അന്നത്തോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു ഒരു ദിനം നിറുകയിൽത്തന്നെ ഒരു കാക്ക കൊത്തി.അതു അത്ര വലിയ സംഭവമാണോയെന്നു ചോദിക്കാൻ വരട്ടെ. കാരണം തുടർന്നുള്ള ദിവസങ്ങള്‍ സംഭവ ബഹുലമായിരുന്നു. ഗോപാലകൃഷ്ണനെ എവിടെ കണ്ടാലും കാക്കകൾ പിന്തുടർന്ന് ആക്രമിക്കും. ഒപ്പം നിൽക്കുന്നവർക്കിട്ടും കിട്ടും കൊത്ത്, ഒരു കാക്ക കാരണം ഗോപാലകൃഷ്ണന്റെ ജീവിതംതന്നെ കൈവിട്ടുപോകുന്ന നിലയിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂനാംകുന്ന് പൊലീസ് സ്റ്റേഷൻ–പൊലീസുകാരെല്ലാം ഒരു കസേരയുടെ അടുത്തു വട്ടംകൂടി നിന്നു ചിരിക്കുകയാണ്.  പരാതി കടലാസുമേന്തി ആകെ പരിഭ്രമിച്ച് അവിടെ കസേരയിൽ ഇരിക്കുകയാണ് ഗോപാലകൃഷ്ണൻ അഥവാ ജികെ. നടാടെയാണ് ഇങ്ങനെ ഒരു വരവ്. അതും ഇങ്ങനെയൊരു പരാതിയുമായി. ഉടനടി പരിഹരിക്കേണ്ട ആവശ്യമുള്ള ആ പരാതി കാക്കകള്‍ക്കെതിരെയാണ്. നാട്ടിൻപുറത്തും പട്ടണത്തിലുമൊക്കെയുള്ള സാധാരണ കറുത്ത കാക്കകൾക്കെതിരെ. എന്താണ് അത്തരം ഒരു പരാതിയ്ക്കുള്ള കാരണം, അയാൾ പരിഹസിക്കപ്പെടുമോ?. അതൊക്കെ അറിയും മുൻപ് ഗോപാലകൃഷ്ണനെപ്പറ്റി ഒന്നു നോക്കാം. 

മെലിഞ്ഞു നീണ്ട ശരീരം, കഴുത്തിൽ സംസാരിക്കുമ്പോൾ താളത്തിലനങ്ങുന്നതുപോലെ തെളിഞ്ഞു കാണുന്ന തൊണ്ട മുഴയുള്ള സാധാരണക്കാരിൽ സാധാരണക്കാരന്‍. രണ്ട് സഹോദരിമാരെയും അവരുടെ ഭർത്താക്കൻമാരെയും കുട്ടികളെയുമെല്ലാം നോക്കി  വീട്ടുചിലവെല്ലാം നടത്തുന്നതിനാൽ അവരുടെയെല്ലാം  കണ്ണിലുണ്ണിയാണ്.   നാട്ടുകാരുടെ കാഴ്ചപ്പാടിൽ ഒരു നിരുപദ്രവി, ആർക്കും ഒരു ശല്യവുമില്ല. 

ADVERTISEMENT

പക്ഷേ സ്വന്തം മനസ്സിലെ ആ ലോകത്ത് ഗോപാലകൃഷ്ണൻ ഒരു ഹീറോയാണ്,  മോഹൻലാൽ സിനിമകളിലെപ്രണയ ഗാനങ്ങളാലപിച്ചു തോർത്തും തോളിലിട്ടു പാടവരമ്പിലൂടെ നടക്കുക, സന്ധ്യയ്ക്ക് വെള്ളമുണ്ടും ഡബിളും ധരിച്ചു ക്ഷേത്രത്തിൽ ദീപാരാധന തൊഴുക,  അതിനിടയിൽ. അവിടെയുമിവിടെയും കാണുന്ന പെൺകിടാങ്ങളെ അതിതീവ്ര പ്രണയത്തോടെ അവർ പോലുമറിയാതെ നോക്കും. അതുമില്ലെങ്കിൽ  അധികം ദിനചര്യകൾ പോലും പറയാനില്ലാത്തയൊരാൾ . ഏതൊരാൾക്കും ഒരു ദിനമുണ്ടെന്നു പറയുന്നതു പോലെ ജികെയുടെ ജീവിതത്തിലുമുണ്ടായി ഒരു അസാധാരണ ഒരു ദിവസം.  

അന്നത്തോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു ഒരു ദിനം നിറുകയിൽത്തന്നെ ഒരു കാക്ക കൊത്തി.അതു  അത്ര വലിയ സംഭവമാണോയെന്നു ചോദിക്കാൻ വരട്ടെ. കാരണം തുടർന്നുള്ള ദിവസങ്ങള്‍ സംഭവ ബഹുലമായിരുന്നു.  ഗോപാലകൃഷ്ണനെ എവിടെ കണ്ടാലും കാക്കകൾ പിന്തുടർന്ന് ആക്രമിക്കും. ഒപ്പം നിൽക്കുന്നവർക്കിട്ടും കിട്ടും കൊത്ത്,   ഒരു കാക്ക കാരണം ഗോപാലകൃഷ്ണന്റെ ജീവിതംതന്നെ കൈവിട്ടുപോകുന്ന നിലയിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. 

ADVERTISEMENT

ഇട്ടിരിക്കുന്ന വേഷത്തിന്റെ കുഴപ്പമാണെന്നോർത്തു പുതിയ കോലങ്ങൾ കെട്ടിനോക്കി, പക്ഷേ ഗോപാലകൃഷ്ണന്റെ തല പുറത്തു കണ്ടാൽ കാക്ക ആക്രമിക്കാനെത്തും. ആകെ ഗതികെട്ടിട്ടാണ് കാക്കയ്ക്കെതിരെ പരാതിയുമെഴുതി ഗോപാലകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ കാത്തിരിക്കുകയാണ്. പരാതി സ്വീകരിച്ചു എസഐ നടത്തിയ പൊട്ടിച്ചിരിയിൽ സ്റ്റേഷനു പുറത്തെ ഉയർന്ന മേലാപ്പിൽ വന്നിരുന്നു രണ്ടു കാക്കകൾ പേടിച്ചു പറന്നു മറഞ്ഞു. ഇതിൽ കേരളാ പൊലീസിനു എന്തു ചെയ്യാനാകും. അതറിയില്ല, പക്ഷേ ജികെയുടെ കഥ തുടങ്ങുന്നത് ഇനിയാണ് ഭീതിയുടെ, ഞെട്ടലിന്റെ യഥാർഥ കഥ.

Content Summary: Kakka Sapam- Episode 01,Malayalam Novel written by Sanu Thiruvarppu