വീണ്ടും തറവാട് വീടിന്റെ ആ ജാലകങ്ങൾ തുറക്കുകയാണ് മഴ തന്നെ മഴ പെരുമഴ അക്കരെ കുടയുമായി കാത്തിരിക്കുന്നു മുഖാവരണവുമായി ഭാര്യയും മക്കളും തനിച്ചല്ല ഞാൻ ഓർമ്മകളും കിനാവുകളും ഇത്രയേറെ പെറ്റുപെരുകിയിട്ടുള്ള ഒരു മുറി വേറെയില്ല അമ്മാവന്റെ പ്രിയപ്പെട്ട ഇടം..! തെക്കേതൊടിയിൽ മഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും തറവാട് വീടിന്റെ ആ ജാലകങ്ങൾ

തുറക്കുകയാണ് മഴ തന്നെ മഴ പെരുമഴ

ADVERTISEMENT

അക്കരെ കുടയുമായി കാത്തിരിക്കുന്നു

മുഖാവരണവുമായി ഭാര്യയും മക്കളും

തനിച്ചല്ല ഞാൻ ഓർമ്മകളും കിനാവുകളും

ഇത്രയേറെ പെറ്റുപെരുകിയിട്ടുള്ള ഒരു

ADVERTISEMENT

മുറി വേറെയില്ല അമ്മാവന്റെ പ്രിയപ്പെട്ട ഇടം..!

തെക്കേതൊടിയിൽ മഴ വീഴാത്തൊരിടമുണ്ട്

ആകാശത്തിന് പോലും പച്ച നിറമുള്ള

അമ്മയുറങ്ങുന്ന അമ്മയാൽ തീർത്തൊരിടം
 
ADVERTISEMENT

മൂവാണ്ടൻ മാവ് പൂത്തിരിക്കുന്നു

ഈ മഴയോളം ഇന്നും ഞാൻ അവളെ പ്രണയിക്കുന്നു

അവൾ ഗർഭം ധരിച്ച് ഞാൻ

വളർത്തിയവൾ ഇത്തവണ പൂത്തിരിക്കുന്നു

കണ്ണുകളിൽ ഇരുട്ട് പടരുമ്പോഴും 

ജനലഴികൾക്കിടയിലൂടെ മഴ 

പെയ്യുന്നുണ്ടായിരുന്നു

എങ്കിലും ഞാൻ നനഞ്ഞില്ല

അമ്മയ്ക്കരികിൽ മഴ വീഴാത്തൊരിടത്തിൽ

സുഖനിദ്രയിലായിരുന്നു ഞാൻ..!
 
Content Summary: Malayalam Poem ' Mazhayilekku Mathram Thurakkunna Jalakangal ' Written by Shyamlal Shas