വായനയിലേക്ക് ക്ഷണിക്കാൻ ഒരു ദൃശ്യവിരുന്ന്...

ഒരു കാലത്ത് ദേവദാസിയാക്കപ്പെട്ട പെൺകുട്ടികൾ പിന്നീട് ലൈംഗികത്തൊഴിലിൽ എത്തപ്പെടുന്നതും ആചാരങ്ങളുടെ പേരിൽ ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിപാദിക്കുന്നതാണ് പുസ്തകം.

മലയാള പുസ്തകത്തിനും ടീസർ. ഡിസി ബുക്സ് പുറത്തിറക്കിയ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്കത്തിന്റെ പ്രചാരണത്തിനായാണ് വീഡിയോ ടീസർ പുറത്തിറക്കിയിരിക്കുന്നത്. 34 സെക്കന്റ് ആണ് ടീസറിന്റെ ദൈർഘ്യം. 

ആചാരങ്ങളുടെ പേരിൽ ലൈംഗികത്തൊഴിലിൽ എത്തപ്പെട്ട പെൺജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പുസ്തകം. പത്രപ്രവർത്തകനായ അരുൺ എഴുത്തച്ഛൻ ആണ് പുസ്തകത്തിന്റെ രചയിതാവ്.

പുസ്തകത്തെ അവലംബിച്ച് വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന പേരിൽ തന്നെ ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്.

കർണാടകയിലെ യെല്ലമ്മ ക്ഷേത്രങ്ങളിൽ ഒരു കാലത്ത് ദേവദാസിയാക്കപ്പെട്ട പെൺകുട്ടികൾ പിന്നീട് ലൈംഗികത്തൊഴിലിൽ എത്തപ്പെടുന്നതും ആചാരങ്ങളുടെ പേരിൽ ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും എല്ലാം പ്രതിപാദിക്കുന്നതാണ് പുസ്തകം. സോനാഗച്ചി, മുംബൈയിലെ കാമാത്തിപുര എന്നിവിടങ്ങളിലെ സ്ത്രീകളുമായുള്ള സംഭാഷണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

ആചാരങ്ങളുടെ പേരിൽ അവർ മാംസക്കമ്പോളങ്ങളിലേക്ക്....

നിരോധനം മറികടന്നും കർണാടകത്തിൽ ദേവദാസി സമ്പ്രദായം തുടർന്നിരുന്നത് വ്യക്തമാക്കുന്നതാണ് പുസ്തകം. പുസ്തകത്തിനു വേണ്ടിയുള്ള അന്വേഷണത്തിനിടെ മലയാള മനോരമ ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച 'ദേവദാസിയാവാൻ എന്തു പിഴച്ചു' എന്ന ഫീച്ചർ സുപ്രീം കോടതിയിലെത്തുകയും ദേവദാസി സമ്പ്രദായത്തിന്റെ നിരോധനം ശക്തമായി നടപ്പാക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ യഥാസമയം മറുപടി ബോധിപ്പിക്കാത്തതിന് കേന്ദ്ര സർക്കാരിന് 25000 രൂപ സുപ്രീം കോടതി പിഴ ചുമത്തുകയുമുണ്ടായി. 

പുസ്തകത്തെ അവലംബിച്ച് വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന പേരിൽ തന്നെ ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്.