വിഖ്യാതനായ സെൻഗുരു തിക് നാട്ട് ഹൻ തെക്കൻ ഫ്രാൻസിലെ ആശ്രമത്തിലിരുന്നു വിയറ്റ്നാമിലെ തന്റെ ഗ്രാമത്തെപ്പറ്റി ഒരു കഥ പറഞ്ഞു. ലോട്ടസ്ടീ എന്താണെന്ന് വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു ഗുരു. വർഷങ്ങൾക്കു മുൻപ് വിയറ്റ്നാമിൽ ആളുകൾ ചെറുവഞ്ചിയിൽ താമരക്കുളത്തിലേക്കു തുഴഞ്ഞുപോയിരുന്നു. വിരിഞ്ഞുനിൽക്കുന്ന

വിഖ്യാതനായ സെൻഗുരു തിക് നാട്ട് ഹൻ തെക്കൻ ഫ്രാൻസിലെ ആശ്രമത്തിലിരുന്നു വിയറ്റ്നാമിലെ തന്റെ ഗ്രാമത്തെപ്പറ്റി ഒരു കഥ പറഞ്ഞു. ലോട്ടസ്ടീ എന്താണെന്ന് വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു ഗുരു. വർഷങ്ങൾക്കു മുൻപ് വിയറ്റ്നാമിൽ ആളുകൾ ചെറുവഞ്ചിയിൽ താമരക്കുളത്തിലേക്കു തുഴഞ്ഞുപോയിരുന്നു. വിരിഞ്ഞുനിൽക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഖ്യാതനായ സെൻഗുരു തിക് നാട്ട് ഹൻ തെക്കൻ ഫ്രാൻസിലെ ആശ്രമത്തിലിരുന്നു വിയറ്റ്നാമിലെ തന്റെ ഗ്രാമത്തെപ്പറ്റി ഒരു കഥ പറഞ്ഞു. ലോട്ടസ്ടീ എന്താണെന്ന് വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു ഗുരു. വർഷങ്ങൾക്കു മുൻപ് വിയറ്റ്നാമിൽ ആളുകൾ ചെറുവഞ്ചിയിൽ താമരക്കുളത്തിലേക്കു തുഴഞ്ഞുപോയിരുന്നു. വിരിഞ്ഞുനിൽക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഖ്യാതനായ സെൻഗുരു തിക് നാട്ട് ഹൻ തെക്കൻ ഫ്രാൻസിലെ ആശ്രമത്തിലിരുന്നു വിയറ്റ്നാമിലെ തന്റെ ഗ്രാമത്തെപ്പറ്റി ഒരു കഥ പറഞ്ഞു. ലോട്ടസ്ടീ എന്താണെന്ന് വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു ഗുരു. വർഷങ്ങൾക്കു മുൻപ് വിയറ്റ്നാമിൽ ആളുകൾ ചെറുവഞ്ചിയിൽ താമരക്കുളത്തിലേക്കു തുഴഞ്ഞുപോയിരുന്നു. വിരിഞ്ഞുനിൽക്കുന്ന താമരയിതളുകളിൽ തേയിലക്കൊളുന്തുകൾ വയ്ക്കാനായിരുന്നു അത്. സന്ധ്യക്കു താമര കൂമ്പിയടയുമ്പോൾ രാവു മുഴുവനും അതിനുള്ളം തേയിലയ്ക്കു സുഗന്ധം പകരും. പിറ്റേന്നു പുലരിയിൽ മഞ്ഞിൻകണങ്ങളിൽ താമരകൾ കുതിർന്നുനിൽക്കേ, സ്നേഹിതരെല്ലാം കൂടി വഞ്ചിതുഴഞ്ഞുപോകും. വിടർന്ന താമരയിതളുകളിൽ നിന്നും തേയിലകൾ ശേഖരിക്കും. വഞ്ചിയിൽ ചായയുണ്ടാക്കാനുള്ള എല്ലാം അവർകരുതിയിട്ടുണ്ടാവും- ശുദ്ധജലം, സ്റ്റൗ, ചായക്കോപ്പകൾ, ചായപ്പാത്രവും. അങ്ങനെ പുലരിയുടെ മനോഹരമായ ആദ്യ വെളിച്ചത്തിൽ കുളത്തിനു നടുവിൽ അവർ ചായയുണ്ടാക്കും. പുലരിയെ ആസ്വദിച്ചു സുഗന്ധപൂരിതമായ ചായ അവർ മെല്ലെ നുകരും.

 

ADVERTISEMENT

തിക് നാട്ട് ഹൻ ഈ കഥയ്ക്കുശേഷം പറയുന്നുണ്ട്, താമരക്കുളങ്ങൾ ഇപ്പോഴും അവിടെയുണ്ട്. പക്ഷേ അവിടേക്കു പോകാനും ചായയുണ്ടാക്കിക്കുടിക്കാനും നമ്മുക്കു നേരമില്ലെന്നു മാത്രം. തിടുക്കപ്പെടാതെ, ഒട്ടും വേവലാതിയില്ലാതെ പിന്നിടുന്ന നിമിഷങ്ങളിൽ നിന്നാണ് ആനന്ദം വരുന്നത്‌ എന്നു വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.

 

ഞാനാകട്ടെ ഈ കഥയിൽ തിരയുന്നതു മറ്റേതെങ്കിലും കഥ അതിൽ മറഞ്ഞിരിക്കുന്നുണ്ടോ അല്ലെങ്കിൽ അവിടെനിന്നു പുതിയ ഒരെണ്ണം പിറക്കുന്നുണ്ടോ എന്നു കൂടിയാണ്. ഉദാഹരണത്തിനു താമരക്കുളത്തിനു നടുവിലേക്കു തുഴഞ്ഞുപോകുന്ന വഞ്ചികൾ വിടർന്ന താമരയിതളുകളിൽ തേയിലകൾ വച്ചു മടങ്ങിയതും ആ കൂട്ടത്തിലെ ഒരാൾ, പിറ്റേന്നു പുലരിയിൽ അവർ തേയില തിളയ്ക്കുമ്പോഴുള്ള സുഗന്ധത്തിലിരുന്ന് ഒരു കഥപറഞ്ഞതുമാണ് എനിക്ക് സങ്കൽപിക്കാൻ തോന്നിയത്. ഒരു കഥ തുടങ്ങാനുള്ള സാവകാശം അവിടെയുണ്ടെന്ന് എനിക്കു തോന്നുന്നു. മറ്റൊന്ന്, വിയറ്റ്നാം യുദ്ധത്തിന്റെ കുരുതികൾക്കും എത്രയോ മുൻപാണ് ആ പ്രശാന്തമായ താമരക്കുളം എന്നു നാം ഓ‌ർക്കണം. ആ യുദ്ധത്തിനെതിരെ സന്യാസകളുമായി തെരുവിലിറങ്ങിയ ആൾ കൂടിയാണു ലോട്ടസ്ടീയുടെ കഥവിവരിച്ചത്‌.

ആനന്ദ്

 

ADVERTISEMENT

സെൻ ഗുരുവിൽ മാത്രമല്ല, ചില കവികളിലും സവിശേഷമായ ധ്യാനത്തിന്റെ ആഴത്തിലേക്ക്‌ കൊണ്ടുപോകുന്ന സന്ദർഭങ്ങൾ ഉണ്ട്‌. ഒരേ വാക്യം തന്നെ ആവർത്തിച്ച്‌ അനുഭവിക്കാൻ കവി നമ്മെ നിർബന്ധിക്കുന്നു. Befor the words can run out, something in the heart must die എന്നു തുടങ്ങുന്ന കവിതയിൽ ‘ഭാഷയുടെ വെളിച്ചം ഒരു സംഗീതം പോലെ തന്നെ പൊതിയുന്നു’വെന്നാണ് അർജന്റീനയുടെ കവി അലഹന്ത്ര പിസാർനീക് പറഞ്ഞത്.  സംഗീതം പോലെ, എന്താണെന്നു കൂടി കവി വിശദീകരിക്കുന്നു. അത് എന്നെ ഞെട്ടിച്ചു. ‘‘ദുഃഖത്തിന്റെ നായ്ക്കൾ വലിച്ചുകീറി തുണ്ടംതുണ്ടമാക്കിയ ഒരു ചിത്രം പോലെ’’ എന്നു കവി പറയുന്നു.. ചിലപ്പോൾ ചില ഉപമകൾ, വിശേഷണങ്ങൾ, രൂപകങ്ങൾ നമുക്കു പൂർണമായി തെളിഞ്ഞുകിട്ടില്ല. എങ്കിലും അത് വിചാരത്തിൽ എന്നും പറ്റിപ്പിടിച്ചിരിക്കും. അടരുകയില്ല.

താർക്കോവ്സ്കി. Photo Credit : Natata/Shutterstock.com

 

കോളജ് ലൈബ്രറിയിൽ നിന്ന് ആനന്ദിന്റെ ‘അഭയാർഥികൾ’ എടുത്തു വായിക്കുന്ന കാലത്ത് ബംഗ്ലദേശ് വിമോചന യുദ്ധമോ അക്കാലത്തെ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥിപ്രവാഹമോ സംബന്ധിച്ചു പ്രാഥമികമായ ഒരു അറിവു മാത്രമേയുള്ളു. നോവലിലെ ഉപന്യാസസ്വഭാവമുള്ള നീണ്ട ഖണ്ഡികകൾക്കെല്ലാം ഉപരിയായി അപരിചിതമായ അതിലെ സ്ഥലങ്ങളിൽ നിറഞ്ഞുനിന്ന ദയനീയമായ ഏകാന്തതയാണ്‌ എനിക്കാദ്യം കിട്ടിയത്.   

 

ADVERTISEMENT

യുദ്ധം എത്രവലിയ കെടുതികൾ ഉണ്ടാക്കിയാലും യുദ്ധം ചെയ്യുന്നവരെ ആരാധിക്കാൻ എല്ലാക്കാലത്തും ആളുകൾ കൂടും. രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലറായിരുന്നു സാധാരണ മനുഷ്യരുടെ വീരപുരുഷൻ. ഇക്കാലത്തു വ്ളാഡിമിർ പുട്ടിന് ആരാധകരേറുന്നതു പോലെ. ഭ്രാന്തൻ സ്വേച്ഛാധികാരികൾക്കുള്ളത്ര സൈദ്ധാന്തിക പിൻബലം സാധാരണക്കാരായ യുദ്ധവിരുദ്ധർക്ക് ഉണ്ടാവില്ല. സാഹിത്യമെഴുതുന്നവരും വായിക്കുന്നവരും യുദ്ധവിരുദ്ധരാകേണ്ടതാണ്. പക്ഷേ, അവരും മറ്റെല്ലാവരെയും പോലെ അന്തിമമായി ദേശാഭിമാനികളോ വംശീയവാദികളോ ഒക്കെയായി ചുരുങ്ങിപ്പോകാറുണ്ട്. ഒന്നാം ലോകയുദ്ധം പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ജനങ്ങൾ വിയന്നയുടെ തെരുവുകൾ ഇറങ്ങി നൃത്തം ചവിട്ടി. അത്രയ്ക്ക് യുദ്ധഭ്രാന്ത് അക്കാലത്ത് ജനമനസ്സിൽ പടർന്നിരുന്നു. ചിത്രകല പഠിക്കാൻ വിയന്നയിലെത്തിയ ഹിറ്റ്ലറും അക്കൂട്ടത്തിലുണ്ടായിരുന്നു. കൗതുകകരമായ കാര്യം മഹാനായ ജർമൻ സാഹിത്യകാരൻ തോമസ്മാനും ഒന്നാം ലോകയുദ്ധത്തെ സ്വാഗതം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കാൻ ആ സമയം തെരുവിലുണ്ടായിരുന്നുവെന്നതാണ്. 

 

യുദ്ധഭ്രാന്തിനിടെ മഹാപീഡകൾ ഏറ്റുവാങ്ങി പാതിജീവനും കൊണ്ട് അതിർത്തി കടന്ന് ബംഗാളിലേക്ക് ഒഴുകിയെത്തിയ കുട്ടികളും സ്ത്രീകളുമടക്കം ലക്ഷക്കണക്കിനു പാവം മനുഷ്യർ നിഴൽചിത്രങ്ങൾ പോലെ പശ്ചാത്തലത്തിൽ നിറയുന്നു ആനന്ദിന്റെ നോവലിൽ. ഋജുവായ ഒരു കഥ അതിൽ ഇല്ല.  രാഷ്ട്രാധികാരമോ മതാധികാരമോ വംശീയാധികാരമോ നയിച്ച എല്ലാ പടയോട്ടങ്ങളും ഇതിലൊന്നും പെടാത്ത മനുഷ്യരെ ഒരുദിക്കിൽ നിന്ന് മറ്റൊരു ദിക്കിലേക്ക് ആട്ടിപ്പായിക്കുന്നതാണ് നോവലിസ്റ്റ് കണ്ടത്. ഇത്തരം ഭയങ്കരമായ യാതനയ്ക്കിടയിൽ ഒരു മനുഷ്യൻ തന്റെ പ്രാർഥനയിലേക്ക് മുട്ടുകുത്തുന്നതാണു താർക്കോവ്സ്കിയുടെ അവസാന സിനിമയായ സാക്രിഫൈസിൽ (1986) നാം കാണുന്നത്. നാടകവിമർശകനായ അലക്സാണ്ടർ കുടുംബാംഗങ്ങൾക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ്‌ മൂന്നാം ലോകയുദ്ധം ആരംഭിച്ചുവെന്ന വാർത്ത റേഡിയോയിൽ കേൾക്കുന്നത്. സർവനാശത്തിന്റെ വിളംബരമായിട്ടാണ് അലക്സാണ്ടർ അതിനെ കാണുന്നത്. അലക്സാണ്ടറുടെ സുഹൃത്ത്  റിട്ട. ഹിസ്റ്ററി അധ്യാപകനുംപോസ്റ്റ്മാനുമായ ഒട്ടോയുമായുള്ള സംഭാഷണത്തിലൂടെ മഹാഭയത്തിൽനിന്ന്മതാത്മകതയുടെ ഒരു പരിഹാരമാർഗത്തിലേക്കാണു  പോകുന്നത്.  ആനന്ദിന്റെ അഭയാർഥികൾ ആദ്യം വായിച്ചപ്പോഴും, സാക്രിഫൈസ്കണ്ടപ്പോഴും ലോകം മറ്റൊരു ഭാവത്തിൽ എനിക്കു മുന്നിൽ വന്നു. ഒരുമനുഷ്യൻ എന്ന നിലയിൽ ഞാൻ എവിടെ നിൽക്കുന്നുവെന്ന ആലോചനശരിക്കും ഒരു അസ്തിത്വപ്രശ്നമായിതന്നെ നേരിട്ടു. ലജ്ജാകരമായ ഒരുനിസ്സാരതയാണ്‌ യുദ്ധവും കലാപവും ഇരയാകുന്ന മനുഷ്യരിൽശേഷിപ്പിക്കുന്നത്‌. അത്‌ വിവരിക്കാനാവാത്ത അന്യവികാരത്തിന്റെവേലിയേറ്റമായി കലാസൃഷ്ടിയെ മാറ്റിമറിക്കുന്നു. 

 

രണ്ടാം ലോകയുദ്ധത്തിനും ജൂതവംശഹത്യക്കും ഏതാനും വർഷം മുൻപ്‌ പ്രാഗിലിരുന്ന് കാഫ്ക കുറെ ഉപമകൾ എഴുതി. ആദിയുമന്തവും ഇല്ലാതെ, സ്ഥൂലതയെ നിരാകരിക്കുന്ന കടങ്കഥകൾ: 

 

‘‘ആഴമേറിയ കിണർ. തൊട്ടി മുകളിലെത്താൻ വർഷങ്ങളെടുക്കുന്നു, അപ്പോൾ ഒരു നിമിഷം അത്‌ തിരിച്ച്‌ അടിത്തട്ടിലേക്കു വീണുപോകുന്നു; ‌ നിങ്ങൾ ചാഞ്ഞ്‌ അതു പിടിക്കാൻ കഴിയാത്തത്ര വേഗത്തിൽ. നിങ്ങൾ വിചാരിക്കുന്നത്‌ തൊട്ടി നിങ്ങളുടെ കൈപ്പിടിയിലുണ്ടെന്നാണ്‌, അപ്പോഴേക്കും വെള്ളത്തിലേക്ക്‌ വീഴുന്ന ഒച്ച ദൂരെയെങ്ങോ നിങ്ങൾ കേൾക്കുന്നു, പക്ഷേ നിങ്ങൾ അതു ശ്രദ്ധിക്കുന്നുപോലുമില്ല...’’

 

 

രണ്ടാം ലോകയുദ്ധത്തിനു മുൻപേ, നാസി ജർമ്മനിക്കും മുൻപേ 1924 ൽ, നാൽപതാം വയസ്സിൽ കാഫ്ക കടന്നുപോയി. ഏതാനും വർഷങ്ങൾക്കുശേഷം കാഫ്കയുടെ രണ്ടു സഹോദരിമാരും നാസി കോൺസ്ട്രേഷൻ ക്യാമ്പിൽ മറ്റ്‌ അനേകലക്ഷം മനുഷ്യർക്കൊപ്പം ഭസ്മമായിപ്പോയി. 

 

Content Summary: Ezhuthumesha column on sufferings caused by war