‘‘എടാ മോനെ, ഇത് രങ്കണ്ണന്റെ പിള്ളേരാ’’... ജിത്തു മാധവന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ആവേശ’ത്തിൽ രങ്കണ്ണന്റെ പിള്ളേരിൽ ഒരാളായി അഭിനയിച്ചത് ഹിപ്സ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരമായ പ്രണവ് ആയിരുന്നു. കൊല്ലം കുളത്തൂപ്പുഴയുള്ള സാധാരണ കുടുംബത്തിൽ നിന്ന് എംബിഎ പഠിക്കാൻ പോയ പ്രണവ് എന്ന

‘‘എടാ മോനെ, ഇത് രങ്കണ്ണന്റെ പിള്ളേരാ’’... ജിത്തു മാധവന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ആവേശ’ത്തിൽ രങ്കണ്ണന്റെ പിള്ളേരിൽ ഒരാളായി അഭിനയിച്ചത് ഹിപ്സ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരമായ പ്രണവ് ആയിരുന്നു. കൊല്ലം കുളത്തൂപ്പുഴയുള്ള സാധാരണ കുടുംബത്തിൽ നിന്ന് എംബിഎ പഠിക്കാൻ പോയ പ്രണവ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എടാ മോനെ, ഇത് രങ്കണ്ണന്റെ പിള്ളേരാ’’... ജിത്തു മാധവന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ആവേശ’ത്തിൽ രങ്കണ്ണന്റെ പിള്ളേരിൽ ഒരാളായി അഭിനയിച്ചത് ഹിപ്സ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരമായ പ്രണവ് ആയിരുന്നു. കൊല്ലം കുളത്തൂപ്പുഴയുള്ള സാധാരണ കുടുംബത്തിൽ നിന്ന് എംബിഎ പഠിക്കാൻ പോയ പ്രണവ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എടാ മോനെ, ഇത് രങ്കണ്ണന്റെ പിള്ളേരാ’’...  ജിത്തു മാധവന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ആവേശ’ത്തിൽ രങ്കണ്ണന്റെ പിള്ളേരിൽ ഒരാളായി അഭിനയിച്ചത് ഹിപ്സ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരമായ പ്രണവ് ആയിരുന്നു. കൊല്ലം കുളത്തൂപ്പുഴയുള്ള സാധാരണ കുടുംബത്തിൽ നിന്ന് എംബിഎ പഠിക്കാൻ പോയ പ്രണവ് എന്ന വിദ്യാർഥി ഹിപ്സ്റ്റർ ഗെയ്മിങ് എന്ന യുട്യൂബ് ചാനൽ തുടങ്ങിയതോടെ പിറന്നത് മറ്റൊരു ചരിത്രം.  യൂട്യൂബിൽ ഹിപ്സ്റ്ററുടെ വിഡിയോയ്‌ക്കെല്ലാം ദശലക്ഷക്കണക്കിന് ആരാധകരാണ്. സംവിധായകൻ ജിത്തു മാധവനും തന്റെ അജു എന്ന കഥാപാത്രത്തെ തേടിയെത്തിയത് ഹിപ്സ്റ്റർ എന്ന ചാനലിൽ നിന്നായിരുന്നു.  തന്നെ തേടിയെത്തിയ ആദ്യ സിനിമയിലെ നായകൻ ഫഹദ് ഫാസിൽ ആണെന്ന് പ്രണവ് പിന്നീടാണ് മനസ്സിലാക്കിയത്. ജിത്തുവിൽ നിന്നും ഫഹദിൽ നിന്നും സിനിമയിലെയും അഭിനയത്തിലെയും ബാലപാഠങ്ങൾ സ്വായത്തമാക്കിയ സന്തോഷത്തിലാണ് പ്രണവ്. യൂട്യൂബിൽ ഹിപ്സ്റ്ററിന് തന്ന സ്നേഹം ഇനിയും കൂടെ ഉണ്ടാകണം എന്നാണ് ആരാധകരോട് 23കാരനായ പ്രണവിന് പറയാനുള്ളത്. ഹിപ്സ്റ്റർ എന്ന പ്രണവ് രാജ് ആദ്യ സിനിമയായ ‘ആവേശ’ത്തിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവക്കാനെത്തുന്നു.

ഹിപ്സ്റ്റർ അജു ആയ കഥ 

ADVERTISEMENT

ഞാൻ എംബിഎയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘ആവേശത്തി’ലേക്ക് ക്ഷണം വരുന്നത്. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹിപ്സ്റ്റർ എന്ന പേരിൽ യൂട്യൂബ് വിഡിയോ ചെയ്യാൻ തുടങ്ങിയത്. യൂട്യൂബർ ആകണം എന്ന് കരുതി ചാനൽ തുടങ്ങിയതല്ല. വെറുതെ ഒരു വിഡിയോ ചെയ്തപ്പോൾ അത് വൈറൽ ആയി, അതിനു ശേഷമാണ് സീരിയസ് ആയി വിഡിയോ ചെയ്തു തുടങ്ങിയത്. പക്ഷേ സിനിമ കമ്മിറ്റ് ചെയ്തപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു.  ഇപ്പോൾ ഒരുവർഷമായി വിഡിയോ ഇടുന്നില്ല. കലയോട് ചെറുപ്പം മുതൽ താല്പര്യം ഉണ്ടായിരുന്നു. 

സിനിമാ നടൻ ആകുമെന്ന് ഒരിക്കലും കരുതിയില്ല.  കലയോടുള്ള അടുപ്പമാണ് യൂട്യൂബിൽ എത്തിച്ചത്. ഞാൻ ഭാവിയിൽ ഒരു നടനാകും എന്ന് സ്വപ്നം പോലും കണ്ടിട്ടില്ല, കാരണം ഒരു ഗ്രാമത്തിൽ നിന്ന് വരുന്ന എനിക്ക് സിനിമ കയ്യെത്തുന്ന ദൂരത്തല്ല എന്ന ബോധ്യമുണ്ടായിരുന്നു. ആരോട് ചോദിച്ചാൽ സിനിമയിൽ എത്താൻ പറ്റും, ആരോടും ഒരു കോണ്ടാക്റ്റും ഇല്ല. യൂട്യൂബ് വിഡിയോ ചെയ്തു തുടങ്ങിയപ്പോഴാണ് ഓരോ അവസരങ്ങൾ വന്നത്. അങ്ങനെയാണ് ജിത്തു ചേട്ടൻ എന്നെ വിളിക്കുന്നത്. ചേട്ടൻ വിളിച്ചത് എന്നിൽ എന്തെങ്കിലും കണ്ടിട്ടാകുമല്ലോ.  ഒരു വർഷമായി യൂട്യൂബ് വിഡിയോ ഒന്നും ചെയ്തിട്ടില്ല സിനിമ മാത്രമാണ് ഒരു വർഷമായി ചർച്ച ചെയ്യുന്നത്, ഇനി അങ്ങോട്ട് സിനിമ തന്നെ പിന്തുടരാൻ ആണ് താല്പര്യം.  

ഞങ്ങൾ രങ്കണ്ണന്റെ പിള്ളേര് 

എന്റെ വിഡിയോകൾ കണ്ടിട്ടാണ് ജിത്തു മാധവൻ എന്നെ വിളിച്ചത്.  അദ്ദേഹത്തിന് എന്നെ കാണണം എന്ന് പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ പോയി അദ്ദേഹത്തെ കണ്ടു.  ഓഡിഷന് വേണ്ടിയാണ് വിളിച്ചതെന്ന് അപ്പോഴാണ് അറിഞ്ഞത്.  ഓഡിഷൻ കഴിഞ്ഞ് അന്ന് തിരിച്ചുപോയി.  പിന്നീട് വിളിച്ചത് സ്ക്രീൻ ടെസ്റ്റിനാണ്.  എന്റെ ഒപ്പം അഭിനയിച്ച മിഥുനും റോഷനും ഞാനും ഒരുമിച്ചുള്ള വിഡിയോകൾ എടുത്തു.  അവരെയും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.  അവരുടെ വിഡിയോകൾ കണ്ടിട്ടുണ്ട് എന്നല്ലാതെ പരിചയമില്ല. പക്ഷേ അന്ന് മുതൽ ഇന്നോളം ഞങ്ങൾ നല്ല കമ്പനിയാണ്.  ഏകദേശം ഒരുവർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം.  സ്ക്രീൻ ടെസ്റ്റിന് ഞങ്ങളുടെ ഒരുമിച്ചുള്ള ചില സീനുകൾ ഷൂട്ട് ചെയ്തു, അത് അൻവർ റഷീദിനെയും ഫഹദ് ഫാസിലിനെയും കാണിച്ചിട്ട് അവർ ഓക്കേ പറയുന്നെങ്കിൽ വിളിക്കാം എന്നുപറഞ്ഞു.  

ADVERTISEMENT

ഏകദേശം ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോൾ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞു വിളിച്ചു.  ‘രോമാഞ്ചം’ റിലീസ് ചെയ്യുന്നതിനു മുൻപാണ് ആവേശത്തിന്റെ ഓഡിഷൻ നടന്നത്. ഞങ്ങളെ വിളിച്ചപ്പോൾ ജിത്തു ചേട്ടൻ ഒരു പുതുമുഖ സംവിധായകൻ ആയിരുന്നു. പക്ഷേ ആവേശത്തിൽ ജോയിൻ ചെയ്തതിനു ശേഷം രോമാഞ്ചം റിലീസ് ആയപ്പോൾ അത് ഞങ്ങളുടെ കൂടി പടമായി മാറി.  ആ ഒരു സന്തോഷത്തിലാണ് ആദ്യ ദിവസം തന്നെ പോയി ‘രോമാഞ്ചം’ കണ്ടത്.  രോമാഞ്ചം കണ്ടപ്പോഴാണ് നമ്മൾ ചെന്ന് ചേർന്ന ഇടം എത്രമാത്രം വലുതാണെന്ന് മനസ്സിലായത്. രോമാഞ്ചം വമ്പൻ ഹിറ്റ് ആയപ്പോൾ ഞങ്ങൾക്കും ഭയങ്കര സന്തോഷമായിരുന്നു.  

ആ സത്യം അറിഞ്ഞത് സ്ക്രീൻ ടെസ്റ്റിന് ചെന്നപ്പോൾ 

സ്ക്രീൻ ടെസ്റ്റിന് ചെന്നപ്പോഴാണ് അൻവർ റഷീദിന്റെ നിർമാണത്തിൽ ഫഹദ് ഫാസിൽ നായകനാകുന്ന സിനിമയാണ് ഞങ്ങൾ ചെയ്യാൻ പോകുന്നതെന്ന് മനസിലായത്.  തിയറ്ററിൽ മാത്രം കണ്ട് ആരാധിച്ചിരുന്ന ഫഹദ് ഇക്കയുടെ കൂടെ അഭിനയിക്കാൻ ഒരവസരം കിട്ടുക എന്നത് എത്രമാത്രം എക്സ്സൈറ്റ്മെന്റ് ആണ് തന്നതെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ കൂട്ടുകാരോടും വീട്ടുകാരോടും പറഞ്ഞപ്പോൾ എന്നേക്കാൾ സന്തോഷത്തിലായിരുന്നു അവർ.  ഷൂട്ട് തുടങ്ങുന്നതിന് കുറച്ചു ദിവസം മുമ്പാണ് അദ്ദേഹത്തെ ആദ്യം കണ്ടത്.  ഞങ്ങളുടെ ആദ്യ ദിവസത്തെ ഷൂട്ടിനും അദ്ദേഹം ഉണ്ടായിരുന്നു. ഞങ്ങളെ വന്നുകണ്ട് സംസാരിച്ചു, വിഡിയോ ഒക്കെ കണ്ടു നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.  പിന്നെ അദ്ദേഹത്തിനൊപ്പമുള്ള ഷോട്ടുകൾ എത്തിയപ്പോൾ കൂടുതൽ അടുത്തു.  

ക്യാമറയെ പേടി ഉണ്ടോ, എങ്ങനെയൊക്കെ ചെയ്യണം, ആദ്യമായി അഭിനയിക്കുമ്പോൾ അദ്ദേഹം നേരിട്ട കാര്യങ്ങൾ ഒക്കെ പറയുകയും നിങ്ങൾ അഭിനയിച്ചപ്പോൾ എന്താണ് തോന്നുന്നത് എന്ന് ചോദിക്കുകയും ചെയ്‌തു. കൂടെ അഭിനയിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. ക്യാമറയെ ഫേവർ ചെയ്ത് എങ്ങനെ നിൽക്കണം, മുൻപിൽ ഒരാൾ നിൽക്കുമ്പോൾ എങ്ങനെ ക്യാമറയ്ക്ക് അനുകൂലമായി നിൽക്കണം എന്നൊക്കെയുള്ള ടിപ്സ് തന്നു.  അദ്ദേഹത്തെ ആദ്യമായി കാണുമ്പോ പേടിയല്ല സ്നേഹവും ആരാധനയും കൊണ്ടുള്ള ഒരു സംഭ്രമം ആയിരുന്നു. ബഹുമാനം ഉള്ളത്കൊണ്ട് ഞങ്ങൾക്ക് കൂൾ ആയി സംസാരിക്കാൻ കഴിയില്ല.  

ADVERTISEMENT

അൻവർ ഇക്ക, സമീർ ഇക്ക, ജിത്തു ചേട്ടൻ തുടങ്ങി എല്ലാവരോടും ആ ഒരു സ്നേഹബഹുമാനങ്ങൾ കൊണ്ടുള്ള പേടി ആയിരുന്നു തോന്നിയത്. മലയാളം സിനിമയിൽ ഒരുപാട് പേര് ചർച്ച ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്ത ആളാണ് ഫഹദ് ഇക്ക. അദ്ദേഹത്തിന്റെ ഓരോ ടേക്കിലും അദ്ദേഹം ഇമ്പ്രൊവൈസ് ചെയ്യും. അതുകൊണ്ട് അദ്ദേഹം എങ്ങനെയാണ് ചെയ്യുന്നതെന്ന് ഓരോ സീനിലും ഞങ്ങൾ സൂക്ഷ്മയായി നിരീക്ഷിച്ചു. രങ്കയായി കഴിഞ്ഞാൽ അദ്ദേഹം ഫഹദ് അല്ല രങ്ക തന്നെയാണ്. ഞങ്ങൾക്ക് ഷൂട്ട് ഇല്ലാത്തപ്പോഴും ഫഹദ് ഇക്കയുടെ അഭിനയം കാണാൻ ഞങ്ങൾ സെറ്റിൽപോകും. രങ്ക മലയാളം–കന്നഡ മിക്സ് ചെയ്തു പറയുന്ന ആളാണ്. ടേക്ക് റെഡി എന്ന് പറയുമ്പോൾ സ്വിച്ച് ഇടുന്നതുപോലെയാണ് അദ്ദേഹത്തിന്റെ മാനറിസവും ഭാഷയും മാറുന്നത്. അത് വലിയ ആശ്ചര്യം തോന്നിയ കാര്യമാണ്. നമുക്കൊന്നും എത്ര ശ്രമിച്ചാലും അതൊന്നും പറ്റില്ല. ആദ്യത്തെ പടം തന്നെ ഫഹദ് ഫാസിൽ എന്ന അഭിനയ പ്രതിഭയോടൊപ്പം ആയത് മുന്നോട്ടുള്ള യാത്രയിൽ  ഞങ്ങളെ സഹായിക്കും എന്ന് തന്നെയാണ് വിശ്വാസം.

ബെംഗളൂർ വന്നിട്ട് രണ്ടെണ്ണം അടിക്കാതെ എങ്ങനെയാ 

ഉള്ളിൽ പേടി വച്ച് മറ്റുള്ളവരുടെ മുന്നിൽ ലീഡർ ആയി സ്ഥാപിച്ച് നടക്കുന്ന ആളാണ് അജു. അജു ചെന്ന് പെടുന്നത് വളരെ ദുർബലരായ 22 പേരുടെ ഇടയിലാണ്. അയാളുടെ സ്വാർഥതയ്ക്ക് വേണ്ടിയാണ് മറ്റുള്ളവരെയും കൂടി കുഴിയിൽ ചാടിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി ഒരുപാടൊന്നും തയായറെടുപ്പ് വേണ്ടി വന്നില്ല. എന്നോട് ജിത്തുച്ചേട്ടൻ പറഞ്ഞത് മുടിയും താടിയും നീട്ടി വളർത്തണം എന്നാണ്. പേടി സ്വാഭാവികമായി ഉണ്ടായിരുന്നു. ആദ്യമായി ക്യാമറയുടെ മുന്നിൽ നിലയ്ക്കാണ് പേടി ആയിരുന്നു. പിന്നെ ഞങ്ങൾ ചെയ്യാൻ പോകുന്ന സിനിമയുടെ മൂല്യം മനസ്സിലായപ്പോഴേക്കും പേടി കൂടി. 

രോമാഞ്ചം സിനിമയുടെ സംവിധായകന്റെ രണ്ടാമത്തെ പടം, ഫഹദ് ഫാസിലിന്റെ പടം അൻവർ റഷീദിന്റെ, സമീർ താഹിറിന്റെ, അങ്ങനെ ഞങ്ങൾക്ക്  മുന്നിൽ നിൽക്കുന്നവരെല്ലാം അതികായന്മാരാണ്. ഞങ്ങൾ കാരണം ഒരു തെറ്റ് പറ്റാൻ പാടില്ല അതായിരുന്നു വലിയ പേടി.  

ആദ്യമായി എടുത്ത സീൻ ‘‘ബാംഗ്ലൂർ വന്നിട്ട് രണ്ടെണ്ണം അടിക്കാതെ എങ്ങനെയാ കിടന്നുറങ്ങുന്നത്’’ എന്ന് പറയുന്ന ഡയലോഗാണ്.  ഞാൻ പതിയെ പതിയെ ആണ് കഥാപാത്രത്തിലേക്ക് കടന്നത്. ജിത്തു ചേട്ടനും സംവിധാന ഡിപ്പാർട്മെന്റിൽ ഉള്ളവരും എന്റെ കൂടെ അഭിനയിച്ചവരും എല്ലാം വളരെയധികം സഹായിച്ചിട്ടുണ്ട്.  എന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് കാരണം എനിക്ക് കിട്ടിയ അവസരത്തിന്റെ വലിപ്പം എനിക്ക് നന്നായി മനസ്സിലായിട്ടുണ്ടായിരുന്നു.

പ്രഫഷനൽ ആശിഷ് വിദ്യാർഥി 

ആശിഷ് വിദ്യാർഥി എത്ര വലിയ താരമാണ്. പക്ഷേ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക സിഐഡി മൂസയിലെ കഥാപാത്രമാണ്.  വളരെ പ്രഫഷനൽ ആയ താരമാണ് അദ്ദേഹം.  അദ്ദേഹത്തിന്റെ കഥാപാത്രം ഞങ്ങളുമായി ഒരു സിങ്ക് ഉള്ള ആളല്ല, അതുകൊണ്ട് ആ ഗൗരവം സൂക്ഷിച്ചുകൊണ്ടാണ് അദ്ദേഹം സെറ്റിൽ പെരുമാറിയത്. ഞങ്ങളെ എല്ലാം പരിചയപ്പെടുകയും സൗഹൃദം കാണിക്കുകയും ചെയ്‌തെങ്കിലും ഷൂട്ടിങ്ങിനിടയിൽ വളരെ പ്രഫഷനൽ ആയിട്ടാണ് അദ്ദേഹം നിന്നത്.  അതുകൊണ്ട് അദ്ദേഹത്തിന് മുന്നിൽ നിൽക്കുന്ന സീനിൽ ഞങ്ങൾക്ക് ശരിക്കും പേടി തോന്നിയിരുന്നു.  

ജിത്തു മാധവൻ ആത്മവിശ്വാസം പകർന്നു 

ജിത്തു ചേട്ടൻ ആണ് എന്നെ ആവേശത്തിലേക്ക് വിളിച്ചത്. എന്റെ വിഡിയോകൾ കണ്ടിട്ടാണ് ചേട്ടൻ എന്നെ വിളിച്ചത്, ചേട്ടന് എന്നിൽ  എന്തെങ്കിലും പ്രത്യേകത തോന്നിയിരിക്കാം അത് എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. എനിക്ക് വളരെയധികം ആത്മവിശ്വാസം തന്നത് ജിത്തു ചേട്ടൻ ആണ്.  ഒരു ടേക്ക് പോകുമ്പോൾ ചേട്ടൻ വളരെ കൂൾ ആയിട്ടാണ് പറഞ്ഞു തരുന്നത്.  ചേട്ടൻ ഞങ്ങളെ മൂന്നുപേരെയും വിളിച്ചു മാറ്റി നിർത്തിയിട്ട എടാ ഇതാണ് സിറ്റുവേഷൻ, ഈ ഒരു അവസ്ഥയിൽ നീ ആണെങ്കിൽ എന്ത് പറയും എന്ന് ചോദിക്കും. ഞങ്ങൾക്ക് അഭിപ്രായം പറയാനും ഇമ്പ്രൊവൈസ് ചെയ്യാനും സ്വാതന്ത്ര്യം തന്നിരുന്നു.  വളരെ സൗഹാർദ്ദപരമായി ആണ് ഇടപെട്ടിരുന്നത്. ഞങ്ങൾ പുതിയ ആളുകൾ ആയതുകൊണ്ട് ഞങ്ങളോട് ദേഷ്യപ്പെട്ടാൽ ഞങ്ങളുടെ പ്രകടനത്തെ അത് ബാധിക്കുമെന്ന് ചേട്ടന് അറിയാം. അതുകൊണ്ട് മുഴുവൻ ക്രൂവിനും ഞങ്ങളെ കംഫർട്ടബിൾ ആക്കി വയ്ക്കണം എന്ന് പറഞ്ഞു കൊടുത്തിരുന്നു. 

ഞങ്ങൾ ബെംഗളൂരിൽ ചെന്നത് മുതൽ തിരിച്ചു വരുന്നത് വരെ വളരെ സ്നേഹത്തോടെയാണ് ജിത്തുച്ചേട്ടൻ പെരുമാറിയിരുന്നത്.  അതുപോലെ തന്നെ സജിൻ ചേട്ടനും,  ഒരൽപം പ്രായക്കൂടുതൽ ഉണ്ടെങ്കിലും ഞങ്ങളുടെ വൈബിലേക്ക് ഇറങ്ങി വന്നു സംസാരിക്കുന്ന ആളാണ് സജിൻ ചേട്ടൻ.  ഞങ്ങൾ ഒരുമിച്ചാണ് ബെംഗളൂരിൽ താമസിച്ചത്.  ഒരുമിച്ച് സിനിമ കാണാൻ പോവുക, ഷൂട്ടിന് പോവുക, ഭക്ഷണം കഴിക്കുക, തമാശ പറഞ്ഞു ചിരിക്കുക അങ്ങനെ ആഘോഷമായിട്ടാണ് അവിടെ കഴിഞ്ഞത്.  രോമാഞ്ചം റിലീസ് ആയപ്പോ ചേട്ടൻ കരയുന്ന സീൻ, വീട്ടിലേക്ക് വിളിക്കുന്ന സീൻ ഒക്കെ കണ്ടു ഞങ്ങൾ കളിയാക്കും. ചേട്ടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതും സന്തോഷമാണ്.

ഞാൻ പ്രണവ് രാജ് 

എന്റെ യഥാർഥ പേര് പ്രണവ് രാജ് എന്നാണ്. ആ പേര് അധികം ആർക്കും അറിയില്ല. ഹിപ്സ്റ്റർ എന്ന പേരാണ് പോപ്പുലർ. കാണുന്നവർക്ക് എളുപ്പം ഓർക്കാനായി ഒരു പേര് വേണമെന്ന് തോന്നി അങ്ങനെയാണ് ഹിപ്സ്റ്റർ എന്ന പേര് ഇട്ടത്.  എന്തുകൊണ്ടാണ് ഇപ്പൊ വിഡിയോ ചെയ്യാത്തത് എന്ന് ഒരുപാട് പേര് മെസ്സേജ് അയക്കാറുണ്ട്. ഞാൻ എന്റെ വിഡിയോകളിലൂടെ ആയാലും ആളുകളെ എന്റർറ്റൈൻ ചെയ്യിക്കുക എന്നതാണ് ചെയ്യുന്നത്.  ഞാൻ ഇപ്പോൾ ചെയ്യുന്നത് സിനിമയാണ്. അതും മറ്റുള്ളവരെ ആസ്വദിപ്പിക്കുക എന്നാതാണ് ഉദ്ദേശം.  ഏറ്റവും വലിയൊരു മാധ്യമമാണ് സിനിമ, ഏത് മാധ്യമം എന്നത് നമുക്കൊരു പ്രശ്നമല്ല കാണുന്നവരെ സന്തോഷിപ്പിക്കുക അതാണ് ഉദ്ദേശ്യം.  എന്നെ ഇഷ്ടമുള്ളവർ ഇനിയും എന്നെ പിന്തുണക്കുകയും എനിക്കു വേണ്ടി പ്രാർഥിക്കുകയും വേണം.

പ്രതികരണങ്ങളിൽ സന്തോഷം 

കൊല്ലത്ത് കുളത്തൂപ്പുഴ ആണ് എന്റെ സ്വദേശം. അച്ഛനും അമ്മയും അനുജനും അടങ്ങിയതാണ് എന്റെ കുടുംബം. അച്ഛൻ രാജേന്ദ്രൻ പിള്ള, അമ്മ ശാലിനി. ഞാൻ സിനിമയിലെത്തിയതും ഫഹദ് ഇക്കയുടെ കൂടെ അഭിനയിച്ചതും അവർക്ക് ഒരുപാട് സന്തോഷം നൽകിയ കാര്യമാണ്. പഠിത്തം കളഞ്ഞിട്ട് പോവുക എന്നത് ആദ്യം എതിർപ്പായിരുന്നു പിന്നെ അവരെ പറഞ്ഞു മനസ്സിലാക്കി. എനിക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാൻ അവർ എന്നും എനിക്ക് പിന്തുണയായി ഉണ്ടാകും. ഞങ്ങൾ മൂന്നുപേർക്കും സിനിമ കണ്ടിട്ട് നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. ഞാൻ അങ്ങനെ അഭിനയിച്ച് ശീലമില്ലാത്ത ആളാണ്.  ഒരു റീല്‍ പോലും ചെയ്തിട്ടില്ല.  അഭിനയിച്ചപ്പോൾ എല്ലാവർക്കും ഇഷ്ടമായി, നന്നായിട്ടുണ്ട്, ഇനിയും കാണാൻ ആഗ്രഹിക്കുന്നു എന്നാണ് പറയുന്നത്.  ഞാൻ ചെയ്തത് എല്ലാവരും സ്വീകരിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം.

English Summary:

Chat with Actor Hipster (Pranav Raj)