വിയാന്റെ ഓർമ്മയ്ക്ക് (കവിത) ആർത്തിരമ്പുന്ന നിന്നുള്ളിലെയൂറ്റമോ? സ്വാർത്ഥ താപാർത്ഥമാം ഉൾക്കനൽ ഹേതുവോ? പേറും പിറപ്പിനും നോവേറെ നോറ്റ നീ, എന്തിനീ പൈതൽ നിണത്തിനായ് ആർത്തയായ്? അവനെ കടലിനു നൽകവേയോർത്തുവോ, കടലുമൊരമ്മയാണെന്നൊരുണ്മ ? നിൻ പേറ്റുനോവിന്റെ സന്തതിക്കെന്തിനു, കടൽക്കരയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയാന്റെ ഓർമ്മയ്ക്ക് (കവിത) 

ആർത്തിരമ്പുന്ന നിന്നുള്ളിലെയൂറ്റമോ?

ADVERTISEMENT

സ്വാർത്ഥ താപാർത്ഥമാം ഉൾക്കനൽ ഹേതുവോ?

പേറും പിറപ്പിനും നോവേറെ നോറ്റ നീ,

എന്തിനീ പൈതൽ നിണത്തിനായ് ആർത്തയായ്?

ADVERTISEMENT

അവനെ കടലിനു നൽകവേയോർത്തുവോ,  

കടലുമൊരമ്മയാണെന്നൊരുണ്മ ?

നിൻ പേറ്റുനോവിന്റെ സന്തതിക്കെന്തിനു,

കടൽക്കരയിൽ ബലിക്കല്ലൊരുക്കി?

ADVERTISEMENT

പ്രാണൻ പിടഞ്ഞു തീരുന്നതിൻ മുമ്പവൻ,

പ്രാണനായ് കേണില്ലേ?  'അമ്മേ' എന്നാർത്തില്ലേ?

എന്നിട്ടുമെന്തിനീ ക്രൂരത കാട്ടി നീ? 

ആ കുഞ്ഞു പ്രാണനെ കൈവിട്ടു നീ?

വീട്ടുമുറ്റത്തെയാ മൺതരി മെത്തയിൽ, 

നീളേ  പതിഞ്ഞൊരാ കുഞ്ഞു കാൽപാടുകൾ, 

ഇനിയില്ല, പോയ്മറഞ്ഞീ കടലാഴത്തിൽ, 

ഇനിയോർമ്മമാത്രമാ, നറുനിലാ പുഞ്ചിരി.

ഓർമ്മച്ചെരാതിലെ വഹ്നിതൻ നാളമായ് ,

മാതൃഹൃത്തങ്ങളിൽ നൊമ്പരചീന്തലായ്, 

വാനിന്റെ മേലാപ്പിലൊരു കുഞ്ഞു താരമായ് ,

നീയെന്നുമുണ്ടാം, ഇനി വിട, വിയാൻ.

English Summary : Viyante Ormakku Poem By Byju Tharayil