വൈകി വന്നവൾ (കവിത) വൈകി വന്നവളാണ് ഞാന്‍ കണ്ണാ ഇല്ല കൈകളില്‍ വെണ്ണയും നെയ്യും... ഇല്ല ചുണ്ടിനു മാർദ്ദവം, കണ്ണില്‍ കണ്ണുനീരിന്റെ ഉപ്പും കനപ്പും മെയ്യിലാകെ മുറിവുകളാണ് നെഞ്ചിലാകെ കടച്ചിലുമാണ്... പ്രേമമില്ലെന്‍ പരുക്കന്‍ മനസ്സില്‍ ഓമനിക്കാനെനിക്കറിയില്ല നിന്റെ ഓടക്കുഴല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകി വന്നവൾ (കവിത)

ADVERTISEMENT

വൈകി വന്നവളാണ് ഞാന്‍ കണ്ണാ 

ഇല്ല കൈകളില്‍ വെണ്ണയും നെയ്യും...

ഇല്ല ചുണ്ടിനു മാർദ്ദവം, കണ്ണില്‍ 

കണ്ണുനീരിന്റെ ഉപ്പും കനപ്പും 

ADVERTISEMENT

മെയ്യിലാകെ മുറിവുകളാണ് 

നെഞ്ചിലാകെ കടച്ചിലുമാണ്...

പ്രേമമില്ലെന്‍ പരുക്കന്‍ മനസ്സില്‍ 

ADVERTISEMENT

ഓമനിക്കാനെനിക്കറിയില്ല

നിന്റെ ഓടക്കുഴല്‍ വിളിയൊന്നും 

എന്റെ കാതില്‍ മുഴങ്ങുന്നുമില്ല...

എങ്കിലും ഞാന്‍ മുടന്തി വരുന്നു 

ഏറെ വൈകി, ഈ മൂവന്തി വാനം 

എന്നെ നോക്കി പരിഹസിക്കുമ്പോള്‍ 

നിന്റെ കണ്ണിൽപ്പെടാതെ ഞാന്‍ നിൽപൂ

എങ്കിലും ഞാനനാഥയായ് നിൽക്കും   

സന്ധ്യ, രാവിലേക്കാഴ്ന്നു പോവുമ്പോള്‍ 

എങ്ങു നിന്നോ ഇളം കാറ്റ് പോലെ 

ആരു ചൊല്‍വതീ പ്രാർത്ഥനാ ഗീതം: 

'നിന്റെ കണ്ണിൽപ്പെടാത്തതായെന്താ-

ണിപ്രപഞ്ചത്തിലുള്ളതെന്‍ നാഥാ'...

Content Summary : Writers Blog - Vaiki Vannaval - Poem by Krishna Thulasi Bhai