കൊച്ചിയുടെ സ്നേഹസാനു എറണാകുളത്തിന്റെ എഴുത്തിവഴികളിൽ മാത്രമല്ല നടപ്പുവഴികളിലും സാനുമാഷ് നിറസാന്നിധ്യമാണ്. ഒരു ന്യായാധിപൻ, ഡോക്ടർ, സാഹിത്യകാരൻ - ഈ ത്രിമൂർത്തികൾ ഒരു കാലത്ത് എറണാകുളത്തിന്റെ ഇടവഴികളും പെരുവഴികളും താണ്ടി നടന്നവരാണ്, ഇതിൽ ന്യായാധിപൻ മുൻപേ നടന്നു പോയി. ആലപ്പുഴ തുമ്പോളിയിൽ നിന്നും

കൊച്ചിയുടെ സ്നേഹസാനു എറണാകുളത്തിന്റെ എഴുത്തിവഴികളിൽ മാത്രമല്ല നടപ്പുവഴികളിലും സാനുമാഷ് നിറസാന്നിധ്യമാണ്. ഒരു ന്യായാധിപൻ, ഡോക്ടർ, സാഹിത്യകാരൻ - ഈ ത്രിമൂർത്തികൾ ഒരു കാലത്ത് എറണാകുളത്തിന്റെ ഇടവഴികളും പെരുവഴികളും താണ്ടി നടന്നവരാണ്, ഇതിൽ ന്യായാധിപൻ മുൻപേ നടന്നു പോയി. ആലപ്പുഴ തുമ്പോളിയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയുടെ സ്നേഹസാനു എറണാകുളത്തിന്റെ എഴുത്തിവഴികളിൽ മാത്രമല്ല നടപ്പുവഴികളിലും സാനുമാഷ് നിറസാന്നിധ്യമാണ്. ഒരു ന്യായാധിപൻ, ഡോക്ടർ, സാഹിത്യകാരൻ - ഈ ത്രിമൂർത്തികൾ ഒരു കാലത്ത് എറണാകുളത്തിന്റെ ഇടവഴികളും പെരുവഴികളും താണ്ടി നടന്നവരാണ്, ഇതിൽ ന്യായാധിപൻ മുൻപേ നടന്നു പോയി. ആലപ്പുഴ തുമ്പോളിയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയുടെ സ്നേഹസാനു 

 

ADVERTISEMENT

എറണാകുളത്തിന്റെ എഴുത്തിവഴികളിൽ മാത്രമല്ല നടപ്പുവഴികളിലും സാനുമാഷ് നിറസാന്നിധ്യമാണ്. ഒരു ന്യായാധിപൻ, ഡോക്ടർ, സാഹിത്യകാരൻ - ഈ ത്രിമൂർത്തികൾ ഒരു കാലത്ത് എറണാകുളത്തിന്റെ  ഇടവഴികളും പെരുവഴികളും താണ്ടി നടന്നവരാണ്, ഇതിൽ ന്യായാധിപൻ മുൻപേ നടന്നു പോയി.

 

ആലപ്പുഴ തുമ്പോളിയിൽ നിന്നും കൊച്ചിയിൽ വേരുറപ്പിച്ച സാഹിത്യകാരനാണ് സാനുമാഷ്. കൊച്ചിയിലെ ഔദ്യോഗിക ജീവിതം, സാഹിത്യപ്രവർത്തങ്ങൾ, സാമൂഹിക ഇടപെടലുകൾ, രാഷ്ട്രീയ പ്രവർത്തനങ്ങൾ, തുടങ്ങിയവ സാനു മാഷിന്റെ ആത്മകഥയായ കർമ്മഗതിയിൽ നമുക്ക് വായിച്ചെടുക്കാനാകും. കൊച്ചിയുടെ സജീവ സാന്നിധ്യമായി കരിക്കാമുറിയിലെ സന്ധ്യയിൽ പ്രഫ എം. കെ. സാനു ഉണ്ട്.

 

ADVERTISEMENT

എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനായാണ് കൊച്ചിയിലേക്കുള്ള സാനുവിന്റെ വരവ്. ജോലിയിൽ പ്രവേശിക്കുന്നതിന് തലേന്ന്‌ എറണാകുളത്തെത്തി. ആശീർവാദം തേടി മൂന്നു ഗുരുക്കന്മാരെ സമീപിച്ചു. ജി. ശങ്കരക്കുറുപ്പ്, എ. ചന്ദ്രഹാസൻ, പി. വി. കൃഷ്ണൻ നായർ. ശങ്കരക്കുറുപ്പ് മഹാരാജാസിൽ നിന്ന് വിരമിച്ചിരുന്നു. പൗരസ്ത്യഭാഷ വിഭാഗം തലവനായിരുന്നു എ. ചന്ദ്രഹാസൻ. പി. വി. കൃഷ്ണൻ നായർ മലയാള വിഭാഗത്തിന്റെയും. മൂന്ന് പേരുടെയും അനുഗ്രഹം വാങ്ങിച്ചു ജോലിയിൽ പ്രവേശിച്ചു. പിന്നീട് റിട്ടയർ ചെയ്യുന്നതു വരെ രണ്ടുവർഷമൊഴികെ മഹാരാജാസ് ആയിരുന്നു തട്ടകം. അങ്ങനെ സാനു തീർത്തും കൊച്ചിക്കാരനായി മാറി.

 

മഹാരാജാസിലെ ഔദ്യോഗിക ജീവിതം ഒരിക്കലും മറക്കാനാകില്ല. പ്രഗത്ഭരായ സഹപ്രവർത്തകർ സമർഥരായ വിദ്യാർത്ഥികൾ ഇടയ്ക്കിടെ പ്രഭാഷണങ്ങൾ ഇരു കൈകളും കവിളത്തു ചേർത്ത് പിടിച്ചു പ്രസംഗിക്കുമ്പോൾ ഒരു ഇടയ്ക്കയുടെ തേങ്ങൽ പോലെ അത് ശ്രോതാക്കളെ പ്രസംഗികനിലേക്ക് വലിച്ചടുപ്പിക്കുമായിരുന്നു.

 

ADVERTISEMENT

കൊച്ചിയിൽ വച്ചാണ് സഹോദരൻ അയ്യപ്പൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള, കേസരി എ. ബാലകൃഷ്‍ണപിള്ള, യുക്തിവാദി എം.സി. ജോസഫ് എന്നിവരെ പരിചയപ്പെടുന്നത്. ആദ്യം പരിചയപ്പെടുന്നത് സഹോദരനെ ആണ്. ഒരു സായാഹ്നത്തിൽ എംജി റോഡിലൂടെ നടന്ന് സഹോദരഭവനത്തിന്റെ മുന്നിലെത്തി. അന്ന് സെവെൻറ്റി ഫീറ്റ് റോഡ് എന്നാണ് എംജി റോഡിന്റെ പേര്. റോഡിൽ തിരക്കില്ല. വാഹനങ്ങൾ വളരെ കുറവ്. സ്വാതന്ത്ര്യത്തിന്റെ  സുഖം നുകർന്ന് റോട്ടിലൂടെ നടക്കാം. റോഡിന്റെ കിഴക്കുവശത്താണ് വീട്. വാതിലിൽ മുട്ടി, സഹോദരൻ തന്നെയാണ് വാതിൽ തുറന്നത്. മുണ്ടും കയ്യുള്ള ബനിയനും വേഷം. ഒരുവശം മാത്രം കറുപ്പുള്ള കണ്ണട. വെണ്ട മൂക്ക്, വടിവൊത്ത കവിളുകൾ, വെളുത്ത നിറം, കുലീനതയുടെ രൂപം. സ്വീകരണമുറിയിൽ എബ്രഹാം ലിങ്കന്റെ ചിത്രത്തിനു താഴെ എഴുതിയിരിക്കുന്ന വാക്കുകൾ സാനുവിന്റെ മനസ്സിൽ പതിഞ്ഞു.

 

ഞാൻ അടിമയാകാനിച്ഛിക്കുന്നില്ല,

 

അതിനാൽ യജമാനനാകാൻ ഇച്ഛിക്കുകയുമില്ല..

 

ആ സൗഹൃദം സഹോദരന്റെ മരണം വരെ തുടർന്നു.

 

കൊച്ചിയിലെ ജീവിതത്തിനിടയിൽ ഒരിക്കലും മായാത്ത ഓർമയാണ് എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചത്. ആയിടെ ഭാരതീയ വിദ്യാഭവൻ ഹാളിൽ ചങ്ങമ്പുഴക്കവിതയെപ്പറ്റി ഒരു സെമിനാര്‍ നടന്നു. എം. കെ. സാനുവായിരുന്നു മുഖ്യ പ്രഭാഷകൻ. സെമിനാറിൽ സാധാരണ കാണാത്ത മുഖങ്ങൾ ടി. കെ. രാമകൃഷ്ണനും ഇ. കെ. നാരായണനും മുൻ നിരയിൽ ഉണ്ടായിരിന്നു. സമ്മേളനം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഇരുവരും വീട്ടിൽ ഇരിക്കുന്നു. ആമുഖമില്ലാതെ ഇകെ പറഞ്ഞു: ‘വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സാനു മാഷ് മത്സരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.’ ടികെയും ശാന്തമായി പറഞ്ഞു: എല്ലാവരും ഒരേ സ്വരത്തിൽ മാസ്റ്ററുടെ പേരാണു പറഞ്ഞത്.

 

അവരുടെ മുഖത്ത് നോക്കി എതിരു പറയാൻ കഴിഞ്ഞില്ല. സാനുമാഷ് രണ്ട് ഉപാധികൾ വച്ചു. ഒന്ന് എന്റെ ഡോക്ടർ കെ. ഗോപാലകൃഷ്ണന്റെ അനുവാദം കിട്ടണം. രണ്ടു എന്റെ സഹധർമ്മിണിയുടെയും മക്കളുടെയും സമ്മതം ലഭിക്കണം. അവർ അതിനോട് യോജിച്ചു. പക്ഷേ ഡോക്ടർ സമ്മതിച്ചില്ല. തിരഞ്ഞെടുപ്പ് മത്സരത്തിലെ ക്ലേശങ്ങൾ സഹിക്കാനുള്ള ആരോഗ്യസ്ഥിതി സാനുവിനില്ലെന്നു പറഞ്ഞു. എന്നാൽ ടി കെ രാമകൃഷ്ണൻ വിടാനുള്ള ഭാവം ഇല്ലായിരുന്നു. ഇതിനിടെ ഇകെ നാരായണൻ ഡോക്ടറെ സന്ദർശിച്ചു മുക്കാൽ സമ്മതം വാങ്ങിയിരുന്നു. ഇ എം എസ്  ഫോണിലൂടെ ബന്ധപ്പെട്ടു.  ധാരാളം പേര് സ്നേഹപൂർവ്വം പ്രേരണ ചെലുത്തി. ഇതിൽ എം എം ലോറൻസിന്റെ സ്നേഹാദരവ് ഒരിക്കലും മറക്കാനാവില്ല. എം എം ചെറിയാന്റെ വീട്ടിൽ വച്ച് അന്തിമ പ്രഖ്യാപനം ഉണ്ടായി. സാനു മാസ്റ്റർ നമ്മുടെ സ്ഥാനാർഥി.

 

എറണാകുളം കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയാണ്. അവിടെ സ്ഥിരമായി ജയിച്ചുപോന്ന എ.എൽ. ജേക്കബ് തന്നെയാണ് ഇപ്രാവശ്യവും കോൺഗ്രസ്സിന്റെ സ്ഥാനാർഥി. ഏവർക്കും പൊതു സമ്മതൻ പരോപകാരി. ഹൃദ്യമായ പെരുമാറ്റം. തോൽക്കാൻ സാധ്യതയുണ്ടെന്നു മുൻകൂട്ടി മനസ്സിലാക്കണമെന്നർത്ഥം. എ.എൽ. ജേക്കബിനെ പറ്റി മോശമായി ഒരു വാക്കുപോലും ആരും പറഞ്ഞില്ല. പറയരുതെന്ന് പ്രവത്തകരോട് പ്രത്യേകം അഭ്യർത്ഥിച്ചിരുന്നു. പത്രിക കൊടുക്കുന്ന ദിവസം സ്ഥാനാർഥികൾ കണ്ടുമുട്ടി. സാനുമാഷ് പറഞ്ഞു ഈ മത്സരം നമ്മുടെ സ്നേഹബന്ധത്തെ ബാധിക്കരുത്. അതുകേട്ടു ചിരിച്ചുകൊണ്ട് ജേക്കബ് സണുമാഷിനെ കെട്ടിപ്പിടിച്ചു. 

 

തിരഞ്ഞെടുപ്പ് പ്രവർത്തനം തീഷ്ണമായ അനുഭവപാഠമായിരുന്നു. എറണാകുളത്തെ ചുട്ടുപൊള്ളുന്ന വഴികളിലൂടെ ഒരുപാടു നടന്നു. സാധാരണക്കാരുടെ സ്നേഹബഹുമാനം ഏറെ നുകർന്നു. കൊച്ചിയുടെ സ്നേഹമെന്തെന്ന് അറിഞ്ഞു. രാഷ്ട്രീയവുമായി ബന്ധപ്പെട്ടതുകൊണ്ട് ഒരു ദോഷവുമുണ്ടായില്ല. തന്റെ വീക്ഷണത്തിന് ഏറെ ജനകീയ സ്വഭാവം കൈവരിക്കാൻ അത് ഉപകരിച്ചെന്നു സാനു പറയുന്നു. പൊതുജനങ്ങളിൽ നിന്നു ലഭിച്ച ഉദാരമായ സ്നേഹം ജീവിതദർശനത്തിൽ പ്രസന്നത കലർത്തി. ഭാഷാശൈലി അധികമധികം ലളിതമാകാനും എറണാകുളത്തെ തിരഞ്ഞെടുപ്പുപോരാട്ടം വഴിയൊരുക്കി.

 

(എം. പി. സതീശൻ എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘കൊച്ചി ഛായാപടങ്ങൾ’ എന്ന പുസ്തകത്തിൽ നിന്ന്)

 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

English Summary: Kochi Cchayaapadangal book written by M.P. Satheesan