സങ്കീർണ്ണമായ മാനസികാരോഗ്യ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ മടിക്കുന്ന ഈ ലോകത്തിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങളാണ് ഇവയെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നത്. അത്തരം തെറ്റിദ്ധാരണകള്‍ അപകടമാണ്. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ, സാമൂഹിക സമ്മർദ്ദങ്ങൾ, ജീവശാസ്ത്രപരമായ ഘടകങ്ങൾ, ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം, ഗാർഹിക–തൊഴിൽ സമ്മർദ്ദങ്ങൾ പോലുള്ള ആഘാതങ്ങൾ പലപ്പോഴും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചേക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ മാനസികാരോഗ്യത്തിൽ നിങ്ങൾ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ? 

മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഉള്ളതായി എപ്പോഴെങ്കിലും തോന്നിട്ടുണ്ടോ? 

ADVERTISEMENT

മാനസികാരോഗ്യ അവബോധത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുന്ന ഇക്കാലത്ത് എല്ലാവരും സ്വയം ചോദിക്കണ്ടേവയാണ് മുകളിൽ പ്രതിപാദിച്ച ചോദ്യങ്ങൾ. സമ്മർദ്ദം, സ്ഥിരമായ ദുഃഖം, അമിത ജാഗ്രത, സാമൂഹിക ഉത്കണ്ഠ, ശരീര പ്രതിച്ഛായ ആശങ്കകൾ, കുറ്റബോധം, പേടിസ്വപ്നങ്ങൾ, താൽപ്പര്യം നഷ്ടപ്പെടൽ, വേർപിരിയനുള്ള ത്വര, അമിതമായ ഉത്കണ്ഠ, പരിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങൾ ഇന്നത്തെ കാലത്ത് വളരെ സാധാരണമാണ്. അതിനാൽ ഓരോ വ്യക്തിയും ഈ വിഷയങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. 

സങ്കീർണ്ണമായ മാനസികാരോഗ്യ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ മടിക്കുന്ന ഈ ലോകത്തിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങളാണ് ഇവയെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നത്. അത്തരം തെറ്റിദ്ധാരണകള്‍ അപകടമാണ്. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ, സാമൂഹിക സമ്മർദ്ദങ്ങൾ, ജീവശാസ്ത്രപരമായ ഘടകങ്ങൾ, ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം, ഗാർഹിക–തൊഴിൽ സമ്മർദ്ദങ്ങൾ പോലുള്ള ആഘാതങ്ങൾ പലപ്പോഴും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. 

ADVERTISEMENT

ഇത്തരം പ്രശ്നങ്ങൾ ലിംഗ-നിർദ്ദിഷ്‌ട വീക്ഷണകോണിൽ നിന്ന് നോക്കി കാണേണ്ടതിന്റെ പ്രാധാന്യവും വലുതാണ്. അത്തരത്തിലൊരു സമഗ്രമായ വീക്ഷണം അവതരിപ്പിക്കുന്ന പുസ്തകമാണ് ഡോ. പി. എൻ. സുരേഷ് കുമാർ രചിച്ച 'സ്ത്രീകളും മാനസികപ്രശ്‌നങ്ങളും പരിഹാരങ്ങളും'. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ച് വിജ്ഞാനപ്രദമായ കാഴ്ചപ്പാട് നൽകുക മാത്രമല്ല, പ്രൊഫഷണലുകൾക്കും സാധാരണക്കാർക്കും ഒരുപോലെ ഗ്രഹിക്കാവുന്ന വിധത്തിൽ മനഃശാസ്ത്രപരമായ ആശയങ്ങളും മെഡിക്കൽ ടെർമിനോളജികളും സമർത്ഥമായി വിശദീകരിക്കുകയും ചെയ്യുന്നു. പ്രസക്തമായ സ്ഥിതിവിവരക്കണക്കുകൾ, കാലികമായ ഗവേഷണ കണ്ടെത്തലുകൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമീപനങ്ങൾ എന്നിവയുടെ സംയോജനം രചയിതാവിന്റെ വിശ്വാസ്യതയെ വർധിപ്പിക്കുന്നുണ്ട്. 

വിഷാദം, ഉത്കണ്ഠ, ഭക്ഷണ ക്രമക്കേടുകൾ, പ്രസവാനന്തര വിഷാദം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങി സ്ത്രീകളെ ബാധിക്കുന്ന മനഃശാസ്ത്രപരമായ രോഗങ്ങളുടെ ഒരു വലിയ നിര തന്നെ ആദ്യ അധ്യായം മുതൽ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. സ്ത്രീയുടെ മാനസിക ക്ഷേമത്തെ സ്വാധീനിക്കുന്ന ശാരീരികവും വൈകാരികവും സാമൂഹികവുമായ ഘടകങ്ങളെ ഉയർത്തിക്കാട്ടുന്ന ഒരു സമഗ്രമായ സമീപനം പുസ്തകം ഉൾക്കൊള്ളുന്നുണ്ട്. സ്ത്രീകളുടെ മാനസിക രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഈ അവസ്ഥകൾക്ക് കാരണമാകുന്ന സാമൂഹിക സമ്മർദ്ദങ്ങൾ, ലിംഗപരമായ പ്രതീക്ഷകൾ, സ്വത്വത്തിന്റെയും സ്വയം പ്രതിച്ഛായയുടെയും സ്വാധീനം എന്നീ ഘടകങ്ങളെയും എടുത്തുകാണിക്കുന്നു. 

ADVERTISEMENT

മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നതിൽ വ്യക്തികൾക്കും ആരോഗ്യപരിപാലന വിദഗ്ധർക്കും സമൂഹത്തിന് മൊത്തത്തിൽ ഒരു വഴികാട്ടിയായും പ്രവർത്തിക്കുവാൻ പോന്ന തരത്തിലാണ് പുസ്തകത്തിന്റെ രചന. ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങി നിരവധി രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിനൊപ്പം അവയെ അഭിമുഖീകരിക്കാൻ ആവശ്യമായ തെറാപ്പി, മരുന്നുകൾ, ജീവിതശൈലി, തിരിച്ചറിയൽ രീതികൾ,  വ്യായാമങ്ങൾ, സ്വയം പ്രതിഫലന നിർദ്ദേശങ്ങള്‍ എന്നിവയും അവതരിപ്പിക്കുന്നു.

സ്വന്തം മാനസിക ക്ഷേമത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നേടാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവര്‍ക്കും ജീവിതത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ആവശ്യമായ എല്ലാ അറിവും പ്രചോദനവും ഈ പുസ്തകം നൽകുമെന്ന് ഉറപ്പ്.