പ്രണയമെന്നത്, ഒരു ചോദ്യോത്തരപംക്തിയല്ല. മനസ്സിന്റെ നനുത്ത പാളികളെ സ്പർശിച്ചത് സന്തോഷം നൽകണം. പ്രണയമെന്നത്, ഒരു വിൽക്കൽ വാങ്ങൽ കരാറല്ല. സ്നേഹമാകുന്ന നിക്ഷേപത്തിൽ ഉള്ളം നിറഞ്ഞ് നിർലോഭം തൂവണം. പ്രണയമെന്നത്, മറ്റൊരാളിൽ സ്ഥാപിക്കുന്ന അധികാരമല്ല പ്രണയമാം നദി കുതികുതിച്ചൊഴുകി സ്മരണയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയവൈഖരികൾ (കവിത)

ADVERTISEMENT

പ്രണയമെന്നത്,

ഒരു ചോദ്യോത്തരപംക്തിയല്ല.

മനസ്സിന്റെ നനുത്ത പാളികളെ 

സ്പർശിച്ചത് സന്തോഷം നൽകണം.

ADVERTISEMENT

പ്രണയമെന്നത്,

ഒരു വിൽക്കൽ വാങ്ങൽ കരാറല്ല.

സ്നേഹമാകുന്ന നിക്ഷേപത്തിൽ 

ADVERTISEMENT

ഉള്ളം നിറഞ്ഞ് നിർലോഭം തൂവണം.

പ്രണയമെന്നത്,

മറ്റൊരാളിൽ സ്ഥാപിക്കുന്ന അധികാരമല്ല

പ്രണയമാം നദി കുതികുതിച്ചൊഴുകി  

സ്മരണയുടെ സിംഹാസനങ്ങൾ താനേ ഉയരണം.

പ്രണയമെന്നത്,

യാചിച്ചു നേടേണ്ടതല്ല.

സ്വയംഭൂവായി മനസ്സിൽ നിന്നുയർന്ന് 

പ്രണയിതാവിന്റെ പാനപാത്രത്തിലേക്ക് 

നിർലോഭം പകരുന്നതാവണം.

പ്രണയമെന്നത്,

ഒരാളുടെ മാത്രം സഹനമല്ല.

പ്രണയസാഗരത്തിൽ പരസ്പരമലിഞ്ഞ്  

എന്നിൽ നീയും നിന്നിൽ ഞാനുമാകണം.

രശ്മി പ്രകാശ്

പ്രണയമെന്നത്,

ഋജുവായ രേഖയല്ല.

മനസ്സിന്റെ ചെറുചലനങ്ങളെപ്പോലും 

അതിലോലമായ് ഉഴിഞ്ഞ് 

അതിർവരമ്പുകളില്ലാത്തൊരു തൂവലായ് പാറിപ്പറപ്പിക്കണം.

പ്രണയമെന്നത്,

നിർജ്ജീവമായ പാതയിലെ യാത്രയല്ല.

പര്സപരമറിഞ്ഞ ജീവന്റെ തുടിപ്പുകൾ 

കൊക്കിനാൽ, ചുണ്ടിനാൽ, ഉടലിനാൽ പടർത്തേണം.

പ്രണയമില്ലെങ്കിലോ?

ചതുപ്പിൽ പുതഞ്ഞ ഉടൽപോൽ 

വെളുക്കെ പുണർന്ന തീജ്വരം പോൽ

നീയില്ല, നമ്മളില് , ഞാൻ മാത്രം ഈ ഞാൻ മാത്രം.

Content Summary: Prenaya Vaigharikal poem by Resmi Prakash