തൂലികത്തുമ്പിലൂറുവാൻ ഇനിയുമെൻ ധമനികളിൽ ഒഴുകുന്നൂ നിണം പതിയെ പരക്കുന്നോരക്ഷരവടിവുകളിൽ പ്രണയത്തിൽ ഹൃദയരൂപം കുതിച്ചു തുള്ളും മഷിത്തുള്ളിയിൽ പക്ഷ്മാഗ്രബിന്ദുക്കൾ ഇടതേക്കുചരിയുന്ന കോറിവരകളിൽ സൗഹൃദമഴച്ചാറ്റൽ നിവർന്നു കാണും കുത്തിവരകളിൽ പ്രതിഷേധത്തിന്റെ തല കുനിയാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൂലികത്തുമ്പിലൂറുവാൻ

ഇനിയുമെൻ ധമനികളിൽ

ADVERTISEMENT

ഒഴുകുന്നൂ നിണം

പതിയെ പരക്കുന്നോരക്ഷരവടിവുകളിൽ

പ്രണയത്തിൽ ഹൃദയരൂപം

കുതിച്ചു തുള്ളും മഷിത്തുള്ളിയിൽ

ADVERTISEMENT

പക്ഷ്മാഗ്രബിന്ദുക്കൾ

ഇടതേക്കുചരിയുന്ന കോറിവരകളിൽ

സൗഹൃദമഴച്ചാറ്റൽ

നിവർന്നു കാണും കുത്തിവരകളിൽ

ADVERTISEMENT

പ്രതിഷേധത്തിന്റെ തല കുനിയാ നിലനിൽപ്പുകൾ

വെട്ടിത്തിരുത്തലിൽ മീതേ എഴുതി

മാറ്റിവരയ്ക്കാൻ നിനച്ചനിമിഷങ്ങൾ

കുടഞ്ഞ് കുടഞ്ഞ് തെളിഞ്ഞതിൽ 

ഉപാധികളില്ലാത്ത ക്ഷമാപണങ്ങൾ

അധികം തെളിയാ വരികളിൽ

പിന്നിട്ട കാലത്തിൻ വിസ്മൃതി ചിന്തുകൾ

ശൂന്യ പാത്രമായൊഴിയാനൊരുങ്ങുകയില്ല ഞാൻ

നിറയ്ക്കുന്നു വീണ്ടും

ഇനിയുമെൻ ധമനികളിൽ ഒഴുകുന്ന ചെന്നിണം..