അന്തരിച്ച ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസിനെ എഴുത്തുകാരൻ ബെന്യാമിൻ അനുസ്മരിക്കുന്നു നല്ല സുഹൃത്തിനെയാണ് ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസിന്റെ വേർപാടിലൂടെ നഷ്ടമായത്. 2008ൽ ആടുജീവിതത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണു സൗഹൃദത്തിനു തുടക്കം. നോവൽ പ്രസിദ്ധീകരിക്കാൻ പല പ്രസാധകരും വിമുഖത കാട്ടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരിച്ച ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസിനെ എഴുത്തുകാരൻ ബെന്യാമിൻ അനുസ്മരിക്കുന്നു

ADVERTISEMENT

നല്ല സുഹൃത്തിനെയാണ് ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസിന്റെ വേർപാടിലൂടെ നഷ്ടമായത്. 2008ൽ ആടുജീവിതത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണു സൗഹൃദത്തിനു തുടക്കം. നോവൽ പ്രസിദ്ധീകരിക്കാൻ പല പ്രസാധകരും വിമുഖത കാട്ടിയിരുന്നു. ആദ്യ പ്രതി അയച്ചു നൽകിയപ്പോൾ തന്നെ അദ്ദേഹം അതു വായിക്കുകയും പ്രസാധനത്തിനു തയാറാകുകയും ചെയ്തു. ദീർഘകാലം പ്രവാസ ലോകത്തു കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ആടുജീവിതത്തിന്റെ മൂല്യം പെട്ടെന്നു മനസ്സിലാക്കാനായി.

ADVERTISEMENT

പ്രസാധകനായി മാത്രമല്ല, ആടുജീവിതത്തിന്റെ പ്രചാരകനായി പ്രവർത്തിച്ചതു പോലെയാണ് അനുഭവപ്പെട്ടത്. പ്രവാസ ലോകത്തെ ജീവിതസാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കിയതാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു.

ADVERTISEMENT

വിവർത്തന കൃതികളുടെ നിര തന്നെ അദ്ദേഹം പ്രസിദ്ധീകരിക്കാൻ തയാറായി. നൊബേൽ, ബുക്കർ സമ്മാനങ്ങൾ നേടിയിട്ടുള്ള പോളിഷ് എഴുത്തുകാരി ഓൾഗ തൊകാർചുക്കിന്റെ ഫ്ലൈറ്റ്സ് അടക്കം ഒട്ടേറെ വിദേശ സാഹിത്യ കൃതികൾ മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത് കൃഷ്ണദാസാണ്.

English Summary: Writer Benyamin remembering Krishnadas