പ്രണവ്-ജീത്തു ജോസഫ് ചിത്രം: 'ആദി' ടീസർ കാണാം

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ യുടെ ടീസർ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന പൂജയിലാണ് ടീസറും പേരും ഒൗദ്യോഗികമായി പുറത്തിറക്കിയത്. 

Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. 8 ചിത്രങ്ങൾ സംവിധാനം ചെയ്തപ്പോഴും ഇല്ലാത്ത ടെൻഷനാണ് തനിക്ക് ഇൗ ചിത്രം ചെയ്യുമ്പോഴെന്ന് അദ്ദേഹം പറഞ്ഞു. 

സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്. മോഹന്‍ലാൽ നായകനാകുന്ന ഒടിയന്റെയും പ്രണവ് നായകനാകുന്ന ആദിയുടെയും പൂജ ഒന്നിച്ചാണ് നടന്നത്.