വെട്രിമാരൻ ചിത്രം അസുരനിൽ ധനുഷിന്റെ നായികയായി മഞ്ജു വാരിയർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. ഇങ്ങനെയൊരു അവസരം ലഭിച്ചതിന് ആർക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ലെന്നു പറയുകയാണ് മഞ്ജു വാരിയർ. അസുരന്റെ ഓഡിയോ ലോഞ്ചിലായിരുന്നു സദസിന്റെ ഹൃദയം കവർന്ന മഞ്ജു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെട്രിമാരൻ ചിത്രം അസുരനിൽ ധനുഷിന്റെ നായികയായി മഞ്ജു വാരിയർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. ഇങ്ങനെയൊരു അവസരം ലഭിച്ചതിന് ആർക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ലെന്നു പറയുകയാണ് മഞ്ജു വാരിയർ. അസുരന്റെ ഓഡിയോ ലോഞ്ചിലായിരുന്നു സദസിന്റെ ഹൃദയം കവർന്ന മഞ്ജു വാരിയരുടെ പ്രസംഗം. 

Manju Warrier Speech I Vetrimaran I Asuran Audio Launch

ADVERTISEMENT

'മലയാളത്തിന്റെ അഭിനയ സരസ്വതി' എന്നു മലയാളത്തിൽ തന്നെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മഞ്ജു വാരിയരെ വേദിയിലേക്ക് ക്ഷണിച്ചത്. മലയാളത്തിൽ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നു പറഞ്ഞ അവതരാകയോടു വളരെ കൃത്യമായ മലയാളമാണ് പറഞ്ഞതെന്നും നിറഞ്ഞ പുഞ്ചിരിയോടെ മഞ്ജു പറഞ്ഞു. 

Asuran Audio Launch | Dhanush speech

Vetrimaran Speech at Asuran Audio Launch

"ഈ ചിത്രം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് ചിത്രമാണ്. ഇതുവരെ മലയാളത്തിൽ മാത്രമാണ് ഞാൻ സിനിമകൾ ചെയ്തിട്ടുള്ളത്. തമിഴിൽ ഇത്ര ശക്തമായ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. എല്ലാവർക്കും നന്ദി. ആർക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ല," മഞ്ജു ആമുഖമായി പറഞ്ഞു.  

ADVERTISEMENT

"ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ഇപ്പോൾ എന്റെ പ്രിയപ്പെട്ട സഹതാരം കൂടി ആയിരിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്. മലയാളത്തിലെ പോലൊരു അന്തരീക്ഷം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സെറ്റിലും എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. യൂണിറ്റിലുള്ള എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അവരൊക്കെ എന്റെ മുൻപിൽ ഇരിക്കുന്നുണ്ട്. എല്ലാവരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു," തമിഴിലെ തന്റെ ആദ്യത്തെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് മഞ്ജു പറയുന്നു.   

അസുരനിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. ഇനിയും ഒരുപാടു തമിഴ് സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അതെല്ലാം നടക്കട്ടെയെന്നും കൂട്ടിച്ചേർത്താണ് മഞ്ജു വാരിയർ പ്രസംഗം അവസാനിപ്പിച്ചത്.  

ADVERTISEMENT

ചിത്രത്തിന്റെ നിർമാതാവ് മഞ്ജുവിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. അസുരന്റെ അഡ്വാൻസ് തുക മാത്രം കൈപ്പറ്റിക്കൊണ്ടാണ് മഞ്ജു ചിത്രത്തിൽ അഭിനയിച്ചത്. പിന്നീടൊന്നും ബാക്കി തുകയെ കുറിച്ച് അവര്‍ സംസാരിച്ചിരുന്നില്ല. ഞാൻ അങ്ങോട്ട് നിര്‍ബന്ധിച്ച് പ്രതിഫലത്തുക കൈമാറുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാവായ കലൈപ്പുളി എസ്. തനു പറഞ്ഞു.

ധനുഷ്: ‘ഈ മുപ്പത്തിയാറാം വയസ്സിൽ അസുരനിൽ ഇങ്ങനെയൊരു കഥാപാത്രം എനിക്കു തന്നതിൽ വെട്രിമാരനോട് നന്ദി. പൊള്ളാതവൻ തൊട്ട് വെട്രിമാരൻ ടീമിനൊപ്പം ഞാൻ പ്രവർത്തിക്കുന്നു.’

‘ദീർഘനാളുകളായി മഞ്ജു എന്റെ അടുത്ത സുഹൃത്താണ്. എന്നാൽ അവർക്കൊപ്പം പ്രവർത്തിക്കണമെന്നത് വലിയ ആഗ്രഹമാണ്.  ആരുടെയെങ്കിലും അഭിനയം കണ്ട് ഭയന്നുപോയിട്ടുണ്ടെങ്കിൽ അത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണ്. അവർ അഭിനയിക്കുന്നുണ്ടെന്നു പോലും അറിയാൻ കഴിയില്ല.’