മമ്മൂട്ടിയുടെ മാസ്റ്റർപീസ്; കാത്തിരിക്കാൻ വയ്യെന്ന് വരലക്ഷ്മി

മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാളത്തിലെത്തിയ താരമാണ് വരലക്ഷ്മി ശരത്കുമാർ. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ്റ്റർപീസിലും വരലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭവാനി ദുർഗ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് വരലക്ഷ്മി എത്തുക.

സിനിമയുടെ ഷൂട്ടിങ് പൂർത്തിയായെന്നും മമ്മൂക്ക സാറിന് നന്ദിയുണ്ടെന്നും വരലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചു. വലിയ റീലീസ് ആയി ഡിസംബർ 21ന് ചിത്രം എത്തുമെന്നും കാത്തിരിക്കാൻ വയ്യെന്നും വരലക്ഷ്മി പറയുന്നു.