പെണ്ണെന്ന വാക്കോ, നോട്ടത്തിൽ ചെറുതും കാര്യത്തിൽ കടലുമായ് മാറുന്ന വിസ്മയം വിണ്ണുപോൽ വെണ്മയും മണ്ണുപോൽ ജീവനും ഒളിപ്പിച്ച വാക്കത് മറയാത്ത മഴവില്ലായ് വാടാത്ത പുഷ്പമായ് മായാത്ത സുഗന്ധമായ് നിറയുന്ന പദമല്ലോ നല്ല സുഹൃത്തായ് മകളായ് സഹോദരിയായ് സഹധർമ്മിണിയായ് നല്ലോരമ്മയായ് അമ്മായിയമ്മയായ് കൊഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെണ്ണെന്ന വാക്കോ, നോട്ടത്തിൽ ചെറുതും

കാര്യത്തിൽ കടലുമായ് മാറുന്ന വിസ്മയം

ADVERTISEMENT

വിണ്ണുപോൽ വെണ്മയും

മണ്ണുപോൽ ജീവനും ഒളിപ്പിച്ച വാക്കത്

മറയാത്ത മഴവില്ലായ് വാടാത്ത പുഷ്പമായ്

മായാത്ത സുഗന്ധമായ് നിറയുന്ന പദമല്ലോ

ADVERTISEMENT

നല്ല സുഹൃത്തായ് മകളായ്

സഹോദരിയായ് സഹധർമ്മിണിയായ്

നല്ലോരമ്മയായ് അമ്മായിയമ്മയായ്
 
കൊഴിയുന്ന നിമിഷങ്ങൾ തളിർക്കുന്ന വേഷങ്ങൾ 

ADVERTISEMENT

വറ്റാത്ത സ്നേഹനദിയായ്

ഒഴുകിയല്ലോ നീ ഹൃത്തടത്തിൽ നിറവോടെ

സ്വപ്നങ്ങൾ തൻ മാളിക തീർത്തു നീ

ഹൃത്തിൻ വാനിലോ കിനാപ്പൂക്കൾ ചാർത്തി നീ

എങ്കിലും കാലമോ ആനയിച്ചവളേ

കനലെരിയുന്നോരു ജീവിതവീഥിയിൽ

കരയാതെ നിന്നവളവിടെയും ചിരിതൂകി

തളരാതെ പറന്നൊരാ ഫീനിക്സ് പറവപോൽ
 
ആശാഭിലാഷങ്ങളെങ്ങോ മറഞ്ഞു

ലക്ഷ്യങ്ങളൊക്കെയും വഴിയിൽ പിരിഞ്ഞു

പുഞ്ചിരി തഞ്ചിയ നെഞ്ചിലന്നറിയാതെ

നനവുള്ള നോവിന്റെ ബാഷ്പം കിനിഞ്ഞു

സ്വപ്നങ്ങളെല്ലാം ചിറകറ്റു വീണു

എന്നിട്ടുമൊറ്റക്കു തണലായി നിന്നു

പൊലിഞ്ഞു വീണുപോയ് ഇതളുകളെങ്കിലും

അലിഞ്ഞു പോവാത്ത മനസ്സുമായ് നടന്നവൾ
 
എരിഞ്ഞു നീങ്ങി നീ പലവുരുവെങ്കിലും

വിരിഞ്ഞു മലരുപോൽ മനസ്സുകളിലെന്നുമേ

മോഹവർണ്ണങ്ങളോ മാഞ്ഞുപോയെങ്കിലും

സ്നേഹവർണ്ണങ്ങൾ ചാർത്തി നീ ഹൃത്തതിൽ

ജീവൻ തുടിപ്പതും ജീവിതം തളിർപ്പതും

പെണ്ണെന്ന വാക്കിന്റെ മഹിമയാലല്ലയോ

അന്നം വിളമ്പിയും അക്ഷരം പകർന്നുമേ

തെളിയുന്നു മിഴികളിൽ അലിവിന്റെ ദീപമായ്

മധുമന്ദഹാസമായ് വിടരൂ നീ എന്നുമേ

അഴകുള്ള മൊഴികളായ് വിരിയൂ നീ ജീവനിൽ
 
Content Summary: Malayalam Poem ' Pennu ' written by Tojomon Joseph