2024ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പുറത്തിറക്കി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ. സ്പാനിഷ്, ജർമ്മൻ, സ്വീഡിഷ്, കൊറിയൻ, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത നോവലുകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. ലോങ് ലിസ്റ്റിലെ 13 പുസ്തകങ്ങളില്‍ നിന്നാണ് 6 എണ്ണം തിരഞ്ഞടുക്കപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Image Credit: https://thebookerprizes.com

സോറ കിം-റസ്സലും യങ്‌ജെ ജോസഫിൻ ബേയും വിവർത്തനം ചെയ്‌ത ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റർ 2-10, മൈക്കൽ ഹോഫ്മാൻ വിവർത്തനം ചെയ്ത ജെന്നി എർപെൻബെക്കിന്റെ കെയ്റോസ്, കിരാ ജോസഫ്സൺ വിവർത്തനം ചെയ്ത ഇയാ ജെൻബെർഗിന്റെ ദ് ഡീറ്റേൽസ്, ആനി മക്‌ഡെർമോട്ട് വിവർത്തനം ചെയ്ത സെൽവ അൽമാഡയുടെ നോട്ട് എ റിവർ, സാറാ ടിമ്മർ ഹാർവി വിവർത്തനം ചെയ്‌ത ജെന്റെ പോസ്റ്റുമയുടെ വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക്, ജോണി ലോറൻസ് വിവർത്തനം ചെയ്ത ഇറ്റാമർ വിയേര ജൂനിയറിന്റെ ക്രൂക്ക്ഡ് പ്ലോ എന്നിവയാണ് ബുക്കർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട പുസ്തകങ്ങൾ.

ADVERTISEMENT

"ഞങ്ങളുടെ ഷോർട്ട്‌ ലിസ്റ്റ്, മനസ്സിന്റെ വിശാലമായ ഭൂമിശാസ്ത്രത്തിലേക്ക് തുറക്കുകയും ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിച്ച ജീവിതങ്ങളെ കാണിക്കുകയും ചെയ്യുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ, സമൂലമായ യഥാർത്ഥ വഴികളിൽ രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങളെ ഇഴചേർക്കുന്നു," ലിസ്റ്റ് പങ്കുവെയ്ക്കവേ ഇന്റർനാഷനൽ ബുക്കർ പ്രൈസ് 2024 ലെ ജൂറിയിൽ ചെയർപേഴ്‌സണായി എലനോർ വാച്ചെല്‍ പറഞ്ഞു.

32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 13 പുസ്തകങ്ങളാണ് ഈ വർഷത്തെ ലോങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.  വിജയിയെ മെയ് 21നും പ്രഖ്യാപിക്കും. സമ്മാനത്തുകയായ 50,000 പൗണ്ട് വിജയിക്കുന്ന രചയിതാവിനും വിവർത്തകനും തുല്യമായി നൽകപ്പെടും. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും 2024 ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.

English Summary:

Booker Prize shortlist 2024 announced