മുദ്രമാഞ്ഞ് മടങ്ങാറായപ്പോൾ വിവശയായിരുന്നവൾ അലങ്കോലമായ അവളുടെ ഉടൽവ്യവസ്ഥകൾ സന്ധ്യയിൽ ചേക്കേറി ഇരുട്ടിലേയ്ക്കിറങ്ങാൻ പരവേശം പൂണ്ടു. കെട്ടുവള്ളികൾ പൊട്ടിച്ച് ചിന്തകളപ്പോഴും തീപിടിക്കുന്നുണ്ടായിരുന്നു... മഷിക്കറ, രക്തക്കറ, പാപക്കറ ശാപക്കറ, നീതിക്കറ, ചതിക്കറ ഇതിലേതാണ് ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുദ്രമാഞ്ഞ് മടങ്ങാറായപ്പോൾ

വിവശയായിരുന്നവൾ

ADVERTISEMENT

അലങ്കോലമായ അവളുടെ 

ഉടൽവ്യവസ്ഥകൾ

സന്ധ്യയിൽ ചേക്കേറി 

ഇരുട്ടിലേയ്ക്കിറങ്ങാൻ

ADVERTISEMENT

പരവേശം പൂണ്ടു.  

കെട്ടുവള്ളികൾ പൊട്ടിച്ച്

ചിന്തകളപ്പോഴും 

തീപിടിക്കുന്നുണ്ടായിരുന്നു...
 
ADVERTISEMENT

മഷിക്കറ, രക്തക്കറ, പാപക്കറ

ശാപക്കറ, നീതിക്കറ, ചതിക്കറ

ഇതിലേതാണ് ആദ്യം കഴുകേണ്ടത്?

"ആദ്യം ഞാൻ" എന്ന വാക്ക്

മുഴങ്ങുന്നു...

താങ്ങ് ക്ഷയിക്കുന്നുവോ?

ശക്തി ചോരുന്നുവോ?
 
ഇളം ഇരുളിമയിൽ

വസ്ത്രങ്ങളൊന്നോടെ ഞാൻ 

ഊരിയെറിഞ്ഞു

വല്ലാത്ത സുഖം.. ലഘൂകരണം..

നാളെയിലേയ്ക്കുള്ള പുത്തനുടുപ്പ് 

പുതുമണം മാറാതെ ചാരെ...

കറകളേറ്റു വാങ്ങാൻ ഇടങ്ങൾ

തിരഞ്ഞ് ഇരുട്ട് ദൂരെ..

എന്റെ നേരത്തിനടയാളങ്ങളിടാൻ 

മിനക്കെട്ട് 

കാലവിരുതൻ കളിക്കളത്തിൽ.

നഗ്നത ഭോഗിച്ച് രാത്രി കൂടെ.
 
Content Summary: Malayalam Poem ' Pakal ' written by Jasiya Shajahan