റെയ്ഡുകളില്ലാത്ത പഴയ കാലം തിരികെ വേണം എന്ന് നടൻ വിജയ്. മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് അടുത്ത കാലത്തുണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡിനും വിവാദങ്ങൾക്കും താരം മറുപടി പറഞ്ഞത്. ‘എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം.ആ ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നു. റെയ്ഡും കസ്റ്റഡിയിൽ പോകുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയ്ഡുകളില്ലാത്ത  പഴയ കാലം തിരികെ വേണം എന്ന്  നടൻ വിജയ്. മാസ്റ്റർ സിനിമയുടെ  ഓഡിയോ  ലോഞ്ചിനിടയിലാണ്  അടുത്ത കാലത്തുണ്ടായ ആദായ നികുതി  വകുപ്പിന്റെ റെയ്‌ഡിനും  വിവാദങ്ങൾക്കും താരം  മറുപടി പറഞ്ഞത്. ‘എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം.ആ ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നു. റെയ്ഡും കസ്റ്റഡിയിൽ പോകുന്നതും  മുതലായ കാര്യങ്ങളും ആ ജീവിതത്തിൽ എനിക്ക്  നേരിടേണ്ടി  വന്നിട്ടില്ല’.–താരം പറഞ്ഞു. എതിർപ്പുകളെ വിജയം കൊണ്ട് നേരിടുമെന്നു വ്യക്തമാക്കിയ ദളപതി സത്യം പറഞ്ഞാൽ ചിലപ്പോൾ നിശ്ശബ്ദനാകേണ്ടി വരുമെന്നും തുറന്നടിച്ചു. 

ADVERTISEMENT

‘ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. എന്റെ ആരാധകരോട് ഒന്നേ പറയാനൊള്ളൂ, ‘വേറെ െലവൽ’.–വിജയ് പറയുന്നു. ആദായ നികുതി  വകുപ്പിന്റെ 30 മണിക്കൂർ  നീണ്ട  കസ്റ്റഡിയിൽ  കഴിയേണ്ടി  വന്നതിനുശേഷമുള്ള   ആദ്യ പൊതു  പരിപാടിയിൽ  തന്നെ  കേന്ദ്ര  സർക്കാരിനെതിരെ  രൂക്ഷ  വിമർശനമാണ്  വിജയ്  നടത്തിയത്. 

എതിർപ്പുകളെ  വിജയം  കൊണ്ട് നേരിടും. ശത്രുവിനെ  സ്നേഹം  കൊണ്ടു കീഴടക്കും  എന്നും  പറഞ്ഞ  വിജയുടെ മനസിൽ  ഉണ്ടായിരുന്നത്.  സിനിമ  സൈറ്റിലെ  ബിജെപിയുടെ  പ്രതിഷേധമാന്നെന്നാണ്  വിലയിരുത്തുന്നത്.  നിയമങ്ങൾ  ജനങ്ങളുടെ  ആവശ്യങ്ങൾക്കു വേണ്ടിയാവണം . അല്ലാതെ താൽപര്യങ്ങൾക്കു  വേണ്ടി ആവരുതെന്നു  പറഞ്ഞത് പൗരത്വ  ഭേദഗതി  നിയമത്തെ കുറിച്ചാണെന്നു  വ്യക്തം.

ADVERTISEMENT

കോവിഡ്-19പശ്ചാത്തലത്തിൽ ആരാധക പതിനായിരങ്ങൾക്ക്  നടുവിലെ പതിവ്  വിജയ്  സിനിമകളുടെ ഓഡിയോ  ലോഞ്ച്  രീതിക്കു  പകരം  ഹോട്ടലിൽ  ആയിരുന്നു  ചടങ്ങ്. അര മനസിലാണ് താൻ ഇക്കാര്യങ്ങളൊക്കെ സമ്മതിച്ചതെന്ന് വിജയ് പറഞ്ഞു. കറുപ്പ്  സ്യൂട്ടും  ബ്ലേസറും  അണിഞ്ഞെത്തിയ  താരം  തുടങ്ങിയത് പതിവ്  രീതിയിൽ. 

‘ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് പ്രേക്ഷകരുടെ ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയ ഒരാൾ തമിഴ് സിനിമയിൽ ഉണ്ടെങ്കിൽ അത് വിജയ് സേതുപതിയാണ്. അദ്ദേഹത്തിന് ഈ സിനിമയിൽ വില്ലനായി അഭിനയിക്കേണ്ട യാതൊരു കാര്യവുമില്ല. എന്തിനാണ് ഈ ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അഭിനയിക്കാൻ മനസ്സുവന്നതെന്ന് എനിക്ക് തന്നെ അദ്ദേഹത്തിനോട് ചോദിക്കണമെന്നുണ്ടായിരുന്നു. കാരണം അവരുടെ സിനിമകൾക്ക് വലിയൊരു ബിസിനസ് ഉണ്ട്. അത് ഞാൻ ചോദിച്ചു. ‘എന്തിന്’?.

ADVERTISEMENT

‘വലുതായി എന്തോ പറയാനുണ്ടെന്ന് വിചാരിച്ച എന്നെ വെറും നാല് വാക്കുകളിൽ അദ്ദേഹം അദ്ഭുതപ്പെടുത്തി. ‘എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്’, ഇതായിരുന്നു മറുപടി. അപ്പോഴാണ് എനിക്ക് മനസിലായത്, അദ്ദേഹത്തിന്റെ പേരിൽ മാത്രമല്ല നെഞ്ചിലും എനിക്ക് ഇടം ഉണ്ടെന്ന്. നന്ദി നൻപാ.

‘ലോകേഷ് അദ്ഭുത പ്രതിഭയാണ്. ബാങ്കിലെ ജോലി രാജിവച്ചാണ് അദ്ദേഹം മാനഗരം ചെയ്യുന്നത്. ഒരുപാട് ആസ്വദിച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.’

കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം  അടുത്ത മാസം  തിയറ്ററിൽ  എത്തും. വിജയ്  സേതുപതിയാണ്  ചിത്രത്തിലെ വില്ലൻ  വേഷത്തിൽ  എത്തുന്നത്.