അകകാമ്പ് ഉപ്പിലിട്ട നോവായി. മൗനം വെടിഞ്ഞു, അഭിമാനം നഷ്ടമായി. മൊഴിഞ്ഞ വാക്കുകൾ അത്രമേൽ ആധി പിടിച്ചാലും, വിരോധമായാലും, നിന്ദിച്ചാലും, കൂടെ കൂടാതെ പിന്തിരിഞ്ഞു നടക്കുവാൻ ഈ ഉള്ളവൾക്ക് ആകില്ല. ഒരുപിടി പുച്ഛം മാത്രം നൽകി ഇട്ടേച്ചു പോയാലും അകലം പാലിക്കുവാൻ ഞാൻ ഒന്നുടെ നീയായി പിറന്നീടണം. ആരോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകകാമ്പ് ഉപ്പിലിട്ട നോവായി.

മൗനം വെടിഞ്ഞു, അഭിമാനം നഷ്ടമായി.

ADVERTISEMENT

മൊഴിഞ്ഞ വാക്കുകൾ അത്രമേൽ

ആധി പിടിച്ചാലും, വിരോധമായാലും,
 
നിന്ദിച്ചാലും, കൂടെ കൂടാതെ 

പിന്തിരിഞ്ഞു നടക്കുവാൻ ഈ

ADVERTISEMENT

ഉള്ളവൾക്ക് ആകില്ല. ഒരുപിടി

പുച്ഛം മാത്രം നൽകി ഇട്ടേച്ചു പോയാലും
 
അകലം പാലിക്കുവാൻ 

ഞാൻ ഒന്നുടെ നീയായി പിറന്നീടണം.

ADVERTISEMENT

ആരോട് മൊഴിഞ്ഞാലും 

പാകപ്പെടുത്തിയ വാക്കുകൾ
 
എന്നിലെ നോവിന് അപശബ്ദങ്ങൾ

ഓർക്കുക പുനർചിന്തക്കു നേരമായി

വല്ലപ്പോഴും "വാക്കുകൾ"

ചിന്തയുടെ ചാലു കീറി
 
വിതുമ്പുന്ന ചുണ്ടുകൾ

നിറവാർന്ന അലിവോടെ

കണ്ണുനീർ ഒപ്പിയ തൂവാല

വൈകി ഞാനറിയുന്നു.
 
ഞാൻ കരയുകയാണ്.

നനഞ്ഞ ഉടയാട ചീഞ്ഞുനാറുന്നു

നെറ്റിയിൽ അമർന്ന ചുണ്ടുകൾ

ആഴങ്ങളിലേക്ക് ആണ്ടിറങ്ങിയാലും
 
വേദനയായി, വിദ്വേഷം എന്നിലേക്കു

ഉണക്കി വെച്ച മൗനം തണുത്തു.

അതൊരു കഠിനകാടാരമായി പതിഞ്ഞു.

ഉള്ളിലെ നോവുകൾക്ക് അൽപം ശമനം
 
എന്റെ സൂര്യനും നക്ഷത്രവും

കെട്ട് പോവാതിരിക്കാൻ എന്റെ 

ആകാശം അത്രമേൽ പ്രിയമുള്ളതായി.

എനിക്ക് തടവുകൾ ചാടണം
 
പോയി മലകൾ താണ്ടീടണം

ഒറ്റയ്ക്ക് തിരിച്ചിറങ്ങണം

ആരെയും കൂസാത്ത ഭാവത്തിൽ

പടികൾ ഓടി ഓടി കിതച്ചീടണം
 
അവളുടെ പൊട്ടിച്ചിരികൾ 

അട്ടഹാസമായി പ്രതിധ്വനിച്ചീടണം

പൊട്ടിച്ചിരിക്കുന്ന കൊന്നപൂവായോ 

തുമ്പ പൂവായോ പരിണമിക്കാതെ
 
പനിനീർ പൂവായി പരിമളം

വിതറി, പിച്ചീയാൽ ചുവന്ന കൈകളിൽ

ചോര പാടായി ഭയന്നീടണം.

അത്രമേൽ ചിന്തകൾ എന്നെ

കൊത്തി വലിച്ചു മുറുക്കുന്നു.
 
ഞാൻ ഉറങ്ങുകയാണ്. ഉണർന്നീടണം.

ഓർമ്മകൾ പങ്കുവെക്കുമ്പോൾ

നിന്റെ സ്നേഹത്തിന്റെ നിറവ്

ഈ ഉള്ളവൾക്ക് പകുത്തു നൽകീടണം
 
Content Summary: Malayalam Poem ' Ente Chinthakal ' Written by Seenath Nafih