കണ്ണടച്ചുതുറക്കുമ്പോഴേക്കാം കടന്നുപോകുന്ന കഥാപാത്രങ്ങൾ. എന്നിട്ടും അയാളുടെ മുഖം മലയാളിയുടെ മനസ്സിൽ പതിഞ്ഞു. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ചെറിയൊരു വേഷത്തിൽ കടന്നുപോകുന്ന മോമി എന്ന എം.കെ.മോഹനൻ. സ്റ്റിൽ ഫൊട്ടോഗ്രഫറായി സിനിമയിലെത്തിയ മോഹനൻ സിനിമാപ്രവർത്തകർക്ക് മോമിയാണ്. ‘കുറുക്കന്റെ കല്യാണം’ എന്ന

കണ്ണടച്ചുതുറക്കുമ്പോഴേക്കാം കടന്നുപോകുന്ന കഥാപാത്രങ്ങൾ. എന്നിട്ടും അയാളുടെ മുഖം മലയാളിയുടെ മനസ്സിൽ പതിഞ്ഞു. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ചെറിയൊരു വേഷത്തിൽ കടന്നുപോകുന്ന മോമി എന്ന എം.കെ.മോഹനൻ. സ്റ്റിൽ ഫൊട്ടോഗ്രഫറായി സിനിമയിലെത്തിയ മോഹനൻ സിനിമാപ്രവർത്തകർക്ക് മോമിയാണ്. ‘കുറുക്കന്റെ കല്യാണം’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണടച്ചുതുറക്കുമ്പോഴേക്കാം കടന്നുപോകുന്ന കഥാപാത്രങ്ങൾ. എന്നിട്ടും അയാളുടെ മുഖം മലയാളിയുടെ മനസ്സിൽ പതിഞ്ഞു. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ചെറിയൊരു വേഷത്തിൽ കടന്നുപോകുന്ന മോമി എന്ന എം.കെ.മോഹനൻ. സ്റ്റിൽ ഫൊട്ടോഗ്രഫറായി സിനിമയിലെത്തിയ മോഹനൻ സിനിമാപ്രവർത്തകർക്ക് മോമിയാണ്. ‘കുറുക്കന്റെ കല്യാണം’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണടച്ചുതുറക്കുമ്പോഴേക്കാം കടന്നുപോകുന്ന കഥാപാത്രങ്ങൾ. എന്നിട്ടും അയാളുടെ മുഖം മലയാളിയുടെ മനസ്സിൽ പതിഞ്ഞു. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ചെറിയൊരു വേഷത്തിൽ കടന്നുപോകുന്ന മോമി എന്ന എം.കെ.മോഹനൻ. സ്റ്റിൽ ഫൊട്ടോഗ്രഫറായി സിനിമയിലെത്തിയ മോഹനൻ സിനിമാപ്രവർത്തകർക്ക് മോമിയാണ്. ‘കുറുക്കന്റെ കല്യാണം’ എന്ന ആദ്യ ചിത്രം മുതൽ സത്യൻ അന്തിക്കാടുമായുള്ള സൗഹൃദം പുതിയ ചിത്രമായ ‘മകൾ’ വരെയെത്തി. സത്യന്റെ മിക്ക ചിത്രങ്ങളിലും ചെറിയൊരു കഥാപാത്രമായി മോമിയുണ്ടാകുമായിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ സ്റ്റിൽ ഫൊട്ടോഗ്രഫറായി മോമിയുണ്ട്, എന്നാൽ അഭിനേതാവായി ഇല്ല. മോമിയുടെ മുഖം കാണാത്ത സത്യൻ അന്തിക്കാട് ചിത്രം അടുത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ സിനിമ കണ്ടവരൊക്കെ ചോദിക്കുന്നു– മോമിയെവിടെ?’

 

ADVERTISEMENT

പാലക്കാട് കൊല്ലങ്കോട്ടെ വീട്ടിലിരുന്ന് അതിനു കാരണം പറയുകയാണ് എം.കെ.മോഹനൻ എന്ന മോമി. കൂടെ സിനിമയിലേക്കെത്തിയ വഴിയും.

 

നാട്ടിലെ കൃഷ്ണ സ്റ്റുഡിയോയിൽ നിന്നാണു ഞാൻ ഫൊട്ടോഗ്രഫി പഠിക്കുന്നത്. പടമെടുക്കാനും ഡാർക്ക് റൂം ജോലികളുമെല്ലാം പഠിച്ചു. എന്റെ നാട്ടുകാരനായ ചന്ദ്രകുമാർ അന്ന് മലയാളത്തിലെ വലിയ സംവിധായകനാണ്. ഒരേസമയം മൂന്നു സിനിമ വരെ സംവിധാനം ചെയ്ത ആൾ. ചന്ദ്രകുമാറിന്റെ സഹോദരങ്ങളായ ഗോപികുമാറും സുകുമാറും നാട്ടിൽ പരിചയക്കാരാണ്. അവരുമായുള്ള പരിചയത്തിലാണ് ഞാൻ മദ്രാസിലേക്കു പോകുന്നത്. 1975ൽ ആണ് മദ്രാസിലെത്തുന്നത്. 

 

ADVERTISEMENT

സിനിമാ മോഹികളായ കുറച്ചുപേരുടെ കൂടെയാണു ഞാൻ മദ്രാസിൽ താമസിച്ചിരുന്നത്. പി. ഭാസ്‌ക്കരന്റെ തിരക്കഥയിൽ ഗോപികൂമാർ സംവിധാനം ചെയ്‌ത പിച്ചിപ്പൂ എന്ന ചിത്രത്തിലൂടെയാണ് എന്റെ സിനിമാപ്രവേശം. സുകുമാരനും വിധുബാലയുമായിരുന്നു നായകനും നായികയും. ആ സിനിമയുടെ സ്റ്റിൽ ഫൊട്ടോഗ്രഫർ പെട്ടെന്നു മാറി. പകരക്കാരനായിട്ടാണ് ഞാൻ എത്തിയത്. അങ്ങനെ ഞാനും സിനിമക്കാരനായി. 

 

ഞാൻ മദ്രാസിലെത്തുന്ന സമയത്ത് സത്യൻ അന്തിക്കാട് അസോഷ്യേറ്റ് സംവിധായകനായി അവിടെയുണ്ട്. തനി നാട്ടിൻപുറത്തുകാരൻ. 1982ൽ സത്യന്റെ ആദ്യചിത്രം ‘കുറുക്കന്റെ കല്യാണം’ പുറത്തിറങ്ങി. അതിന്റെ സ്റ്റിൽ ഫോട്ടോഗ്രഫർ ഞാനായിരുന്നു. അന്നു തുടങ്ങിയ ബന്ധമാണ് സത്യനുമായി. രണ്ടോ മൂന്നോ ചിത്രങ്ങളിൽ മാത്രമേ സത്യനോടൊപ്പം ഇല്ലാതിരുന്നുള്ളൂ.

 

ADVERTISEMENT

സിനിമയുടെ കാമറാമാൻ ആണ് എന്നെ വിളിക്കുക. അവർക്കൊപ്പം പ്രവർത്തിക്കാൻ പറ്റിയ ആളെന്ന നിലയ്ക്കാണു എന്നെ സ്റ്റിൽ ഫൊട്ടോഗ്രഫിക്കു വിളിക്കുന്നത്. എസ്.കുമാറിന്റെ എല്ലാ ചിത്രത്തിലും ഞാനുണ്ട്. അത്രയ്ക്ക് അടുപ്പമാണ് കുമാറുമായിട്ട്.

 

കമൽ, സിബിമലയിൽ, ലാൽജോസ്, കെ.മധു, വിജിതമ്പി, സിദ്ധീഖ് എന്നിവർക്കൊപ്പമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. സത്യന്റെ കാര്യം പറഞ്ഞതുപോലെയാണ് ലാൽജോസുമായിട്ട്. ലാലുവിന്റെ കുറച്ചുചിത്രത്തിൽ മാത്രമേ ഉണ്ടാകാതിരുന്നുള്ളൂ. ആ സമയത്ത് മറ്റു ചിത്രങ്ങളിൽ പ്രവർത്തിക്കുന്നതുകൊണ്ടായിരുന്നു അത്.

 

സിനിയിൽ എന്റെ മുഖം

 

സത്യത്തിൽ ഞാൻ സിനിമയിൽ അഭിനയിച്ചിട്ടൊന്നുമില്ല. മുഖം കാണിച്ചു പോകും. ജോലി ചെയ്യുന്ന സമയത്ത് സത്യൻ പറയും, ‘‘ മോമി ഒന്നു വന്നു നിൽക്കൂ’’. ഒരു നിമിഷം മാത്രമുള്ള സീൻ ആയിരിക്കും. ഒന്നു മുഖം കാണിക്കുക. അത്രമാത്രം. ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിൽ എന്റെ എത്തിനോട്ടം ശ്രദ്ധിക്കപ്പെട്ടു. പലരും എന്നെ അറിയുന്നത് ആ മുഖം കാണിക്കലിലൂടെയാണ്. അതിനു മുൻപും എത്രയോ ചിത്രങ്ങളിൽ ഞാൻ മുഖം കാണിച്ചിട്ടുണ്ട്.

 

സത്യന്റെ  ‘മകൾ’ എന്ന ചിത്രത്തിൽ സ്റ്റിൽ ഫോട്ടോഗ്രഫർ ഞാനാണ്. എന്നാൽ ഞാൻ മുഖം കാണിച്ചിട്ടില്ല. സിനിയമുടെ പകുതിയാകുമ്പോൾ വീട്ടിലെ ഒരാവശ്യത്തിനു മടങ്ങേണ്ടി വന്നു. പകരം ആളെ ഫൊട്ടോഗ്രഫറാക്കി. പലരും ചോദിച്ചിരുന്നു, എന്താ മകളിൽ ഇല്ലാത്തതെന്ന്. സത്യന്റെ മകൻ അഖിലിനൊപ്പമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അഖിലിന്റെ ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന ചിത്രത്തിൽ ഫഹദാണ് നായകൻ. 

 

വിളി കേൾക്കാനിഷ്ടം മോഹനൻ എന്ന പേര്

 

മോമി എന്നത് എന്റെ സ്റ്റുഡിയോയ്ക്കിടാൻ ഞാൻ കണ്ടെത്തിയ പേരായിരുന്നു. പക്ഷേ, സിനിമയിൽ എത്തിയതോടെ സ്റ്റുഡിയോ മോഹം ഉപേക്ഷിച്ചു. പക്ഷേ, മോമി എന്നത് എന്റെ പേരിനൊപ്പം ചേർന്നു. പിന്നീട് ആളുകളെല്ലാം മോമി എന്നു വിളിക്കാൻ തുടങ്ങി. എം.കെ.മോഹനൻ എന്ന എന്റെ യഥാർഥ പേര് പലർക്കും അറിയില്ല. മോഹനൻ എന്നുവിളിക്കുന്നതു കേൾക്കാനാണ് എനിക്കിഷ്ടം.