ഒരു പിയാനോതൻ ഇത്തിരി നോവിലായ് ഉയരുന്നു സ്വർഗ്ഗസംഗീത രാഗങ്ങൾ തുടരുന്നു ദീർഘമായ് മാനവചരിത്രത്തിൽ നിത്യദാഹത്തിന്റെ നിശബ്ദമാം ജീവിതം ഇതിഹാസത്തിൻ കനൽപ്പുരയിലിരുളിന്റെ കുരുതിക്കുവച്ചൊരീ അടിമത്വ കണ്ണുകൾ, മുരളുന്ന മേനിയെ പങ്കിട്ടെടുക്കുന്ന വെയിലിന്റെയുടവാളു വീശുന്ന അങ്കങ്ങൾ, ആളുന്നൊരഗ്നിതൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പിയാനോതൻ ഇത്തിരി നോവിലായ്

ഉയരുന്നു സ്വർഗ്ഗസംഗീത രാഗങ്ങൾ

ADVERTISEMENT

തുടരുന്നു ദീർഘമായ് മാനവചരിത്രത്തിൽ

നിത്യദാഹത്തിന്റെ നിശബ്ദമാം ജീവിതം 

ഇതിഹാസത്തിൻ കനൽപ്പുരയിലിരുളിന്റെ

ADVERTISEMENT

കുരുതിക്കുവച്ചൊരീ അടിമത്വ കണ്ണുകൾ,

മുരളുന്ന മേനിയെ പങ്കിട്ടെടുക്കുന്ന

വെയിലിന്റെയുടവാളു വീശുന്ന അങ്കങ്ങൾ,

ADVERTISEMENT

ആളുന്നൊരഗ്നിതൻ കൊടുങ്കാറ്റിന്റെ വീഥികൾ

വേറിട്ട നിഴലുകൾ നനവാർന്ന മിഴികളിൽ 

കൊട്ടിയടച്ച സ്വപ്നത്തിൻ നിലവറ കുന്നുകൾ,

സ്മൃതിനാഗ വിഷമെഴും മനസ്സിന്റെയാഴങ്ങൾ,

ഇടറുന്ന ശബ്ദങ്ങൾ പതിയുന്ന വാക്കുകൾ 

രാപ്പകലിന്റെയുച്ചിയിൽ വിരിയും കിനാവിന്റെ

പൂക്കളിറുത്തൊന്ന് നൃത്തം വയ്ക്കുവാൻ

നാദവും താളവും രാഗവും മുദ്രയും

മാനവ തിരസ്കൃത മോഹത്തിൻ നെറുകയിൽ

ആടിത്തിമിർത്തൊന്നു കുഴഞ്ഞു പോകുമ്പോഴും,

ഒടുവിലാ പ്രാണന്റെയവസാന ശ്വാസവും

ചുടുകാട്ടിൽ എരിതീയിലൊടുങ്ങും വരെയും,

അവസാന വേരും ദ്രവിച്ചു പോകും വരെ 

ആത്മാവൊടുങ്ങി ചാരമാകും വരെ,

ഒടുവിലാ കർക്കിടകവും പെയ്തു തീരും വരെ..,

വിപ്ലവ സമരങ്ങൾ ക്ഷുഭിതമാ കാലങ്ങൾ 

തുടരട്ടെയാ മാനവ പോരാട്ട ചരിതത്തിൽ

നാളത്തെ സ്വപ്നങ്ങൾ സത്യമാകും വരെ .....