ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ പഠനകാലം: പൃഥ്വിരാജ്

ലൂസിഫറിനെ കുറിച്ച് പുറത്തുവരുന്ന ഒാരോ വാർത്തകളും ചിത്രങ്ങളും വാനോളം ആവേശവും പ്രതീക്ഷകളും ഉണർത്തുകയാണ്. മോഹൻലാൽ ആരാധകരും പൃഥ്വിരാജ് ആരാധകരും ക്ഷമയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിർണായകവും തീവ്രവുമായ പഠന കാലമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലൂസിഫറിന്റെ സംവിധാന അനുഭവങ്ങളെക്കുറിച്ച് പൃഥ്വിരാജ് ഫെയസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്.  

‘ഒരാഴ്ചയും കൂടിയുണ്ട്, ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്. ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്’.– പൃഥ്വിരാജ് കുറിച്ചു. ചിത്രത്തിന്റെ ട്രെയിലർ ഉടൻ പുറത്തുവിടുെമന്നും താരം വ്യക്തമാക്കി.

മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫറിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങി വൻ താരനിര അണിനിരക്കും. ചിത്രത്തിലെ ഒരു ബ്രഹ്മാണ്ഡ രംഗം സെപ്റ്റംബര്‍ മാസം തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു