ചെറുപ്പത്തിലേ അച്ഛൻ മരിച്ച ഞങ്ങളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ പഠിപ്പിച്ചു നല്ലൊരു നിലയിലെത്തിക്കുവാൻ അമ്മ സഹിച്ച ആ ബുദ്ധിമുട്ടുകൾ ഇന്നും ഞാനും എന്റെ സഹോദരിയും മറക്കുകയില്ല. ജോലിയുടെ തിരക്കുകൾക്കിടയിലും ഞങ്ങളുടെ ഓരോ ചലനവും അമ്മയ്ക്ക് മനഃപാഠമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ (കഥ)

എന്താണെന്നറിയില്ല ഇന്ന് മനസ്സിൽ വല്ലാത്തൊരു ഭാരം. ഇവിടെ ഈ വൃദ്ധസദനത്തിലെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു. ആ പടിക്കെട്ടിൽ വന്നിരുന്ന് ഒന്ന് മയങ്ങുവാൻ നോക്കി, കഴിയുന്നില്ല ഒന്നിനും. മകനും മരുമകളും ഒരു ബിസിനസ് ടൂറിലാണെന്നു പറയുന്നു അതിനാലാണ് കുറച്ചുനാളേക്ക് എന്ന് പറഞ്ഞു എന്നെ ഇവിടെ ആക്കിയത്, പക്ഷേ എനിക്കറിയാം ഞാൻ അവർക്കൊരു ബാധ്യത ആയെന്ന്. എന്നെ ഒഴിവാക്കുവാനുള്ള ഒരു കള്ളം മാത്രം അതെന്ന് എനിക്കറിയാം.  

ADVERTISEMENT

പതുക്കെ എന്റെ മനസ്സിൽ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞത്. ചെറുപ്പത്തിലേ അച്ഛൻ മരിച്ച ഞങ്ങളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ പഠിപ്പിച്ചു നല്ലൊരു നിലയിലെത്തിക്കുവാൻ അമ്മ സഹിച്ച ആ ബുദ്ധിമുട്ടുകൾ ഇന്നും ഞാനും എന്റെ സഹോദരിയും മറക്കുകയില്ല. ജോലിയുടെ തിരക്കുകൾക്കിടയിലും ഞങ്ങളുടെ ഓരോ ചലനവും അമ്മയ്ക്ക് മനഃപാഠമായിരുന്നു. സഹോദരിയുടെ വിവാഹദിവസം അന്നാണ് ആ അമ്മയുടെ മുഖത്തു ആദ്യമായി പുഞ്ചിരി മായുന്നത് കണ്ടത്. കാലങ്ങൾ കടന്നു പോയി പതിയെ ഞാനും എന്റെ കുടുംബജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങിയപ്പോൾ, വാർദ്ധക്യത്തിന്റെ ചെറിയ ചെറിയ മറവികളാൽ അമ്മ ഞങ്ങൾക്കിടയിൽ ഒരു ബാധ്യത ആയി മാറാൻ അധിക സമയം വേണ്ടി വന്നില്ല. ആ ചെറു ചെറു സന്ദർഭങ്ങൾ ഞങ്ങൾക്കിടയിൽ വലിയൊരു വേലിക്കെട്ടു തന്നെ പണിഞ്ഞു. സഹോദരിയും ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിലെത്തി അമ്മയെ വൃദ്ധസദനത്തിലാക്കാമെന്ന്.

ADVERTISEMENT

അന്ന് ആദ്യമായി ഞങ്ങൾ ഈ വൃദ്ധസധനത്തിന്റെ പടി കയറിയത്. അവിടെ അമ്മയെ ആക്കിയിട്ടു തിരിച്ചിറങ്ങുമ്പോൾ ഇടറിവീണ എന്നെ പിടിച്ചെഴുന്നേൽപിച് നെറുകയിൽ തലോടി യാത്ര ആക്കിയപ്പോൾ ആ കണ്ണിൽ നിന്നും ഇറ്റുവീണ രണ്ടോ മൂന്നോ കണ്ണുനീർ തുള്ളികൾ ഇന്നെന്റെ മനസ്സിൽ ഒരു തീമഴ ആയി പെയ്തുകൊണ്ടിരുന്നു. അന്ന് ഞാൻ ചെയ്തത് ഇന്നെന്റെ മകനും ചെയ്തിരിക്കുന്നു. ഇനിയെത്ര ജന്മം ജനിച്ചാലും ഏതു നദിയിൽ കുളിച്ചാലും തീരാത്ത ആ കണ്ണീരിൻ കറ ഇന്ന് ഞാനെന്റെ നെഞ്ചിൽ ഏറ്റുവാങ്ങുന്നു. ഇനിയൊരമ്മയുടെയും കണ്ണ് നിറയാതിരിക്കുവാൻ, ഇനിയൊരു മകനും പാപഭാരത്തിൽ തലകുനിക്കാതിരിക്കാനായ് ...

ADVERTISEMENT

English Summary: Writers Blog - Amma, Malyalam Short Story