തൂലികത്തുമ്പിൽ മഷി നിറക്കാനാ കവി കാലി ഭാണ്ഡവും പേറി തെരുവോരങ്ങളിലേക്കൊന്നൂളിയിട്ടു. തെരുവിൻ കോലാഹലങ്ങളിൽ കാതോർത്തിരുന്നപ്പോൾ കടംപേറി വിൽക്കുന്നവനെയും കടമായന്നം വാങ്ങുന്നവനെയും നിയന്ത്രിച്ചിരുന്നത് വിശപ്പാണെ ന്നാദ്യമായ് തിരിച്ചറിഞ്ഞു. വിപണന തിരക്കുകൾക്കിടയിൽ നിന്ന് സുശ്വാസത്തിനായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൂലികത്തുമ്പിൽ മഷി നിറക്കാനാ

കവി കാലി ഭാണ്ഡവും പേറി

ADVERTISEMENT

തെരുവോരങ്ങളിലേക്കൊന്നൂളിയിട്ടു.

തെരുവിൻ കോലാഹലങ്ങളിൽ

കാതോർത്തിരുന്നപ്പോൾ 

കടംപേറി വിൽക്കുന്നവനെയും

ADVERTISEMENT

കടമായന്നം വാങ്ങുന്നവനെയും 

നിയന്ത്രിച്ചിരുന്നത് വിശപ്പാണെ

ന്നാദ്യമായ് തിരിച്ചറിഞ്ഞു.
 
വിപണന തിരക്കുകൾക്കിടയിൽ നിന്ന്

ADVERTISEMENT

സുശ്വാസത്തിനായ് നീങ്ങിയപ്പോൾ

തെരുവിന്റെ മക്കളെന്നു പേരുള്ള

കുഞ്ഞു ബാല്യങ്ങൾ കുപ്പയിൽ

ഭക്ഷണം തിരയുന്നതും ആർത്തിയിലാ

ഉച്ചിഷ്ടം നുണയുന്നതും കണ്ടു.
 
സന്ധ്യ മയങ്ങുമ്പോളലങ്കാരമായ് നിൽക്കും 

വേശ്യാതെരുവിലും ശ്വാസനിശ്വാസങ്ങൾ 

കലരുമാ കാമാസക്തിയിലുമിരകൾ 

തേടിയ വികാരം വിശപ്പായിരുന്നുവെന്നും 

തിരിച്ചറിഞ്ഞു.
 
തെരുവോരങ്ങളെത്ര മലിനമാണെങ്കിലും

കള്ളവും ചതിയുമാവോളമുണ്ടെങ്കിലും

അനുഭവച്ചുമടൊന്നിറക്കുവാനാ 

തെരുവൊന്നു തുനിഞ്ഞാൽ 

വാരി നിറക്കാനാ ഭാണ്ഡമൊട്ട്

മതിയാകില്ലെന്ന തിരിച്ചറിവ് 

പേറിയാ കവി തിരിഞ്ഞുനടന്നു.
 
Content Summary: Malayalam Poem ' Theruvu ' written by Muhsina Najimudheen