കവിയോ കഥാകൃത്തോ ആകാൻ എന്തെല്ലാം വേണം? എഴുതുന്നതിൽ കഥയോ കവിതയോ ഉണ്ടാകണം. ഇക്കാര്യത്തിൽ സംശയമില്ല. എന്നാൽ വാരികയുടെ ഓഫിസിൽ ലഭിക്കുന്ന നൂറുകണക്കിനു രചനകളിൽനിന്നു പത്രാധിപസമിതി എങ്ങനെയാണു യോഗ്യമായതു കണ്ടെടുക്കുക? പത്രാധിപരുടെ സുഹൃത്താവണോ, വൃത്തത്തിലെഴുതണോ, വിപ്ലവകാരിയാകണോ, ലൈംഗികത വേണോ എന്നിങ്ങനെ എന്തെല്ലാം സംശയങ്ങൾ ഉയരുന്നു.

കവിയോ കഥാകൃത്തോ ആകാൻ എന്തെല്ലാം വേണം? എഴുതുന്നതിൽ കഥയോ കവിതയോ ഉണ്ടാകണം. ഇക്കാര്യത്തിൽ സംശയമില്ല. എന്നാൽ വാരികയുടെ ഓഫിസിൽ ലഭിക്കുന്ന നൂറുകണക്കിനു രചനകളിൽനിന്നു പത്രാധിപസമിതി എങ്ങനെയാണു യോഗ്യമായതു കണ്ടെടുക്കുക? പത്രാധിപരുടെ സുഹൃത്താവണോ, വൃത്തത്തിലെഴുതണോ, വിപ്ലവകാരിയാകണോ, ലൈംഗികത വേണോ എന്നിങ്ങനെ എന്തെല്ലാം സംശയങ്ങൾ ഉയരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കവിയോ കഥാകൃത്തോ ആകാൻ എന്തെല്ലാം വേണം? എഴുതുന്നതിൽ കഥയോ കവിതയോ ഉണ്ടാകണം. ഇക്കാര്യത്തിൽ സംശയമില്ല. എന്നാൽ വാരികയുടെ ഓഫിസിൽ ലഭിക്കുന്ന നൂറുകണക്കിനു രചനകളിൽനിന്നു പത്രാധിപസമിതി എങ്ങനെയാണു യോഗ്യമായതു കണ്ടെടുക്കുക? പത്രാധിപരുടെ സുഹൃത്താവണോ, വൃത്തത്തിലെഴുതണോ, വിപ്ലവകാരിയാകണോ, ലൈംഗികത വേണോ എന്നിങ്ങനെ എന്തെല്ലാം സംശയങ്ങൾ ഉയരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തിലേക്കു ആദ്യം വന്ന ഒരാൾക്ക് താനെഴുതുന്നത് മറ്റൊരാൾ വായിക്കണമെന്നു തോന്നിയിട്ടാണു കൂട്ടുകാർക്കു വായിക്കാൻ കൊടുക്കുന്നത്. അത് അച്ചടിച്ചു കാണാൻ വാരികയ്ക്ക് അയയ്ക്കുന്നതു താനൊരു എഴുത്തുകാരനായി അറിയണം എന്നും ആഗ്രഹിച്ചിട്ടാണ്. പക്ഷേ, അയയ്ക്കുന്നതല്ലാതെ അച്ചടിച്ചു വരാറില്ല. എഴുത്തുകാരനാകാനുള്ള നിശ്ചയം ദൃഢമാണെങ്കിൽ അയാൾ എഴുത്തും അയയ്ക്കലും തുടർന്നുകൊണ്ടിരിക്കും. 

 

ADVERTISEMENT

നിരന്തരം നിരസിക്കപ്പെടുന്ന എല്ലാവരും ചോദിക്കാറുണ്ട്, കവിയോ കഥാകൃത്തോ ആകാൻ എന്തെല്ലാം വേണം? എഴുതുന്നതിൽ കഥയോ കവിതയോ ഉണ്ടാകണം. ഇക്കാര്യത്തിൽ സംശയമില്ല. എന്നാൽ വാരികയുടെ ഓഫിസിൽ ലഭിക്കുന്ന നൂറുകണക്കിനു രചനകളിൽനിന്നു പത്രാധിപസമിതി എങ്ങനെയാണു യോഗ്യമായതു കണ്ടെടുക്കുക? പത്രാധിപരുടെ സുഹൃത്താവണോ, വൃത്തത്തിലെഴുതണോ, വിപ്ലവകാരിയാകണോ, ലൈംഗികത വേണോ എന്നിങ്ങനെ എന്തെല്ലാം സംശയങ്ങൾ ഉയരുന്നു. സംശയങ്ങൾ നൈരാശ്യവും രോഷവുമായി മാറുന്നു. പ്രസിദ്ധീകരിക്കാത്ത രചനകളുടെ പേരിൽ സാഹിത്യവാരികകളുടെ പത്രാധിപന്മാർ നിരന്തരം പഴി കേൾക്കുന്നു. ഇത് ചിരകാല പ്രശ്നമാണ്. നൊബേൽ സമ്മാന ജേതാവായ പോളിഷ് കവി വിസ്‌ലാവ ഷിംബോർസ്ക കുറേക്കാലം പോളണ്ടിലെ ഒരു സാഹിത്യവാരികയുടെ പത്രാധിപസമിതി അംഗമായിരുന്നു. ആ വാരികയിൽ പുതിയ എഴുത്തുകാരുടെ രചനകൾ പരിശോധിച്ചു മറുപടി നൽകുന്ന ഒരു കോളം അവർ വർഷങ്ങളോളം കൈകാര്യം ചെയ്തിരുന്നു. സ്വന്തം പേരിലല്ല, ഒരു വ്യാജനാമത്തിൽ. നൊബേൽ സമ്മാനം ലഭിക്കുന്നതിനും മുൻപേ ഷിംബോർസ്ക പുതു എഴുത്തുകാരുടെ കത്തുകൾക്കും രചനകൾക്കും നൽകിയ ആ മറുപടികൾ ഇപ്പോൾ പുസ്തകമായി ഇറങ്ങിയിരിക്കുന്നു. How to start writing (and when to stop) : Advice for Authors.

 

പുതിയ എഴുത്തുകാർക്കു കവി നൽകുന്ന ഉപദേശങ്ങൾ ഒട്ടും സൗമ്യമല്ല എന്നതാണ് ശ്രദ്ധേയം. പണ്ടു സാഹിത്യവാരഫലത്തിലൂടെ ആഴ്ച തോറും എം. കൃഷ്ണൻ നായർ പുതിയ എഴുത്തുകാരെ തിരഞ്ഞുപിടിച്ചു നടത്തിയ കഠിനവിമർശനങ്ങളുടെ അതേ ശൈലിയാണ് ഇവിടെ ഷിംബോർസ്കയും പിന്തുടരുന്നത്. എങ്കിലും തന്റെ കലാതത്വങ്ങളിൽ വെള്ളം ചേർക്കാത്ത ഷിംബോർസ്കയുടെ വാദങ്ങളിലേറെയും പ്രസക്തമാണ്. എഴുത്തുകാർക്കിടയിലെ അപ്രിയസത്യങ്ങൾ എന്നും പറയാം. അസ്സൽ നർമബോധമാണു കവിക്ക്. നിങ്ങൾക്ക് എന്തു തോന്നിയാലും തനിക്കു പറയാനുള്ളത് ഇതാണ് എന്ന മട്ടിലാണ് കവിയുടെ പോക്ക്. 

 

ADVERTISEMENT

ചില സാംപിളുകൾ: ‘സാഹിത്യത്തിൽ ഒരു സാങ്കേതിക രഹസ്യവുമില്ല. കലകളിൽ ഏറ്റവും അൺപ്രഫഷനൽ ആണത്. അത്‌ എവിടെയെങ്കിലും പോയി പഠിക്കാമെന്നു കരുതണ്ട. നിങ്ങൾ എഴുതുന്നത് ഗംഭീരമാണെന്ന് നിങ്ങൾക്കു മാത്രം തോന്നിയാൽ പോരല്ലോ. നാൽപതാം വയസ്സിൽ എഴുത്തു തുടങ്ങുന്നതിൽ തെറ്റില്ല, പക്ഷേ പതിനേഴുകാരനെപ്പോലെ എഴുതരുത്. സാഹിത്യം പഠിക്കുന്നതു കോളജ് അധ്യാപകനാകാനുള്ള യോഗ്യത നേടാനാണ്, അല്ലാതെ കവിതയെഴുതാനല്ല. സാഹിത്യം എത്ര നന്നായി കോളജിൽ പഠിച്ചാലും സാഹിത്യപ്രതിഭ ഉണ്ടാവാൻ പോകുന്നില്ല. സാഹിത്യപ്രതിഭ ഇല്ലാത്തതു തെറ്റൊന്നുമല്ല. അപമാനവുമല്ല. അതുകൊണ്ടു വേറേ എന്തെങ്കിലും പണി നോക്കാം. ഇരിക്കുന്ന ഒരു പൂച്ചയോ ചിമ്മിനിയിൽനിന്നു പുകയുയരുന്ന വീടോ ഒരു വൃത്തത്തിനകത്തു മുഖമോ വരയ്ക്കാൻ കഴിയുമെന്നു കരുതി ഒരാൾ നല്ല ചിത്രകാരനാവില്ലല്ലോ. അതേപോലെ കടലാസിൽ എഴുതി നിറയ്ക്കുന്നവരെല്ലാം കഥാകൃത്തല്ല. ആദ്യമായി പ്രേമിക്കുന്ന ആർക്കും എഴുതാവുന്നതാണീ കവിത. അത് കയ്യിൽ വച്ചാൽ മതി’– ഈ രീതിയിൽ തുടരുന്നു കവിയുടെ ഉപദേശങ്ങൾ. ‘താനെഴുതുന്നതു നല്ലതാണോ ചീത്തയാണോ എന്നു തിരിച്ചറിയാനുള്ള കഴിവാണ് ആദ്യം കവിക്കു വേണ്ടത്. ഞാനും ആദ്യകാലത്തു പൊട്ടക്കവിതകൾ എഴുതിയിരുന്നു. അതിനാൽ താങ്കൾ എഴുതി അയച്ചു തന്ന ഇതെല്ലാം കുപ്പയിലിട്ടിട്ടു പകരം നല്ല കവിതകൾ വായിക്കുക, കൂടുതൽ കവിതകൾ വായിക്കുക. അല്ലാതെ വേറേ വഴിയില്ല. എഴുത്തു പഠിപ്പിക്കുന്ന സ്കൂളുകൾ അമേരിക്കയിലുണ്ടെന്നു കേൾക്കുന്നു. ഏതായാലും ഇവിടെ അങ്ങനെ ഒന്നില്ല. എഴുത്തിനുള്ള സൂത്രവിദ്യകളോ ആശയങ്ങളോ തരുന്ന ഒരു സ്ഥലമല്ല ഇത്...’ ഷിംബോർസ്ക പറയുന്നു.

 

പുതിയവരെ ഇങ്ങനെ കണ്ണിൽചോരയില്ലാതെ കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്നതു കള്ളപ്പേരു വച്ചിട്ടായാലും അത്ര രസമുള്ള പണിയല്ല. എനിക്കു തോന്നിയത്, ഈ ശൈലി എനിക്കു കഴിയില്ലെന്നാണ്. അഥവാ ഞാനിങ്ങനെ തലയ്ക്കടിക്കുന്ന ഉപദേശങ്ങളെ നിരാകരിക്കുന്നു. പല സുഹൃത്തുക്കളും അവരെഴുതിയതു വായിക്കാൻ എനിക്ക് അയച്ചുതരാറുണ്ട്. ഒരു പരിചയവും ഇല്ലാത്തവരും പുസ്തകങ്ങൾ അയച്ചുതരുന്നു. പക്ഷേ ഇവയെല്ലാം ശ്രദ്ധാപൂർവം വായിച്ചു മറുപടി നൽകുക ശ്രമകരമാണ്. എന്നെ സംബന്ധിച്ചിടത്തോളം വായന എന്നത് മുൻകൂട്ടി നിശ്ചയിച്ച ചിട്ടവട്ടത്തിൽ നടക്കുന്നതല്ല. പുസ്തകം കയ്യിൽ കിട്ടിയാൽ ചിലതു വേഗം വായിക്കും, മറ്റു ചിലതു മാസങ്ങളോ വർഷങ്ങളോ എടുക്കും. അതേസമയം സമയബന്ധിതമായി വായിച്ച് നേരേചൊവ്വേ അഭിപ്രായം പറയാനാവുക ഒരു കഴിവാണ്. വായിച്ച് കണിശമായി അഭിപ്രായം പറയുന്ന ഒരാളല്ല ഞാൻ എന്നും ഇപ്പോൾ തോന്നുന്നു. 

 

ADVERTISEMENT

ഷിംബോർസ്കയുടെ വിമർശനം കഠിനമാണെങ്കിലും അവർ മുന്നോട്ടു വയ്ക്കുന്ന സാഹിത്യ തത്വം പ്രധാനമാണ്: ജീവിതത്തെ നിരീക്ഷിക്കുക, മനുഷ്യർക്കൊപ്പമാകുക, നാം ജീവിക്കുന്ന യാഥാർഥ്യങ്ങളിൽനിന്നാണു കലയുടെ ഊർജം ലഭിക്കുക എന്നത്രേ കവിയുടെ ഉപദേശം. എഴുതിയതെല്ലാം കൂട്ടിയിട്ടു കത്തിക്കാൻ ശീലിക്കുക, മണിക്കൂറുകളെടുത്ത് എഴുതിയ വരികൾ പിറ്റേന്ന് എടുത്തശേഷം വേണ്ടാത്തതെല്ലാം വെട്ടിക്കളയണമെന്നും കവി ഉപദേശിക്കുന്നുണ്ട്. ഈ വെട്ടിനിരത്തൽ ഷിംബോർസ്ക സ്വന്തം കവിതകളിൽ ചെയ്തിട്ടുണ്ട് എന്നതും നാം അറിയുക. കവിതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു അവരുടേത്.

 

സംഗീതം പഠിക്കുന്ന ആളോ ചിത്രകല പഠിക്കുന്ന ആളോ അതിൽ പരിശീലനം നേടാൻ പോകാറുണ്ട്. അത്തരം ഒരു പാഠശാല സാഹിത്യത്തിനില്ല എന്നതാണു ഷിംബോർസ്ക ആവർത്തിക്കുന്നത്. ക്ലാസ്മുറിയിലൂടെ പ്രതിഭ വരില്ലെന്നും അവർ ആവർത്തിക്കുന്നു. ക്രിയേറ്റീവ് റൈറ്റിങ് കോഴ്സുകൾ അമേരിക്കൻ സർവകലാശാലകൾ ലോകമെങ്ങും ജനപ്രിയമാക്കിയ ഇക്കാലത്ത് നമ്മുടെ നാട്ടിലും എഴുത്തുപഠിപ്പിക്കുന്ന ശിൽപശാലകൾ നടക്കാറുണ്ട്. അവിടെ പോയി സാഹിത്യമെഴുതാൻ പഠിച്ചവർ എത്രയുണ്ടെന്ന് എനിക്കറിയില്ല. എന്തായാലും താനെഴുതുന്ന വരികളിൽ ആവശ്യമില്ലാത്തത് ദയാരഹിതമായി വെട്ടിനീക്കാനും അങ്ങനെ എഴുത്തിനെ നിരന്തരം പരിഷ്കരിച്ചുകൊണ്ടിരിക്കാനും കഴിയേണ്ടതാണ്. അതിനുള്ള ഊർജം നിരന്തര വായനയിലൂടെയും നിരീക്ഷണത്തിലൂടെയും തന്നെയാണു ലഭിക്കുക. Not talking about books is not an option എന്നാണു പോളിഷ് കവിയുടെ ശാസനം.

 

Content Summary: Ezhuthumesha Column, How to start writing (and when to stop): Advice for Authors.