ജീവിതത്തെ ചുരുക്കം ചില കള്ളികളിൽ ഒതുക്കി നിർത്താത്ത എഴുത്താണു മനോജ് വെള്ളനാടിന്റെ പ്രത്യേകത. ഡോക്ടർ കൂടിയായ മനോജിന്റെ ശാസ്ത്രാവബോധം ആ എഴുത്തിൽ സർഗാത്മകതയ്ക്കൊപ്പം അലിഞ്ഞുചേർന്നിരിക്കുന്നു. മനുഷ്യമനസ്സിന്റെ അസംഖ്യം രഹസ്യ അറകളിലേക്ക് സൂക്ഷ്മമാപിനിയുമായി കടന്നുചെല്ലുന്ന മനോജിന്റെ തൂലിക കണ്ടെത്തുന്ന

ജീവിതത്തെ ചുരുക്കം ചില കള്ളികളിൽ ഒതുക്കി നിർത്താത്ത എഴുത്താണു മനോജ് വെള്ളനാടിന്റെ പ്രത്യേകത. ഡോക്ടർ കൂടിയായ മനോജിന്റെ ശാസ്ത്രാവബോധം ആ എഴുത്തിൽ സർഗാത്മകതയ്ക്കൊപ്പം അലിഞ്ഞുചേർന്നിരിക്കുന്നു. മനുഷ്യമനസ്സിന്റെ അസംഖ്യം രഹസ്യ അറകളിലേക്ക് സൂക്ഷ്മമാപിനിയുമായി കടന്നുചെല്ലുന്ന മനോജിന്റെ തൂലിക കണ്ടെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തെ ചുരുക്കം ചില കള്ളികളിൽ ഒതുക്കി നിർത്താത്ത എഴുത്താണു മനോജ് വെള്ളനാടിന്റെ പ്രത്യേകത. ഡോക്ടർ കൂടിയായ മനോജിന്റെ ശാസ്ത്രാവബോധം ആ എഴുത്തിൽ സർഗാത്മകതയ്ക്കൊപ്പം അലിഞ്ഞുചേർന്നിരിക്കുന്നു. മനുഷ്യമനസ്സിന്റെ അസംഖ്യം രഹസ്യ അറകളിലേക്ക് സൂക്ഷ്മമാപിനിയുമായി കടന്നുചെല്ലുന്ന മനോജിന്റെ തൂലിക കണ്ടെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തെ ചുരുക്കം ചില കള്ളികളിൽ ഒതുക്കി നിർത്താത്ത എഴുത്താണു മനോജ് വെള്ളനാടിന്റെ പ്രത്യേകത. ഡോക്ടർ കൂടിയായ മനോജിന്റെ ശാസ്ത്രാവബോധം ആ എഴുത്തിൽ സർഗാത്മകതയ്ക്കൊപ്പം അലിഞ്ഞുചേർന്നിരിക്കുന്നു. മനുഷ്യമനസ്സിന്റെ അസംഖ്യം രഹസ്യ അറകളിലേക്ക് സൂക്ഷ്മമാപിനിയുമായി കടന്നുചെല്ലുന്ന മനോജിന്റെ തൂലിക കണ്ടെത്തുന്ന സൂക്ഷ്മാംശങ്ങൾ കഥകളിൽ വിടർന്നു പരിലസിക്കുന്നു. മനോജിന്റെ ഏറ്റവുമവസാനം പ്രസിദ്ധീകരിച്ച ‘പദപ്രശ്നം’ എന്ന കഥ ഈയൊരു വേറിട്ട നിലപാടിന്റെ ഉറക്കെയുള്ള പ്രഖ്യാപനമാണ്. ഉഭയലിംഗ ലൈംഗികതയുടെ അരികുകളിലൂടെ സഞ്ചരിച്ച് മനുഷ്യബന്ധങ്ങളെ ഇത്രമേൽ മനോഹരമായി അനുഭവവേദ്യമാക്കുന്ന മറ്റൊരു കഥയുണ്ടോ എന്നു സംശയമാണ്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ന്യൂറോസർജറിയിൽ സീനിയർ റസിഡന്റാണ് മനോജ് വെള്ളനാട്. വീനസ് ഫ്ലൈ ട്രാപ്, ഐൻസ്റ്റീന്റെ തലച്ചോർ എന്നീ പുസ്തകങ്ങൾ പുറത്തിറങ്ങി. എഴുത്തിലെയും വായനയിലെയും തന്റെ നിലപാടുകൾ മനോജ് വ്യക്തമാക്കുന്നു.

 

ADVERTISEMENT

വെസ്റ്റീജിയൽ ഓർഗൻസിലെ ജെയിനമ്മയെ വായിച്ചപ്പോൾ പെട്ടെന്ന് ആരോഗ്യനികേതനത്തിലെ ജീവൻ മശായിയെ ഓർമവന്നു. അത്തരമൊരു ദൃഢവ്യക്തിത്വവും കരുത്തുമുള്ളയാളാണു വെള്ളിമലയിലെ ആ വയറ്റാട്ടി. കഥയിലേക്ക് ജെയിനമ്മ കയറി വരുന്നതെങ്ങനെയായിരുന്നു?

 

വെസ്റ്റീജിയൽ ഓർഗൻസെന്നു പറഞ്ഞാൽ പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ കൃത്യമായ ധർമങ്ങളോടെ ശരീരത്തിൽ ഉണ്ടായിരുന്ന ഒരവയവം, ഇന്നു പ്രത്യേകിച്ചൊരു ജോലിയുമില്ലാതെ ശരീരത്തിൽ ശേഷിക്കുമ്പോൾ വിളിക്കുന്ന പേരാണ്. ഈ കഥയിൽ ഗർഭപാത്രമാണ് വെസ്റ്റീജിയൽ ഓർഗൻ. ഗർഭപാത്രം ഒരു പ്രത്യുത്പാദന അവയവമാണ് (ലൈംഗികാവയവമല്ല). മുഖ്യധാരാ സമൂഹത്തിൽ ഗർഭധാരണവും പ്രസവവും മാതൃത്വവും ഒക്കെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു സംഗതിയായി കണക്കാക്കപ്പെടുമ്പോൾ, ഗർഭപാത്രം തന്നെ വെസ്‌റ്റീജിയൽ ഓർഗനാണോ എന്നു ചിന്തിച്ചിരുന്ന ഒരു ന്യൂനപക്ഷവും എല്ലാക്കാലത്തും ഉണ്ടായിരുന്നു. പെണ്ണും പെണ്ണും തമ്മിലുള്ള സ്വവർഗ അനുരാഗത്തിൽ, ലൈംഗികതയിൽ, ഗർഭത്തിനും ഗർഭപാത്രത്തിനും വലിയ കാര്യമൊന്നുമില്ല. രണ്ടു കാലഘട്ടത്തിലെ രണ്ടു ലെസ്ബിയൻ മനുഷ്യരെ ഒരു ഗർഭപാത്രത്തിന്റെ കഥയിലൂടെ അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. തന്റെ സ്വത്വം സ്വയം തിരിച്ചറിയുകയും എന്നാലതു തുറന്നു പറയാൻ പേടിച്ചു നാടുവിടുകയും മറ്റൊരിടത്ത് അതു മറച്ചുവച്ചു ജീവിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് വെസ്‌റ്റീജിയൽ ഓർഗൻസിലെ ജെയിനമ്മ. അവർക്ക് സ്വന്തമായി വ്യക്തിത്വമുണ്ടെങ്കിലും എല്ലാ രീതിയിലും നമ്മൾ കരുതുന്നത്ര കരുത്തുള്ള ആളാണോ അവർ എന്നെനിക്കു സംശയമുണ്ട്. അവർ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണെന്നാണ് എന്റെ അഭിപ്രായം. ജെയിനമ്മ തന്റെ പ്രണയത്തിൽനിന്നും ഓടിപ്പോയവളും ആ കഥയിലെ ഡോക്ടർ തന്റെ പ്രണയത്തിലേക്ക് സമൂഹത്തെ ഭയക്കാതെ തന്നെ തിരികെപ്പോകുന്നവളുമാണ്. അവർ ഇന്നത്തെ കാലത്തിന്റെ പ്രതിനിധിയും.

 

ADVERTISEMENT

മുപ്പത് എംഎൽ ആയാലും വെസ്റ്റീജിയൻ ഓർഗൻസ് ആയാലും പരോസ്മിയ ആയാലും ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച പദപ്രശ്നം ആയാലും മനോജിന്റെ കഥകളിൽ പ്രണയത്തിന്റെയും ലൈംഗികതയുടെയും വ്യത്യസ്ത ഭൂമികകൾ തേടുന്നവരുടെ ജീവിതങ്ങൾക്ക് വലിയ സ്ഥാനം നൽകുന്നുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനോവ്യാപാരങ്ങൾക്കൊപ്പം ആ ജീവിതം പരിചിതമല്ലാത്ത വായനക്കാരെയും ഒപ്പം നടത്തുന്നുണ്ട് ആ കഥകൾ. കഥയെഴുത്തിലെ ഒരാശയം എന്നതിലുപരി അതൊരു നിലപാടു കൂടിയല്ലേ? 

 

ജീവജാലങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണു ലൈംഗികത. അതു നമ്മളുദ്ദേശിക്കുന്ന വിധം ഒരു ഇന്റർകോഴ്സ് തന്നെയാവണമെന്നില്ല. അതവയെ സന്തോഷിപ്പിക്കുന്ന എന്തുമാവാം. മനുഷ്യനെ സംബന്ധിച്ച് ആ സന്തോഷം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. തിരിച്ചറിവുണ്ടാവുന്ന കാലം മുതൽ മരണം വരെ ലൈംഗികത ഒരു ഫാന്റസിയായോ സന്തോഷമായോ നഷ്ടബോധമായോ ഫ്രസ്ട്രേഷനായോ ഒക്കെ ഓരോ മനുഷ്യന്റെയും കൂടെയുണ്ടാവും. ആ മനുഷ്യരുടെ കഥ പറയുമ്പോൾ സ്വാഭാവികമായും അതു കഥയിലേക്കും കടന്നുവരും. ലൈംഗിക ന്യൂനപക്ഷങ്ങളെ ഒരു കൗതുകത്തിനപ്പുറം നമ്മുടെ സാഹിത്യം ശരിയായ അർഥത്തിൽ പരിഗണിച്ചു തുടങ്ങുന്നതേയുള്ളൂ എന്നാണെന്റെ അഭിപ്രായം. ചുറ്റുമുള്ള ഏതൊരാളെപ്പോലെയും വളരെ നോർമലായി തന്നെ അവരെ സമൂഹത്തിലും സാഹിത്യകൃതികളിലും ഉൾപ്പെടുത്തണമെന്നതു വ്യക്തിയെന്ന നിലയിൽ എന്റെ നിലപാടുകളിലുണ്ട്. അതു കഥകളിൽ പ്രതിഫലിക്കുന്നുണ്ടാവും.

 

ADVERTISEMENT

വെള്ളനാട് എന്ന ദേശം മനോജിന്റെ എഴുത്തിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? വായനയിലേക്കും എഴുത്തിലേക്കുമുള്ള താൽപര്യം എങ്ങനെയാണു രൂപപ്പെട്ടു വന്നത്?

 

സ്കൂളിലൊക്കെ പഠിക്കുമ്പോൾ അങ്ങനെ സീരിയസായി എഴുതിയിരുന്ന ആളൊന്നുമല്ല ഞാൻ. രണ്ടുരീതിയിൽ വെള്ളനാടും നാട്ടുകാരും എന്റെ എഴുത്തിനെ സ്വാധീനിച്ചു എന്നു പറയാം. ഒന്ന്, കുഞ്ഞുന്നാളുകളിൽ എന്റെയുള്ളിലുണ്ടായിരുന്ന അപകർഷതകളെ ഊതിപ്പെരുപ്പിക്കാൻ പലരും സഹായിച്ചു. ആ കോംപ്ലക്സിനെ മറികടക്കാനാണ് ആദ്യമായി എഴുതിത്തുടങ്ങിയതു തന്നെ. ഏതെങ്കിലും കാലത്ത് എഴുത്തുകാരനാവണം എന്ന ആഗ്രഹം കൊണ്ടൊന്നുമല്ല ആ എഴുത്ത്. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനൊരു മണകൊണാഞ്ചനാണെന്ന് എനിക്കു തന്നെ തോന്നിയേനെ. രണ്ട്, ഞാനൊരു പലവ്യഞ്ജനക്കടയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു സ്കൂൾ കാലത്ത്. ഇന്നത്തെ പോലല്ല, സമൂഹത്തിലെ നാനാതുറയിലുള്ള മനുഷ്യരും വന്നുപോകുന്ന ഇടമായിരുന്നു അത്. വളരെ ഇൻട്രോവർട്ടായിരുന്ന എനിക്ക് സ്കൂളിൽനിന്നും പുസ്തകങ്ങളിൽനിന്നും ലഭിക്കാത്തൊരുൾക്കാഴ്ച അത്തരം ഇടപെടലുകളിൽനിന്നും ലഭിച്ചു എന്നാണു കരുതുന്നത്. 

 

പിന്നെ, ഞാനൊരു നല്ല വായനക്കാരനാണെന്ന് എനിക്കു തോന്നിയിട്ടില്ല. അങ്ങനെ ഒരുപാടു വായിച്ചിട്ടുമില്ല. സ്കൂൾ കാലത്തേറ്റവുമധികം വായിച്ചിട്ടുള്ളത് മനോരമ, മംഗളം ആഴ്ചപ്പതിപ്പുകളായിരുന്നു. അത് അയൽപക്കത്തെ വീട്ടിൽ സ്ഥിരമായി വരുത്തുമായിരുന്നു. പലവ്യഞ്ജനക്കടയിലെ ജോലിക്കിടയിലാണ് ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണുന്നതും വായിക്കുന്നതുമൊക്കെ. സാധനങ്ങൾ പൊതിഞ്ഞു നൽകാനായി വാങ്ങി വച്ച പേപ്പർകെട്ടുകൾക്കിടയിൽ നിന്നാണതു കണ്ടെടുക്കുന്നത്. അതിനെ പക്ഷേ, അന്ന് ആനുകാലികം എന്നു പറയാൻ പറ്റില്ല. മൂന്നോ നാലോ വർഷം പഴക്കമുള്ളവയായിരുന്നു. എന്നാലും വായനയെ അതൊരുപാടു സ്വാധീനിച്ചിട്ടുണ്ട്. കടയിലെ ഒഴിവുവേളകളിൽത്തന്നെയാണ് ചെമ്മീനും ബഷീർ കൃതികളും ഒക്കെ വായിക്കുന്നത്. അങ്ങനെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ ജീവിതത്തിൽ കൂടിപ്പോയാൽ ഒരു 20-25 പുസ്തകം വായിച്ചിട്ടുണ്ടാവും. അതിൽ പക്ഷേ, വേരുകളും മയ്യഴിയും രണ്ടാമൂഴവും കേശവന്റെ വിലാപങ്ങളും ഗൗരിയുമൊക്കെ ഉണ്ടായിരുന്നു. ഖസാക്ക് വായിക്കുന്നത് +2 തീരാറാവുമ്പോഴാണ്.

 

ഒരു പൂ വിരിയുന്നതു പോലെ മന്ദമായും മനോഹരമായും വികസിച്ചു വരുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണു ‘പദപ്രശ്നം’. ആരും ആരെയും വിധിക്കുന്നില്ല എന്നതിലെ സൗന്ദര്യം ആ കഥയിൽ അപാരമായി അനുഭവപ്പെടുന്നുണ്ട്. ആ കഥ സ്വീകരിക്കപ്പെടാൻ നമ്മുടെ സമൂഹം പാകപ്പെട്ടിട്ടില്ല എന്നൊരു തോന്നലും വായനയ്ക്കു ശേഷം തോന്നി. ഒരുപക്ഷേ, വർഷങ്ങൾക്കു ശേഷമാകും ആ കഥ വേണ്ട രീതിയിൽ വായിക്കപ്പെടുക. ‘പദപ്രശ്നം’ എഴുതിയ അനുഭവം പങ്കുവയ്ക്കാമോ?

 

കഥാകൃത്തിന്റെ നിലപാടുകൾ കഥയിൽ പ്രതിഫലിക്കണമെന്ന വാശിക്കാരനൊന്നുമല്ല ഞാൻ. പറയുന്ന കഥ നന്നായാൽ മാത്രം മതി. പക്ഷേ, ‘പദപ്രശ്നം’ എന്ന കഥയുണ്ടാവുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, നേരത്തേ പറഞ്ഞ പോലെ, സെക്‌ഷ്വൽ മൈനോറിറ്റിയെ സംബന്ധിച്ചും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളെ കുറിച്ചും എന്റെ നിലപാടുകൾ അടയാളപ്പെടുത്താനുള്ള നല്ലൊരു മാർഗം. രണ്ട്, മലയാളകഥകളിൽ മുമ്പധികം വായിച്ചിട്ടില്ലാത്ത ബൈസെക്‌ഷ്വാലിറ്റിയെ അഡ്രസ് ചെയ്യുക എന്നത്. ആ കഥ സ്വീകരിക്കപ്പെടുമോ എന്നൊന്നും ചിന്തിച്ചല്ല എഴുതുന്നത്. പുതിയകാലത്തിന്റെ ജീവിതത്തെ അടയാളപ്പെടുത്തുക എന്നതു മാത്രമാണ് ചിന്തിച്ചത്.

 

മനോജ് വെള്ളനാട്

വീനസ് ഫ്ലൈ ട്രാപ്പിലെ രൂപ, വെസ്റ്റീജിയൻ ഓർഗൻസിലെ ജെയിനമ്മ, പരോസ്മിയയിലെ ഭാനു, പദപ്രശ്നത്തിലെ ശ്വേത, ദേവി... നായികമാരാണ്, സ്ത്രീകളാണു മനോജിന്റെ ഭൂരിഭാഗം കഥകളുടെയും ജീവൻ. അവരാണു കരുത്തോടെ, ഉറച്ച തീരുമാനങ്ങളെടുത്തു കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. പരിഭ്രമിക്കുന്നവരും ഭയമുള്ളവരും സംശയാലുക്കളും തീരുമാനങ്ങളെടുക്കാൻ വിഷമിക്കുന്നവരുമാണ് ആൺ കഥാപാത്രങ്ങളിൽ മിക്കവരും. സ്ത്രീപക്ഷത്തേക്ക് മനപ്പൂർവം ഒരു ചായ്‌വ് ഉണ്ടോ?

 

മനപ്പൂർവമായൊരു ചായ്‌വ് അല്ല, അതു സ്വാഭാവികമായ ചാ‌യ്‌വ് ആണെന്നാണു തോന്നുന്നത്. വളരെ സ്ട്രോങ്ങായിട്ടുള്ള സ്ത്രീകളെ ചുറ്റിപ്പറ്റിയാണു ഞാൻ വളർന്നത്. ഞാൻ കണ്ട, ഞാനുൾപ്പെടെയുള്ള പുരുഷന്മാർ പലപ്പോഴും ജീവിതത്തെ പരിഭ്രമത്തോടെ കണ്ടപ്പോൾ, അല്ലെങ്കിൽ പാട്രിയാർക്കിയുടെ സകല പ്രിവിലേജിലും നിന്നുകൊണ്ടു മാത്രം ജീവിതത്തെ ആഘോഷമായി കാണുമ്പോൾ, ഇതിനോടൊക്കെ പൊരുതി, സർവൈവ് ചെയ്തു വരുന്ന, വ്യക്തമായ നിലപാടുകളുള്ള സ്ത്രീകളെയും LGBTQI ആൾക്കാരെയും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് പരിചയമുളള മനുഷ്യർ കഥാപാത്രങ്ങളാവുന്നു എന്നാണു തോന്നുന്നത്.

 

യക്ഷികൾ നഗ്നരാണെന്നു തിരിച്ചറിയുന്ന ദിവസമാണ് ആൺകുട്ടികൾ വയസ്സറിയിക്കുന്നതെന്നത് എത്ര മനോഹരമായ ഭാവനയാണ്. ശരിക്കും ആൺകുട്ടികളുടെ ആ ഒരു ദിവസത്തെപ്പറ്റി ആരും ചിന്തിക്കാറുപോലുമില്ലല്ലോ. അവരങ്ങനെ ആരുമറിയാതെ, അരെയുമറിയിക്കാതെ വളർന്നു പോകുകയാണല്ലോ. കഥയിലെ അത്തരമൊരു ചിന്തയിലേക്കു വന്നതെങ്ങനെയാണ്?

 

ഗന്ധർവൻ കൂടിയ പെൺകുട്ടികളെപ്പറ്റി നമ്മൾ കഥകളിൽ വായിച്ചിട്ടുണ്ട്. എന്തിന്, സിനിമ പോലുമുണ്ടായി. കൗമാരകാലത്തെ പ്രണയ-ലൈംഗിക ചിന്തകൾ എല്ലാ ജെൻഡറിലുള്ളവർക്കും ഒരുതരം ഫാന്റസി തന്നെയായിരിക്കും. പെൺകുട്ടികളെ ഗന്ധർവൻ ആവേശിക്കുന്നെങ്കിൽ, തീർച്ചയായും ആൺകുട്ടികളുടെ ഫാന്റസിയിലും ഒരാൾ ഉണ്ടാവണമല്ലോ എന്ന ചിന്തയിൽ നിന്നുണ്ടായ കഥയാണത്. 

 

കഥകളിൽനിന്നു മാറി സഞ്ചരിച്ച ശാസ്ത്ര എഴുത്തുകളുടെ സമാഹാരമാണല്ലോ ഐൻസ്റ്റീന്റെ തലച്ചോർ എന്ന പുസ്തകം. അതിലെ കുറിപ്പുകൾ രൂപപ്പെട്ടു വന്നതെങ്ങനെയാണ്?

 

അതും യാദൃച്ഛികമായി ഉണ്ടായതാണ്. ഒരു പുസ്തകത്തിനു വേണ്ടി എഴുതിയ ലേഖനങ്ങളല്ല അവ. സാധാരണക്കാർക്ക് ശാസ്ത്രവിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനായി ബ്ലോഗിലും ഫെയ്സ്ബുക്കിലുമായി പലപ്പോഴായി എഴുതിയവ പുസ്തകമാക്കിക്കോട്ടേ എന്ന് ഒരു പ്രസാധകൻ ചോദിച്ചപ്പോൾ സംഭവിച്ചതാണ്.

 

മനോജ് ഒരു ഡോക്ടറാണല്ലോ. ആ വൈദ്യശാസ്ത്ര പശ്ചാത്തലം വലിയ പങ്കു കഥകളുടെയും ഉള്ളിലുണ്ട്. ജോലിക്കിടയിൽനിന്നു കണ്ടെടുക്കുന്ന അനുഭവങ്ങൾ കഥകൾക്ക് ഊർജമാകാറുണ്ടോ? ഒരു ഡോക്ടർ കഥകളെഴുതുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്?

 

ഒരു ഡോക്ടർ കഥയെഴുതുമ്പോൾ മറ്റാരെങ്കിലും കഥയെഴുതുന്നതിനേക്കാൾ പ്രത്യേകിച്ചെന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഡോക്ടർ എന്നത് ഒരു പ്രഫഷനാണ്. എഴുത്ത് പാഷനും. രണ്ടും രണ്ടാണ്. ഒരു കഥയെഴുതി പൂർത്തിയാക്കാൻ ഒരുപാടു സമയമെടുക്കുന്നതിനു ജോലിയുടെ സ്വഭാവം ഒരു കാരണമാണ്. പിന്നെ, ആശുപത്രികൾ കഥകളുടെ പശ്ചാത്തലത്തിൽ വന്നിട്ടുണ്ടെങ്കിലും ഇതുവരെയും അവിടുന്നുള്ളൊരു സംഭവം കഥയാക്കിയിട്ടില്ല. 

 

വായനയിൽ മനോജിന്റെ ഇഷ്ടങ്ങൾ എന്തൊക്കെയാണ്? കഥയെഴുതുന്ന സമകാലികരിൽ ആരെയൊക്കെ പിന്തുടരുന്നു? 

 

എല്ലാത്തരം എഴുത്തുകളും വായിക്കുന്ന ആളാണു ഞാൻ. അതിൽ തന്നെ ത്രില്ലിങ് സ്വഭാവമുള്ള കഥകളും നോവലുകളും കൂടുതലിഷ്ടമാണ്, കൂടാതെ വൈജ്ഞാനിക സാഹിത്യവും. ടോണി ജോസഫിന്റെ ഏർളി ഇന്ത്യൻസ്, ഹരാരിയുടെ സാപ്പിയൻസ്, വി. എസ്. രാമചന്ദ്രന്റെ ടെൽ ടെയ്ൽ ബ്രെയിൻ അങ്ങനെ. പിന്നെ ബഷീറിനെയൊക്കെ ഇടയ്ക്കിടയ്ക്ക് വായിക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്. സമകാലികരുടെ, ആനുകാലികങ്ങളിൽ വരുന്ന കഥകളെല്ലാം തന്നെ വായിക്കാറുണ്ട്. സുനു എ.വി., അമൽരാജ്, എൻ.ഹരി, ജ്യോതിശങ്കർ, ഫർസാന അലി, ഡി.പി. അഭിജിത്ത് ഒക്കെ കിടിലങ്ങളാണ്. ഭാവിയിൽ അദ്ഭുതം കാണിക്കാൻ പോകുന്നവർ.

 

ഈയടുത്തു വായിച്ചതിൽ ഏറ്റവുമധികം ഇഷ്ടമായൊരു കഥ, നോവൽ, ഒരു എഫ്ബി പോസ്റ്റ്, അതുപോലെ വേറെന്തെങ്കിലുമുണ്ടെങ്കിൽ അത്?

 

മലയാളത്തിൽ നല്ല ഒരുപാടു കഥകൾ ഈയടുത്തുണ്ടായി. മനോജ് വെങ്ങോലയുടെ പൊറള്, എൻ. ഹരിയുടെ ഝാൻസിറാണിയുടെ കുതിരകൾ, വിനോദ് കൃഷ്ണയുടെ അണ്ടിക്കമ്പനി, കെ. വി. മണികണ്ഠന്റെ നീലിമാദത്ത, നിധീഷിന്റെ നാരങ്ങാ ചായ ഒക്കെ കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങൾക്കുള്ളിൽ വന്ന മികച്ച കഥകളാണ്. ഇ. സന്തോഷ് കുമാറിന്റെ ജ്ഞാനഭാരം വളരെ ഇഷ്ടമായ നോവലാണ്. അതുപോലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഷിനു സുകുമാരൻ എഴുതിയ ഗോത്രവിദ്യാലയങ്ങളെപ്പറ്റിയുള്ള ലേഖനവും വായിച്ചിരിക്കേണ്ട ഒന്നാണ്.

 

കുടുംബം, ജോലി.

 

ഞാനിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോസർജറിയിൽ സീനിയർ റസിഡന്റാണ്. ലൈഫ് പാർട്ണർ ഡോ. ശ്രീലക്ഷ്മി. ഒരു മോനുണ്ട്, ഇമ്മൂച്ചൻ, രണ്ടര വയസ്സായി.

 

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Manoj Vellanad