തട്ടിപ്പാണെന്നു തോന്നാത്തവിധത്തിൽ കാര്യകാരണബന്ധമുള്ള കഥകൾ പറഞ്ഞ് സംസ്ഥാനത്തെ പ്രമുഖരെ വീഴ്ത്തിയ മോൻ‍സൻ മാവുങ്കലിനു പിറകെയാണ്, മലയാളികൾ ഒന്നടങ്കം. ഇത്രയും കഥകൾ പറയാൻ ഒരു മനുഷ്യൻ എത്രത്തോളം ചരിത്രവും ഐതിഹ്യവുമൊക്കെ അറിഞ്ഞിരിക്കണമെന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. എന്നാൽ തട്ടിപ്പു നടത്താൻ പാരമ്പര്യമായ

തട്ടിപ്പാണെന്നു തോന്നാത്തവിധത്തിൽ കാര്യകാരണബന്ധമുള്ള കഥകൾ പറഞ്ഞ് സംസ്ഥാനത്തെ പ്രമുഖരെ വീഴ്ത്തിയ മോൻ‍സൻ മാവുങ്കലിനു പിറകെയാണ്, മലയാളികൾ ഒന്നടങ്കം. ഇത്രയും കഥകൾ പറയാൻ ഒരു മനുഷ്യൻ എത്രത്തോളം ചരിത്രവും ഐതിഹ്യവുമൊക്കെ അറിഞ്ഞിരിക്കണമെന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. എന്നാൽ തട്ടിപ്പു നടത്താൻ പാരമ്പര്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തട്ടിപ്പാണെന്നു തോന്നാത്തവിധത്തിൽ കാര്യകാരണബന്ധമുള്ള കഥകൾ പറഞ്ഞ് സംസ്ഥാനത്തെ പ്രമുഖരെ വീഴ്ത്തിയ മോൻ‍സൻ മാവുങ്കലിനു പിറകെയാണ്, മലയാളികൾ ഒന്നടങ്കം. ഇത്രയും കഥകൾ പറയാൻ ഒരു മനുഷ്യൻ എത്രത്തോളം ചരിത്രവും ഐതിഹ്യവുമൊക്കെ അറിഞ്ഞിരിക്കണമെന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. എന്നാൽ തട്ടിപ്പു നടത്താൻ പാരമ്പര്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തട്ടിപ്പാണെന്നു തോന്നാത്തവിധത്തിൽ കാര്യകാരണബന്ധമുള്ള കഥകൾ പറഞ്ഞ് സംസ്ഥാനത്തെ പ്രമുഖരെ വീഴ്ത്തിയ മോൻ‍സൻ മാവുങ്കലിനു പിറകെയാണ്, മലയാളികൾ ഒന്നടങ്കം. ഇത്രയും കഥകൾ പറയാൻ ഒരു മനുഷ്യൻ എത്രത്തോളം ചരിത്രവും ഐതിഹ്യവുമൊക്കെ അറിഞ്ഞിരിക്കണമെന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. എന്നാൽ തട്ടിപ്പു നടത്താൻ പാരമ്പര്യമായ കഴിവു സിദ്ധിച്ച പലരുമുണ്ടെന്ന് നൂറ്റാണ്ടുകൾക്കു മുൻപേ മലയാളികൾ തെളിയിച്ചതാണ്. സംശയമുണ്ടെങ്കിൽ മലയാളത്തിലെ ആദ്യ ചെറുകഥയായ ‘വാസനാവികൃതി’ വായിച്ചുനോക്കൂ. ജന്മനാ തട്ടിപ്പ് വിരൽത്തുമ്പിലുള്ള ഇക്കണ്ടക്കുറുപ്പെന്ന നായകന്റെ കഥയാണ് വാസനാവികൃതി പങ്കുവയ്ക്കുന്നത്.

 

ADVERTISEMENT

കോഴിക്കോട്ടെ പത്രപ്രവർത്തകൻ കുഞ്ഞിരാമൻ നായനാർ

 

130 വർഷം മുൻപാണ് മലയാളത്തിലെ ആദ്യ ചെറുകഥയായ വാസനാവികൃതി പുറത്തിറങ്ങിയത്. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിദ്യാവിനോദിനി മാസികയിലാണ് 1891ൽ ചെറുകഥ അച്ചടിച്ചുവന്നത്. തളിപ്പറമ്പിൽ ജനിച്ച കുഞ്ഞിരാമൻനായനാരായിരുന്നു രചയിതാവ്. വിദ്യാവിനോദിനി മാസികയുടെ സഹപത്രാധിപരുമായിരുന്നു അദ്ദേഹം. സൈദാപേട്ട് കാർഷികകോളജിലെ പഠനശേഷം അക്കാലത്ത് നായനാർ കോഴിക്കോട്ട് അഭിഭാഷകവൃത്തിയും പത്രപ്രവർത്തനവുമായാണ് മുന്നോട്ടുപോയിരുന്നത്. മലയാളത്തിലെ ആദ്യ അപസർപ്പക കഥയായി കരുതപ്പെടുന്ന ‘മേനോക്കിയെ കൊന്നതാരാണ്’ എഴുതിയതും നായനാരാണ്. കഥയാണെന്നു തോന്നിപ്പിക്കാതെ കഥ പറയുന്നതാണ് കുഞ്ഞിരാമൻനായനാരുടെ ശൈലിയുടെ പ്രത്യേകത.

 

ADVERTISEMENT

തട്ടിപ്പിന്റെ വാസനാവികൃതി

 

ഒരു മോഷ്ടാവ് സ്വന്തം കഥ പറയുന്ന നിലയിലാണ് വാസനാവികൃതി നിബന്ധിച്ചിട്ടുള്ളത്. താൻ അതിസമർഥനാണെന്ന് സ്വയം വിശ്വസിക്കുന്ന മോഷ്ടാവാണ് ഇക്കണ്ടക്കുറുപ്പ്. തൃശ്ശിവപേരൂരിൽ ഒരു ഇല്ലത്തുനിന്നും കക്ഷി വലിയൊരു മോഷണം നടത്തി. കിട്ടിയതിൽ പ്രധാനം ഒരു ആഭരണപ്പെട്ടിയാണ്. അത് അപ്പടിതന്നെ കാമുകിക്ക് കാഴ്ചവയ്ക്കുകയും ചെയ്തു. ആഭരണപ്പെട്ടിയിലുണ്ടായിരുന്ന വിശേഷപ്പെട്ട ഒരു മോതിരം കാമുകി തന്റെ പ്രിയപ്പെട്ട കള്ളക്കാമുകന്റെ വിരലിൽ അനുരാഗസൂചകമായി ധരിപ്പിക്കുന്നു. മോഷണജോലിക്കിടെ ഒരുമാസത്തെ അവധിയെടുത്ത് മോഷ്ടാവ് മദിരാശിക്ക് ചെല്ലുകയാണ്. അവിടെവച്ച് ഒരു പോക്കറ്റടി നടന്നു. അതോടെയാണ് കഥ മാറുന്നത്.

 

ADVERTISEMENT

കഥ ഇങ്ങനെ:

 

ഇക്കണ്ടക്കുറുപ്പ് ആത്മഗതമായി പറയുന്നത് ഇങ്ങനെയാണ്: ‘‘വേണ്ടാസനത്തിന് പുറപ്പെടേണ്ടാ എന്നുവെച്ചിരുന്ന നിശ്ചയം തത്കാലം മറന്നുപോയി. ഉടനെ ഞാനും ആ കൂട്ടത്തിലേക്ക് അടുത്തുചെന്നു. അവന്റെ പോക്കറ്റിൽ എന്റെ ഇടത്തേ കൈയിട്ടു. ഈ ജാതി കളവിൽ സാമർഥ്യമുണ്ടാകണമെങ്കിൽ അർജുനന്റെ സവ്യസാചിത്വം അഭ്യസിച്ചിരിക്കണം. രണ്ടു കൈകൊണ്ടും ഒരുപോലെ പ്രയോഗിപ്പാൻ സാമർഥ്യമില്ലാഞ്ഞാൽ പലതരങ്ങളും തെറ്റിപ്പോകാൻ ഇടയുണ്ട്.

 

പോക്കറ്റിൽനിന്ന് നോട്ടുപുസ്തകവും എടുത്ത് ഞാൻ വലത്തോട്ട് മാറി മടങ്ങിപ്പോരുകയും ചെയ്തു. ഭക്ഷണം കഴിഞ്ഞ് രാത്രി കിടന്നുറങ്ങുമ്പോൾ കല്യാണിക്കുട്ടിയെ സ്വപ്നംകണ്ട് ഞെട്ടിയുണർന്നു. ഏകസംബന്ധി ജ്ഞാന പരസംബന്ധി സ്മാരകമെന്ന ന്യായേന മോതിരത്തെപ്പറ്റി ഓർമവന്നു. തപ്പിനോക്കിയപ്പോൾ കൈയിന്മേൽ കണ്ടില്ല. എനിക്കു വളരെ വ്യസനമായി. എവിടെപ്പോയിരിക്കാമെന്ന് വളരെ ആലോചിച്ചു. ഒരു തുമ്പുമുണ്ടായില്ല. 

 

പിറ്റേന്നാൾ കാലത്തെഴുന്നേറ്റ് തലേദിവസം നടന്ന വഴികളും ഭവനങ്ങളും പരിശോധിച്ചു. പലരോടും ചോദിക്കയും ചെയ്തു. താഴത്തുവീണത് ആരോ കൊണ്ടുപോയിരിക്കണമെന്ന് നിശ്ചയിച്ച് പോലീസ് സ്റ്റേഷനിൽച്ചെന്ന് അറിവ് കൊടുത്തു. വല്ല വിധേനയും അവരുടെ കൈവശത്തിൽ വരാൻ സംഗതിയുണ്ടാവുമെന്ന് കരുതിയാണ് ആ കഥയില്ലായ്മ പ്രവർത്തിച്ചത്.

 

അന്ന് ഉച്ചതിരിഞ്ഞ സമയത്ത് ഒരു കോൺസ്റ്റബിൾ ഞാൻ താമസിക്കുന്നേടത്ത് വന്നു. അയാളെ കണ്ടപ്പോൾത്തന്നെ എന്റെ മോതിരം കിട്ടിയെന്ന് എനിക്ക് തോന്നി. മടക്കിത്തരാനുള്ള മടി കണ്ടപ്പോൾ വല്ല സമ്മാനങ്ങളും കിട്ടുമെന്ന് വിചാരിച്ച് ഞാൻ അഞ്ചുറുപ്പിക കൈയിലെടുത്തു. ‘ഈ മോതിരം എന്റെ കൈയിൽ വന്നത് എങ്ങനെയാണെന്ന് നിങ്ങൾക്ക് മനസ്സിലായോ’ എന്നുചോദിച്ചപ്പോൾ ഞാൻ അറിയാതെ സ്തംഭാകാരമായിട്ടുനിന്നു.

 

എനിക്ക് ഓർമവന്നപ്പോൾ കൈവിലങ്ങും വെച്ച് ദേഹപരിശോധന കഴിഞ്ഞ് പോക്കറ്റിൽനിന്ന് നോട്ടുപുസ്തകം എടുത്ത് മേശപ്പുറത്തുതന്നെ വെച്ചിരുന്നു. ഈ വിഡ്ഢിത്തത്തിന്റെ സമ്പാദ്യം ആറ് മാസവും പന്ത്രണ്ടടിയും തന്നെ. അതും കഴിച്ച് ഞാനിതാ പുറത്തുവന്നിരിക്കുന്നു. ഇത്ര കൊള്ളരുതാത്ത ഞാൻ ഈ തൊഴിലിൽ ഇരുന്നാൽ നാലാമച്ഛന് അപമാനമേയുള്ളൂ... ’’

 

തട്ടിപ്പിന്റെ  ക്രിയേറ്റിവിറ്റി

 

ഇത്തരത്തിൽ ഇക്കണ്ടക്കുറുപ്പിന്റെ ആത്മഗതത്തോടെയാണ് വാസനാവികൃതി അവസാനിക്കുന്നത്. തട്ടിപ്പുകാരനായ ഇക്കണ്ടക്കുറുപ്പിന്റെ അമളിയും അതുവഴിയുണ്ടായ മനംമാറ്റവുമാണ് കഥയുടെ കാമ്പ്. തികച്ചും യാഥാർഥ്യമാണെന്ന് തോന്നിക്കുന്നത്ര സ്വാഭാവികതയാണ് കേസരി നായനാരുടെ ശൈലിയുടെ സവിശേഷത. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും നിറഞ്ഞാടിയ മലയാളമണ്ണിൽ മോൻസൻ മാവുങ്കലിനെപ്പോലെ സർഗാത്മകത നിറഞ്ഞുതുളുമ്പുന്ന അനേകമനേകം തട്ടിപ്പുകാർ ഇതിനുമുൻപും വന്നുപോയിട്ടുണ്ട്.

 

Content Summary: ‘Vasanavikriti’ short story written by Vengayil Kunhiraman Nayanar