സൗഹൃദമായാണവൾ എന്നിലേക്ക് കടന്ന് വന്നത്. ഞങ്ങൾക്കിടയിലെ സൗഹൃദ സംഭാഷണത്തിൽ അവളുടെ ഉള്ളിൽ ഒളിഞ്ഞിരുന്ന നോവെന്നെ അസ്വസ്ഥമാക്കിയിരുന്നു. ഞാനറിയാതെ മെല്ലേ അവളുടെ കരുതലും സ്നേഹവുമായി മാറി. ഇടയ്ക്ക് തിരക്ക് പിടികൂടിയ വേള ഞങ്ങളിരുവരും പിരിഞ്ഞു. പിന്നെയവളെന്നിലെത്തുന്നത് മരണം പുൽകിയാൽ നീ എന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗഹൃദമായാണവൾ

എന്നിലേക്ക് കടന്ന് വന്നത്.

ADVERTISEMENT

ഞങ്ങൾക്കിടയിലെ

സൗഹൃദ സംഭാഷണത്തിൽ

അവളുടെ ഉള്ളിൽ ഒളിഞ്ഞിരുന്ന 

നോവെന്നെ അസ്വസ്ഥമാക്കിയിരുന്നു.

ADVERTISEMENT

ഞാനറിയാതെ മെല്ലേ അവളുടെ

കരുതലും സ്നേഹവുമായി മാറി.
 
ഇടയ്ക്ക് തിരക്ക് പിടികൂടിയ വേള

ഞങ്ങളിരുവരും പിരിഞ്ഞു.

ADVERTISEMENT

പിന്നെയവളെന്നിലെത്തുന്നത്

മരണം പുൽകിയാൽ നീ

എന്നെ ഓർക്കുമോ

എന്ന ചോദ്യവുമായി.

പകച്ചു പോയി ആദ്യം ഞാൻ

ആഴത്തിലറിഞ്ഞു ആ മാലാഖയെ,

ആ മുറിവുകളിൽ തേൻ പുരട്ടി

കൂടെയുണ്ടെന്ന ആത്മവിശ്വാസമേകി.
 
പിറകേ ഞാനറിയാതെ 

അവളിൽ ലയിക്കുകയായിരുന്നു.

ഞാൻ തേടിയൊരു ആത്മാവ്

അവളിൽ കണ്ടു.

അവളുടെ സാമീപ്യം

എന്നിൽ അനുഭൂതി നിറച്ചു.

അവളെത്തുമ്പോഴെല്ലാം

അകമ്പടിയായി മഴയെത്തി.

എന്റെ ക്ലാരയായി

മാറുകയായിരുന്നു

പതുക്കെ ആ സുന്ദരി.
 
ചുംബനങ്ങളാൽ ഞാനവളെ

എന്റെ മാത്രമാക്കി മാറ്റി 

വാക്കുകൾ കൊണ്ട് ഞാനവളുടെ

പ്രിയപ്പെട്ടവനായും മാറി. 

എന്റെ ആത്മാവ് അവളുടെ

സാമീപ്യം തേടി അലഞ്ഞു.

സ്പർശത്താൽ അവൾ

എന്നിൽ വസന്തം വിരിയിച്ചു
 
അവളുടെ കണ്ണീരിനെ ഞാൻ പ്രണയിച്ചു 

അത് ആനന്ദകണ്ണീരാക്കി മാറ്റി

അവൾ പെയ്ത മഴയിൽ നിന്നുൽഭവിച്ച 

അരുവി എന്നിലേക്കിന്ന് നിലയ്ക്കാതെ

തടസ്സങ്ങളില്ലാതെ ഒഴുകി നിറയുന്നു.

എന്നിൽ അവൾ മാത്രമായി മാറുന്നതും

ഞാൻ ആനന്ദത്തോടെ തിരിച്ചറിയുന്നു...

നിലയ്ക്കാതെ ഒഴുകുന്നു

എന്റെ പ്രിയപ്പെട്ടവളുടെ പ്രണയം
 
Content Summary: Malayalam Poem ' Aval ' Written by Abdul Hadi Arakkal