ദുൽക്കറും ഞാനും കൂട്ടാണ്:പാര വയ്ക്കരുത്

സണ്ണി വെയ്ൻ

ചിത്രങ്ങളുടെ എണ്ണം നോക്കിയാൽ വിരലിലെണ്ണാവുന്നവ. എങ്കിലും ചെയ്ത സിനിമകളെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. സണ്ണി വെയ്ൻ എന്ന യുവപ്രതിഭ അങ്ങനെ മലയാള സിനിമയ്ക്ക് നാളേയ്ക്ക് ഉറ്റു നോക്കാവുന്ന ഒരു നടനായി വളർന്നു കൊണ്ടിരിക്കുന്നു.

എണ്ണം കുറഞ്ഞാലും ഗുണമുണ്ട്

വിരലിലെണ്ണാൻ പറ്റാത്തത്ര സിനിമകൾ ചെയ്തിട്ടില്ല. ഞാൻ തിരഞ്ഞെടുത്ത സബ്ജക്ടുകൾ അൽപം ദൈർഘ്യമുള്ളതുമായിരുന്നു. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി യാണ് അവസാനം റിലീസായത്. സിനിമകൾ നന്നായി എന്ന് മറ്റുള്ളവർ പറഞ്ഞ് കേൾക്കുന്നതാണ് സന്തോഷം.

റോഡ് മൂവി ഇഷ്ടമാണ്

നീലാകാശം പച്ചക്കടൽ ചുവന്നഭൂമി ഒരു റോഡ് സിനിമയായിരുന്നു ആൽബർട്ട് ആന്റണിയുടെ ‘സ്റ്റാറിങ് പൗർണമിയാണ് ഞാനിപ്പോൾ ചെയ്യുന്ന മറ്റൊരു സിനിമ. ഇതുമൊരു റോഡ് സിനിമയാണ്. ഇത്തരം സിനിമകളിൽ താൽപര്യമുണ്ട്. പലതരം സംസ്കാരം, സ്ഥലങ്ങൾ, ആഹാരം എല്ലാം അനുഭവിച്ചും കണ്ടും അറിയാം. ഇതുകൊണ്ട് പ്രയോജനമേ ഉണ്ടാവൂ,

ഒരു നല്ല പ്രേക്ഷകൻ

സിനിമയിലെത്തുന്നതിനു മുൻപ് ഞാനൊരു നല്ല പ്രേക്ഷകനായിരുന്നു. വ്യത്യസ്തമായ സിനിമകൾ എനിക്കു ലഭിച്ചു. ഭാഗ്യം കൊണ്ടാവാം ആളുകൾക്കവ ഇഷ്ടപ്പെടുന്നു. ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിലാണ് ഞാൻ സിനിമയെ കാണുന്നത്.

ദുൽക്കർ എന്റെ സുഹൃത്ത്

ദുൽക്കർ സൽമാനെപ്പോലൊരാൾ സുഹൃത്ത് ആവുന്നതുതന്നെ അഭിമാനിക്കേണ്ട സംഗതിയാണ്. സെക്കന്റ് ഷോ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. സിനിമയ്ക്കു പുറത്തും ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ട്. അതങ്ങനെ സംഭവിച്ചതാണ്. ഇനിയാരും ഞങ്ങൾക്കിടയിലെ ഈ സൗഹൃദത്തിന് പാര വയ്ക്കരുത് പ്ലീസ്. ഞങ്ങളിങ്ങനെ തന്നെ തുടർന്നു പൊയ്ക്കോട്ടെ.

ഭാവി കൂതറയും ചൂയിംഗവും

ഇനി റിലീസാകുവാനുള്ള സിനിമകളാണ് ‘കൂതറയും ‘ചൂയിംഗവും ഇതിൽ ചൂയിംഗമാവും ഉടൻ തിയറ്ററിലെത്തുക. ഒരു എന്റർടെയ്നറാണ് സിനിമ. ക്യാരക്ടർ ഓറിന്റഡായ ഒരു സബ്ജക്ടാണ് വിഷയം.