പൃഥ്വിരാജിന് പിറന്നാള്‍ ആശംസിച്ച് ലൂസിഫര്‍ ടീം. മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരോടൊപ്പം മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നു. ലൂസിഫറിലെ എല്ലാ അംഗങ്ങളുടെയും പിറന്നാള്‍ ആശംസകള്‍ ചേര്‍ത്ത് കൊണ്ടുള്ള വിഡിയോ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
മോഹന്‍ലാലിന്റെ വാക്കുകള്‍:
പ്രിയപ്പെട്ട രാജു,
രാജുവിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന ഒരു ധര്‍മത്തിലാണ് ഇപ്പോള്‍. ലൂസിഫര്‍ എന്ന സിനിമ തന്നെയാണ് ആ നാഴികക്കല്ല്. ഇത്രയും തിരക്കേറിയ നടന്, എല്ലാം മാറ്റിവെച്ച് തന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാജുവിനും ലൂസിഫറിനും ആശംസകള്‍ അറിയിക്കുന്നതോടൊപ്പം ഞാനുള്‍പ്പെടെയുള്ള ലൂസിഫര്‍ അംഗങ്ങള്‍ പിറന്നാള്‍ ആശംസിക്കുന്നു. രാജുവിന്റെ ജീവിതത്തില്‍ എന്നും ഓര്‍ക്കാവുന്ന പിറന്നാള്‍ ആകാന്‍ ഞാന്‍ ആശംസിക്കുന്നു.