ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ ശുദ്ധികലർന്നൊരു കാലം ശോഭ തേടുന്നു. -കുമാരനാശാൻ, കരുണ സാഹിത്യം നിങ്ങളുടെ സമാധാനം കെടുത്തുമോ? സാധ്യതയുണ്ട്. സാഹിത്യം നിങ്ങൾക്കു സമാശ്വാസം തരുമോ? അതിനും സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങൾ എന്തു വായിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ദുഃഖമാണു വേണ്ടതെങ്കിൽ എല്ലാ

ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ ശുദ്ധികലർന്നൊരു കാലം ശോഭ തേടുന്നു. -കുമാരനാശാൻ, കരുണ സാഹിത്യം നിങ്ങളുടെ സമാധാനം കെടുത്തുമോ? സാധ്യതയുണ്ട്. സാഹിത്യം നിങ്ങൾക്കു സമാശ്വാസം തരുമോ? അതിനും സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങൾ എന്തു വായിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ദുഃഖമാണു വേണ്ടതെങ്കിൽ എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ ശുദ്ധികലർന്നൊരു കാലം ശോഭ തേടുന്നു. -കുമാരനാശാൻ, കരുണ സാഹിത്യം നിങ്ങളുടെ സമാധാനം കെടുത്തുമോ? സാധ്യതയുണ്ട്. സാഹിത്യം നിങ്ങൾക്കു സമാശ്വാസം തരുമോ? അതിനും സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങൾ എന്തു വായിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ദുഃഖമാണു വേണ്ടതെങ്കിൽ എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലർന്നൊരു കാലം ശോഭ തേടുന്നു.  -  കുമാരനാശാൻ, കരുണ

സാഹിത്യം നിങ്ങളുടെ സമാധാനം കെടുത്തുമോ? സാധ്യതയുണ്ട്. സാഹിത്യം നിങ്ങൾക്കു സമാശ്വാസം തരുമോ? അതിനും സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങൾ എന്തു വായിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ദുഃഖമാണു വേണ്ടതെങ്കിൽ എല്ലാ പുസ്തകങ്ങളും അതു കൊണ്ടുവരും. കാമമാണു വേണ്ടതെങ്കിലും എല്ലാ വായനയും അതാവും തരിക. അതു നിങ്ങളുടെ അഭിരുചിയുടെ പ്രശ്നമാണ്; വായിച്ച് അസ്തമിക്കണോ ഉദിക്കണോ എന്നത്.

ADVERTISEMENT

റിൽക്കെയുടെ ഒരു കവിതയുണ്ട്, പുസ്തകം വായിക്കുന്ന മനുഷ്യനെപ്പറ്റിയാണ്. ജനാലയ്ക്കപ്പുറം കാറ്റടിക്കുകയും മഴ പെയ്യുകയും ചെയ്യുന്ന ഒരു ഉച്ചതിരിഞ്ഞ നേരത്താണ് ആ വായന തുടങ്ങുന്നത്. പുറത്തെ പ്രക്ഷുബ്ധത അയാൾ അറിയുന്നില്ല. പുസ്തകം കഠിനമായിരുന്നു എന്നു റിൽക്കെ പറയുന്നു. വായന നീളുന്നതോടെ വരികൾ വേർപിരിയുന്നു. വാക്കുകൾ കെട്ടുവിട്ടു പായുന്നു. അങ്ങനെ ലയിച്ചിരിക്കുമ്പോൾ പുറത്ത് പകൽ തീർന്നു വേനൽക്കാല രാത്രിയെത്തുന്നു. ഒടുവിൽ പുസ്തകത്തിൽനിന്നു മുഖമുയർത്തുമ്പോൾ പുറത്തെ ലോകവും അകത്തെ ലോകവും അയാൾക്ക് ഒന്നുതന്നെയായി തോന്നുന്നു. ഞാൻ ഉള്ളിൽ ജീവിക്കുന്നതു തന്നെയാണു പുറത്തെ ലോകത്തും കാണുന്നത്. അകത്തും പുറത്തും എല്ലാ വസ്തുക്കളും അമേയമാണ്. റിൽക്കെയുടെ കവിത അവസാനിക്കുന്നത് ‘രാത്രിയുടെ ആകാശത്തെ ആദ്യ നക്ഷത്രം അവസാനത്തെ വീടു പോലെ കണ്ടു’ എന്നു പറഞ്ഞാണ്. റിൽക്കെയുടെ മറ്റെല്ലാ രചനകളും പോലെ, മുഴുവനായും പിടി തരാതെ The man watching എന്ന കവിതയും ബാക്കിയായി. 

കുറച്ചുവർഷം മുൻപ് ഒരു സംസാരത്തിനിടെയാണു നാനോ സകാക്കിയെ ഞാൻ ആദ്യം കേൾക്കുന്നത്. ആ പേരു ഞാൻ കുറിച്ചുവച്ചെങ്കിലും കൂടുതൽ അന്വേഷിക്കാൻ പറ്റിയില്ല. കഴിഞ്ഞവർഷം അമേരിക്കൻ കവി കോൾമാൻ ബാർക്സിന്റെ ഒരു ലേഖനത്തിൽ, നാനോ സകാക്കി വീണ്ടും: പ്രകാശിക്കുന്ന വാക്കുകൾ; അതിൽ പുഴയിറക്കം, പുല്ലുകൾ, പുഴുക്കൾ..

ജാപ്പനീസ് കവിയായ സകാക്കിയുടെ രണ്ടു സമാഹാരങ്ങൾ ഇംഗ്ലിഷിലുണ്ട്. ‘ബ്രേക്ക് ദ്‌ മിറർ’, ‘ലെറ്റ് അസ് ഈറ്റ് സ്റ്റാർസ്’. രണ്ടും കവി തന്നെ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയതാണ്. ജപ്പാനിലെ പവിഴദ്വീപുകളിലും പർവതങ്ങളിലും അലഞ്ഞുതിരിയുന്ന അദ്ദേഹം 1960 കൾക്കൊടുവിൽ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ചൈനയിലേക്കുമെല്ലാം ധാരാളം യാത്ര ചെയ്തു. കടലുകൾ, നദികൾ, കാടുകൾ, മരുഭൂമികൾ, വെള്ളച്ചാട്ടങ്ങൾ – ഇവിടെയൊക്കെ, ഇതിലൊക്കെ മനുഷ്യൻ എന്തു ചെയ്യുന്നുവെന്നാണ്‌ കവിതയിലൂടെ അന്വേഷിക്കുന്നത്‌. കൂനൻതിമിംഗലങ്ങൾ പുഴകളിലേക്ക്‌ നീന്തി വരുന്നു എന്ന കവിതയുണ്ട്. പുഴകൾ തിരഞ്ഞുവരുന്ന തിമിംഗലങ്ങളാണ്. മനോഹരമാണത്.

സകാക്കി രണ്ടാം ലോകയുദ്ധകാലത്തു ജാപ്പനീസ് സൈന്യത്തിലായിരുന്നു. റഡാർ വിഭാഗത്തിലായിരുന്നു ജോലി. ഹിരോഷിമയിലേക്ക് അണുബോംബിടാൻ പോയ യുഎസ് പോർവിമാനത്തെ സകാക്കി റഡാറിലൂടെ കണ്ടതാണ്. യുദ്ധത്തിൽ ജപ്പാൻ തോറ്റപ്പോൾ അന്നത്തെ രീതി വച്ചു സകാക്കിയടക്കമുള്ള സൈനികരെല്ലാം ഹരാകിരി ചെയ്യാൻ ഒരുങ്ങി. കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതിനിടെ, ഭാഗ്യത്തിന് സൈനികരിലൊരാൾ റേഡിയോ വച്ചു നോക്കി. സൈനികർ ഹരാകിരി ചെയ്യേണ്ടതില്ലെന്ന ചക്രവർത്തിയുടെ ശാസനം റേഡിയോയിൽ കേട്ടു. അങ്ങനെ അവർ മരിക്കാതെ ബാക്കിയായി. സകാക്കിയുടെ തലമുറയിലെ ചെറുപ്പക്കാരിലേറെയും പിന്നീടു കടുത്ത മാർക്സിസ്റ്റുകളായിമാറി. ഈ മാർക്സിസ്റ്റുകളാണു പിന്നീട് ആ രാജ്യത്തെ ശക്തരായ ബിസിനസുകാരും വ്യവസായികളുമായി പരിണമിച്ചത്. സകാക്കിയാകട്ടെ കവിയായി. ജപ്പാനിലെ ഏകാന്തവും അതുല്യമായ പവിഴ ദ്വീപുകളിലും പർവതവിജനതകളിലും അലഞ്ഞു. 

Photo Credit : Wantanddo / Shutterstock.com
ADVERTISEMENT

If you have time to chatter

Read books

if you have time to read

walk into mountain, desert and ocean

ADVERTISEMENT

if you have time to walk

sing songs and dance

if you have time to dance

sit quietly, You Happy Lucky Idiot !

സകാക്കിയുടെ കവിതയിലെ ആധ്യാത്മികത എന്നതു പ്രകൃതിയിൽ ആനന്ദം കണ്ടെത്തി അതിൽ വിസ്മൃതനാകുന്ന മനുഷ്യന്റേതാണ്. യുദ്ധാനന്തര ജപ്പാനിൽ അതൊരു വലിയ വഴിമാറലായിരുന്നു. കൂട്ടമരണങ്ങളിൽനിന്ന് അകന്നു പോകാനുള്ള വെമ്പൽ. പ്രകൃതിയുടെ പ്രാണനിൽ അദൃശ്യമാകാനുള്ള ദാഹം. സകാക്കി അതായിരുന്നു. മുറാക്കാമിയുടെ കാഫ്ക ഓൺ ദ് ഷോറും വൈൻഡ് അപ് ബേഡ് ക്രോണിക്കിളും സകാക്കിയെ വായിക്കുമ്പോൾ ഓർത്തു. ആ നോവലുകളിൽ രണ്ടാം ലോകയുദ്ധഭീകരത പശ്ചാത്തലമായി കടന്നുവരുന്നുണ്ട്. ചൈനീസ് പട്ടാളത്തിന്റെ പിടിയിലായ ജാപ്പനീസ് പട്ടാളക്കാരെ അവർ ജീവനോടെ തൊലിയുരിച്ചു കൊല്ലുന്ന ഒരു രംഗം വൈൻഡ് അപ് ബേഡ് ക്രോണിക്കിൾ എന്ന നോവലിൽ വിവരിക്കുന്നുണ്ട്. ഭയാനകമായ യുദ്ധകാല സ്മരണയെ വീണ്ടും യാഥാർഥ്യമാക്കുന്നത് ഒരു കഥാപാത്രം പൂച്ചകളെ ജീവനോടെ തൊലിയുരിച്ചുകൊണ്ടാണ്. കാഫ്ക ഓൺ ദ് ഷോറിൽ അണുബോംബുകൾ നാഗസാക്കിയിൽ വീഴുന്നതിന്റെ ഒരു സർറിയൽ ചിത്രീകരണമുണ്ട്. സ്കൂൾ കുട്ടികൾ പിക്നിക്കിനിടെ ഒരു പുൽമേട്ടിൽ കൂട്ടത്തോടെ മയങ്ങിവീഴുന്നതാണത്. 

എ.കെ. രാമാനുജന്റെ ‘ഹൈവേ സ്ട്രിപർ’ എന്ന കവിതയിൽ രണ്ടുഘട്ടമാണുള്ളത്‌. ആദ്യത്തേത്‌, കവിയുടെ വണ്ടി ഹൈവേയിലൂടെ പായുമ്പോൾ, മുന്നിൽ വന്നുകയറുന്നു മറ്റൊരു കാർ, അതിൽനിന്നുപുറത്തേക്കു നീളുന്ന പെൺകരം. ‘വാച്ചുകെട്ടിയ കൈ’ എന്നു കവി. ആ കൈ ആദ്യം ഒരു തൊപ്പി പുറത്തേക്കെറിയുന്നു. പിന്നെ ഒരു വെള്ളഷൂ, ഒരു ബ്ലൗസ്‌, ഒരു സ്ലിപ്‌, ഒരു പാവാട, പഴയൊരു ബ്രാ, വെള്ള തൊങ്ങലു വച്ച പാന്റീസ്, അത് കാറ്റിൽ പറന്ന് കാറിന്റെ വിൻഡ്ഷീൽഡിലാണു വീഴുന്നത്. 

മുന്നിലോടുന്ന കാറിൽ, ഉടയാടകൾ ഓരോന്നായി ഉരിഞ്ഞുപറത്തുന്ന സ്ത്രീ ആരാണെന്നു കവിക്ക് അറിയണം. ആരാണ്‌ അവൾക്കൊപ്പം? ആരാണ്‌ അവളെ അഴിക്കുന്നത്‌? അവൾ തനിച്ചോ അതോ കാറോടിക്കുന്നതിനിടെ ഒരു കയ്യാൽ അയാളോ ആണോ അവളെ അഴിക്കുന്നത് ? 

50 മീറ്റർ മുന്നിലാണ്‌ ആ കാർ. ആ ഓട്ടം തുടരുന്നതിനിടെ ഒരു വേള വേഗം കൂട്ടി കവിയുടെ കാർ മറ്റേ കാറിന് ഒപ്പത്തിനൊപ്പമാകുന്നു. നോക്കൂ, നാൽപതുകളിലുളള ഒരാളാണ് ആ കാറോടിക്കുന്നത്. അയാൾ മുന്നിലെ വഴിയിലേക്ക് ഉറ്റു നോക്കി, ഏകനായിരുന്നു വണ്ടിയോടിക്കുന്നു. കാറിൽവേറെയാരുമില്ല. 

കവിയുടെ രണ്ടാം ഘട്ടം ഇവിടെ തുടങ്ങുന്നു. അപ്പോൾ ആരുടേതായിരുന്നു അഴിച്ചെറിഞ്ഞ ഉടുപ്പുകൾ? അയാളുടേതുതന്നെയായിരുന്നു ആ ഉടുപ്പുകളെല്ലാം? കവിയുടെ ചിന്ത മന്ദഗതിയിലാകുന്നു. ആദ്യത്തെ വേഗം നഷ്ടമാകുന്നു. പൊടുന്നനെ അവിടെ ശരിക്കും കവിത പിറക്കുന്നു-  

had he shed may be 

even the woman 

he was wearing? 

കവി ചോദിക്കുന്നു –‘അയാൾ, ആ ഡ്രൈവർ, അണിഞ്ഞ സ്ത്രീയെ തന്നെയാകുമോ ഉരിഞ്ഞെറിഞ്ഞത്? അഥവാ അതു ഞാനാകുമോ? ഞാൻ തന്നെയാകുമോ? ഒരു പക്ഷി തൂവൽ കൊഴിക്കും പോലെ, പാമ്പ് പടംകൊഴിക്കും പോലെ. എന്റെ പഴയ വസ്തുക്കളെ വലിച്ചെറിയുന്നത്? എന്റെ പഴയ നിക്ഷേപങ്ങളെല്ലാം ഉപേക്ഷിച്ച്, ഇടങ്ങൾ ഇല്ലാത്ത ഈ ലോകത്ത് നഗ്നമാർന്ന ശൂന്യതയെ പരിണയിക്കാനായി മുന്നോട്ടു പായുന്നത്? ’ 

ഒരിക്കൽ വഴിയോരത്തു നിൽക്കുമ്പോൾ എന്നെ കടന്നു പോയ കാറിനുള്ളിൽനിന്ന് ആരോ കീറിയെറിഞ്ഞ ഇൻലൻഡിന്റെ നീലത്തുണ്ടുകൾ എനിക്കു ചുറ്റിനും പറന്നു. ആ തുണ്ടുകൾ ചേർത്തുവച്ച് ഒരു കത്തായി വായിക്കാനാകുമോ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്തായിരുന്നു ചിതറിപ്പോയ ആ വാക്കുകൾ പറഞ്ഞത്? ആർക്കായിരുന്നു അത്എഴുതിയത്? 

നഗ്നമായ ശൂന്യതയെ പരിണയിക്കാനുള്ള വ്യഗ്രതകൾക്ക് അന്ത്യമില്ലല്ലോ. 

Representative Image. Photo Credit : PV Productions / Shutterstock.com

അപരിചിതമായ ദേശങ്ങളിലെ യാത്രകള്‍ക്കിടെ ഇസ്തംബുളില്‍ ഒരു പുലരിമഞ്ഞിൽ ആദ്യമായി വാങ്ക് വിളി കേട്ടപ്പോള്‍ തന്റെ ഉള്ളിലുണ്ടായ പ്രകമ്പനത്തെപ്പറ്റി ഗലീഷ്യക്കാരനായ ജേണലിസ്റ്റ് ലീയോപോള്‍ഡ് വെയ്‌സ് എഴുതി. ഉള്ളിലെവിടെയോ നിഗൂഢമായ നോവുകളുടെ ചാലുകൾ കീറിയ ആ അലകളുടെ പൊരുള്‍ തേടി, തന്റെ ഖിബ്‌ല തേടിയാണ് പിന്നീടുള്ള എല്ലാ യാത്രകളും. 1930 കളില്‍ ഒട്ടകപ്പുറത്തേറി അറബ്നാടുകളില്‍ നടത്തിയ ദീര്‍ഘയാത്രകള്‍ക്കൊടുവില്‍ വെയ്‌സ്, മുഹമ്മദ് അസദായി മാറി. റോഡ് ടു മക്ക എന്ന വിഖ്യാതമായ കൃതി ജനിക്കുന്നത് അങ്ങനെയാണ്. ഫ്രഞ്ച് നോവലിസ്റ്റ് മത്തിയാസ് ഇനായുടെ നായകന്‍, ഈ യാത്രയുടെ സാക്ഷാത്കാരത്തെ ഓര്‍ത്ത് അസൂയപ്പെടുന്നു. ഓറിയന്റലിസത്തെ നിദ്രാരഹിതമായ ഒരു രാത്രിയിലെ ഭ്രമചിന്തകളുടെ ഒരു നിലാദൃശ്യം പോലെ അവതരിപ്പിക്കുന്ന ഇനായുടെ ‘കോംപസ്’ എന്ന നോവലിൽ സഞ്ചാരിയുടെ ഉള്ളിലെ മുറിവുകളാണുള്ളത്. എത്ര അലഞ്ഞിട്ടും ചിലരുടെ ദീനങ്ങൾ പൊറുക്കുന്നില്ല. റൂമിയെ ആലപിക്കുന്ന ഷാറം നസേരിയില്‍നിന്ന് കോംപസ് ആരംഭിക്കുന്നു. ഒമര്‍ ഖയാം, ബല്‍സാക്, ഗൊയ്ഥെ, സാദിക് ഹിദായത്ത്, കാഫ്ക, തോമസ് മന്‍, റംബോ എന്നിവരിലൂടെ ആ യാത്രകള്‍ നീളുന്നു. 

ഏതാണ്ടു കാൽ നൂറ്റാണ്ടിനുശേഷം ഒരു കൂട്ടുകാരി വിളിച്ചു. ഞങ്ങൾ ബിരുദ പഠനത്തിന് ആദ്യവർഷത്തിലെ കുറച്ചു മാസങ്ങൾ മാത്രമേ ഒരുമിച്ചുണ്ടായിരുന്നുള്ളു. അവൾക്കു സാഹിത്യം പഠിക്കാനായിരുന്നു ആശയെങ്കിലും മാതാപിതാക്കൾ അതൊരു പാഴ്‌വേലയാണെന്നു കരുതി. അവളെ അവർ നിർബന്ധപൂർവം നഴ്സിങ് പഠിക്കാൻ വിട്ടു. മാധവിക്കുട്ടിയും ഒ.വി. വിജയനും ബാലചന്ദ്രൻ ചുള്ളിക്കാടും വായിച്ചു തലച്ചോറിൽ അഗ്നി നിറച്ച പെൺകുട്ടി മനസ്സില്ലാമനസ്സോടെ നഴ്സിങ്ങിനു പോയി. അവൾക്കു കവിതയെഴുതാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവൾ വായിച്ച സാഹിത്യം അവളെ സന്തോഷിപ്പിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്തില്ല. എഴുത്തുകാരിയുടെ വേദന അവളെ അലട്ടി. ഒരാൾ എഴുത്തിനായി എന്തുമാത്രം വേദന ഉള്ളിൽ കൊണ്ടുനടക്കുന്നുവെന്ന വിചാരം അവളെ ആകെ പ്രശ്നത്തിലാക്കി. സാഹിത്യം അവളെ അലട്ടി. അലച്ചിൽ തീരാൻ അവൾക്കു പുതിയ സങ്കേതമായി മതം വന്നു. തീവ്ര വിശ്വാസത്തിലൂടെ അവൾ സാഹിത്യത്തിൽനിന്നു മുക്തി നേടി. ഇക്കാര്യം പറയാനാണ് അവൾ ഇത്രയും വർഷങ്ങൾക്കുശേഷം എന്നെ വിളിച്ചത്. ഞാൻ പറഞ്ഞു, കഴിയുമെങ്കിൽ എന്നെയും മാനസാന്തരം ചെയ്യൂ. 

ഒരാൾക്കു മതവും കലയും ഒരുമിച്ച് ആവശ്യമില്ല. രണ്ടും ഫിക്‌ഷനാണ്. രണ്ടിലൊന്നു മതി ഈ ജീവിതം ജീവിക്കാൻ. കലയാണോ മതമാണോ കൂടുതൽ ലഹരി എന്നതു നാം നിശ്ചയിക്കേണ്ടതുണ്ട്. കലയുടെ ആത്മീയതയും മതത്തിന്റെ ആത്മീയതയും വ്യത്യസ്തമാണെങ്കിലും രണ്ടും മനുഷ്യനിൽ ആനന്ദമാണുണ്ടാക്കുന്നത്. കലങ്ങിയ കാലത്തിനു മീതേ തെളിയുന്ന ശോഭയാണത്. കലയെക്കാൾ ആനന്ദം തരുമെങ്കിൽ ഞാനും നിന്റെ വിശ്വാസത്തിനു പിന്നാലെ വരാമെന്നു ഞാൻ പറഞ്ഞത് ഒരു ഫലിതമായി പരിണമിച്ചതോടെ പഴയ കൂട്ടുകാർക്കിടയിലെ സംഭാഷണം അവസാനിച്ചു.

English Summary : One doesn't need art and religion simultaneously; either of the one is enough