ഗ്രീഷ്മത്തിൽ പെയ്തു തോർന്ന മഴയിൽ ഞാൻ ആശിച്ചു. എഴുതി മായ്ക്കാൻ കഴിയുന്ന ഒരുസ്ലേറ്റ് ആകട്ടെ എന്റെ മനസ്സ്. ഒരു ഋതുവിൽ വരച്ചു കൂട്ടുന്നത് അടുത്ത മഴയിൽ മാഞ്ഞിരുന്നുവെങ്കിൽ. മുറിപ്പാടുകൾ ശേഷിപ്പിക്കാതെ, ചോരപ്പാടുകൾ വീഴ്ത്താതെ വേച്ചു പോകുന്ന പദങ്ങൾ അവശേഷിപ്പിക്കാതെ ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രീഷ്മത്തിൽ പെയ്തു തോർന്ന മഴയിൽ

ADVERTISEMENT

ഞാൻ ആശിച്ചു.

എഴുതി മായ്ക്കാൻ കഴിയുന്ന  ഒരുസ്ലേറ്റ് ആകട്ടെ എന്റെ മനസ്സ്.

ഒരു ഋതുവിൽ  വരച്ചു കൂട്ടുന്നത്  അടുത്ത മഴയിൽ  മാഞ്ഞിരുന്നുവെങ്കിൽ. 

മുറിപ്പാടുകൾ ശേഷിപ്പിക്കാതെ, ചോരപ്പാടുകൾ വീഴ്ത്താതെ

ADVERTISEMENT

വേച്ചു പോകുന്ന പദങ്ങൾ അവശേഷിപ്പിക്കാതെ

ജീവിതം  മധുരമുള്ളതാക്കാമായിരുന്നു! 

ഇന്നലെ തളിർത്ത മുകുളങ്ങൾ ഒരു പച്ചപ്പ്‌ പോലും അവശേഷിപ്പിക്കാതെ എവിടെ പോയി ഒളിച്ചു.

ഒരു പൂക്കൂടയിൽ ഒരു കുഞ്ഞു നിലാവിനെ ഒളിപ്പിച്ചു എത്രയോ  കാതം നടന്നു.

ADVERTISEMENT

എത്ര പെട്ടെന്നാണ് ജീവിതത്തിന്റെ കുട മാറ്റം നടക്കുന്നത്.

ഊന്നുവടി പോലെ ഓരോ ചുവടും താങ്ങിയ ലിഖിതങ്ങൾ

 എത്ര പെട്ടെന്നാണ് അപരിചിതത്വം ഭാവിക്കുന്നത്.

ആരാണ് വേർതിരിവിന്റെ കൊടുവള്ളികൾ ഇടയ്ക്കു പാകിയത്?

ഇരുട്ടിന്റെ നിറം എന്നെ ഭയപ്പടുത്തുന്നു.

അക്ഷരങ്ങൾക്ക്കാവൽആയുധപ്പുരകളോ?

കൂത്തു കഴിഞ്ഞു, കൂത്തമ്പലം അടച്ചു.

ഇനി നിനക്കണിയാം വിദൂഷകന്റെ ചാർത്ത്.

തെളിവുകൾ അവശേഷിപ്പിക്കാതെ,

നടന വൈഭവം തിരശീലക്ക് പിറകിൽ മറഞ്ഞു.

ഇനി നിനക്കുറങ്ങാം,  നിന്റെ പഴയ വേഷം

നിനക്കായ് ഉറങ്ങാതിരിക്കുന്നു.

ഇനിയും പഠിക്കാത്ത മനസ്സേ, 

നിന്റെ അലങ്കാരങ്ങൾ ഇനിയെങ്കിലും അഴിച്ചു വെക്കൂ.

ഏതു ചുടലക്കാട്ടിൽ കൊണ്ടു പോയി നിന്റെ അന്ത്യ കർമ്മം നടത്തും.

നിനക്ക് വേണ്ടി അലമുറയിടാൻ

കാലത്തിനൊത്തു വേഗത്തിലോടുന്ന

ഈ ഭൂവിൽ മനിതർ ആരും തന്നെ ഇല്ല.