ഓരോ വ്യക്തിയിലും, കേൾക്കുന്ന ഓരോ ശബ്ദത്തിലും,  ഏറ്റവും ചെറിയ സന്തോഷത്തിലും ഏറ്റവും വലിയ വേദനയിലും കൂട്ടായി. ഉറങ്ങുന്നത് ആ കൈകളിൽ തല ചായ്ച്ച്. ഉണരുന്നത് മധുരസംഗീതംപോലുള്ള ആ ശബ്ദം കേട്ട്. ഉണർവിന്റെ നിമിഷങ്ങളിൽ ഏറെയേറെ അടുത്ത്. ഉറക്കത്തിലും ഒരുമിച്ച്. നിത്യദുഖത്തിന്റെ ഉറവിടമായ ഇത്തരമൊരു ബന്ധത്തെക്കുറിച്ച് അഭിമാനിക്കാൻ ഏറെപ്പേർക്ക് ആകണമെന്നില്ല. ഏറ്റവും മികച്ച ബലിയാടിനെ കവിത തിരഞ്ഞെടുക്കുംപോലെ, ഏറ്റവും സ്‌നേഹമുള്ള മനസ്സുകളെയായിരിക്കും ഈ വിഫല-സഫല പ്രണയത്തിനുവേണ്ടി പ്രപഞ്ചം ഒരുക്കിനിർത്തുക. ആ വിധിയിലൂടെ ഏറെപ്പേർക്ക് കടന്നുപോകാനാവില്ല. ഒരേ സമയം വാൾ മുനയിലൂടെയും പുഷ്പതൽപത്തത്തിലൂടെയും വേണം നടക്കാൻ. ഏറ്റവും ഉയർന്ന സ്‌നേഹവും ഏറ്റവും അഗാധമായ ദുഖവും ഏറ്റവും വേദനാജനകമായ നിസ്സഹായതയും അവരുടേതാണ്. സ്‌നേഹത്തിന്റെ പേരിലുള്ള ഏറ്റവും വലിയ അഭിമാനവും ഏറ്റവും ദയനീയമായ സങ്കടവും അവരുടേതു തന്നെ. കണ്ണീരൊഴുക്കിയും, ആരും കാണാതെ കണ്ണു തുടച്ചും നെഞ്ചു പൊട്ടുമ്പോഴും ആരോടും പറയാനാവാതെയും തുടരുന്ന യാത്ര. അവരിൽ ഒരാളുടെ മരണത്തെക്കുറിച്ച് ചിന്തിക്കാനാവുമോ... ആ ചിന്ത പോലും എത്ര ഭീകരമായിരിക്കും. അവരുടെ യാത്ര ഒരുമിച്ചു തുടങ്ങുന്നു. ഒരുമിച്ചുതന്നെ അവസാനിക്കട്ടെ. അവർക്കൊരിക്കലും അവസാന വേർപാടിന്റെ വേദന വിധിക്കാതിരിക്കട്ടെ. അടുത്ത ജൻമത്തിൽ ഒരൊറ്റ മരത്തിൽ പിറക്കേണ്ടതാണവർ. ഒരൊറ്റ ശിഖരത്തിലെ കൊഴിയാത്ത ഇലകളായി. കാറ്റിൽ പരസ്പരം അറിഞ്ഞും തലോടിയും പറഞ്ഞും പരിഭവിച്ചും ഒരു നിമിഷം പോലും പിരിയാതെയും വേർപെടാതെയും. ഒരാൾ നിലാവാകുമ്പോൾ ഇണയുടെ കൈകൾ തെങ്ങോലകളായി ഉയരത്തിലേക്കു കൈ നീട്ടും. നിലാവ് ഓലത്തുമ്പത്തെഴുതുന്ന ചിത്രത്തിന് ഇത്ര മനോഹാരിത എങ്ങനെ വന്നുവെന്ന് ഇനി സംശയിക്കേണ്ട. സൂര്യകിരണങ്ങളേറ്റു വിടരുന്ന ആമ്പൽപ്പൂക്കളുടെ ആവേശം എന്തിനെന്ന് തലപുകയ്‌ക്കേണ്ടതില്ല. ഓരോ ഇതളും ഓരോ കൈകളാക്കി പ്രകാശത്തിന്റെ അവസാന കിരണത്തെയും നെഞ്ചോടടുക്കി കൂമ്പി നിൽക്കുന്നതെന്തിനാണെന്നും തിരയേണ്ടതില്ല. തടാകത്തിനു മുകളിൽ തന്നെ മഴവില്ല് ഏറെ നേരം നിന്നതെന്തിനെന്ന്. സൂര്യകാന്തിയെത്തന്നെ നോക്കി സൂര്യൻ പ്രദക്ഷിണം മറന്നതെന്തിനെന്ന്. ഒരു മെഴുകുതിരി മാത്രം അണയാതെ കാറ്റിൽ ആളിയതെന്തിനെന്ന്. ഒരു വിളക്കു മാത്രം സന്ധ്യയ്ക്കുശേഷവും കത്തിനിന്നതെന്തിനെന്നും. പാറിപ്പറന്ന മഞ്ഞത്തുമ്പികളിൽ ഒന്ന് ഏറെ നേരം എത്രയോ ചെടികളിൽ വലംവച്ച ശേഷം ഒറ്റയ്ക്കുനിന്ന് വെള്ളപ്പൂവിന്റെ മടിയിൽ അനന്തനേരം വിശ്രമിച്ചതെന്തിനെന്ന്. എല്ലാ ഇലയും കൊഴിഞ്ഞ മരത്തിന്റെ ഏറ്റവുമുയരത്തിലെ ശാഖയിൽ ഒരു പൂവ് മാത്രം വിരിഞ്ഞതെന്തിനെന്ന്. മഴ തോർന്ന ശേഷവും മരം പെയ്തതെന്തിനെന്ന്. രാത്രിയുടെ നിശ്ശബ്ദതയിൽ എവിടെയോനിന്ന് ഒരു പാട്ട് അലയടിച്ചത്തിയതെന്തിനെന്ന്. ഏതോ യാത്രയിൽ എവിടെയോവച്ച് അത് ആ ആളല്ലേ എന്ന ചിന്തയിൽ തിരിഞ്ഞുനോക്കിയതും ആരെയും കാണാതിരുന്നതെന്തുകൊണ്ടെന്നും...

ജെസ്സീല ജോ എന്ന പെൺകുട്ടിയും വിജയൻ വെൻമല എന്ന എഴുത്തുകാരും കണ്ടുമുട്ടിയത് വെറുതെയല്ല. അയാൾ അവളെക്കുറിച്ച് എഴുതുന്ന കഥ എഴുതിപ്പൂർത്തിയാകുമ്പോൾ തന്റെ ജീവിതം അവസാനിക്കുമെന്നുപോലും ആ പെൺകുട്ടി കരുതാൻ ന്യായമുണ്ട്. അവൾ കാത്തിരുന്ന രാജകുമാരനായിരുന്നോ അയാൾ. കേവലം സുഹൃത്തോ. സുഹൃത്തിനേക്കാൾ ആത്മാവിന്റെ തോഴനോ. ഒരുപക്ഷേ ആരും ആയിരിക്കുകയുമില്ല. എന്നാൽ, അവർക്കിടയിലെ ബന്ധം നിർവചനത്തിൽ ഒതുങ്ങാത്തതാണ്. അവർ ഒരിക്കലല്ലേ കണ്ടിട്ടുള്ളൂ. അന്നയാൾ അവളെ ചേർത്തുപിടിച്ച് ചുംബിച്ചിരുന്നല്ലോ. പിരിയുമ്പോൾ എന്തിനെന്നറിയാതെ വിഷാദിച്ചിരുന്നില്ലേ?. കവിതകൾ അവരെത്തമ്മിൽ ഇണക്കി. ഹൃദയം തുറന്നെഴുതിയ കത്തുകൾ അവരെ അടുപ്പിച്ചുനിർത്തി. വികാരങ്ങളും വിചാരങ്ങളും അവർക്കിടയിൽ അദൃശ്യമെങ്കിലും പൊട്ടാത്ത പാലം തീർത്തു. അതിലൂടെ അവർ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അനന്തകാലങ്ങളോളം.

ഹൃദയത്തിന്റെ ഏതോ തന്ത്രിയെ  നനുത്ത സ്പർശത്തിലൂടെ ഉണർത്തുന്നുണ്ട് തമ്പി ആന്റണിയുടെ ഏകാന്തതയുടെ നിമിഷങ്ങൾ എന്ന നോവൽ.

മഴ പെണ്ണാണ്

ADVERTISEMENT

പ്രവചനാതീതയാണവൾ

സങ്കടം വന്നാൽ ആർത്തലച്ചുകരയും

സന്തോഷം വന്നാലോ

ആർത്തുല്ലസിക്കും.

ADVERTISEMENT

മഴയേറ്റ പുതുമണ്ണ്

വിണ്ണിന്നിണയായി നാണിച്ചുനിൽക്കുന്നു.

പെണ്ണിനു മഴ വേണം.

വരണ്ട വേനലിൽ

വേഴാമ്പലിനെപ്പോലെ അവൾ

മാനം നോക്കി കിടക്കുന്നു !

 

Content Summary: Malayalam Book ' Ekanthathayude Nimishangal ' written by Thampi Antony