ദളപതിയുടെ ബിഗ് ബജറ്റ് ചിത്രം ബിഗിലിന്റെ കേരള വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദളപതിയുടെ ബിഗ് ബജറ്റ് ചിത്രം ബിഗിലിന്റെ കേരള വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.

ADVERTISEMENT

എന്നാൽ എത്ര തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.  അന്യഭാഷാ ചിത്രങ്ങള്‍ പരമാവധി 125 കേന്ദ്രങ്ങളിലെ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന നിലവിലുള്ളപ്പോള്‍ ബിഗിലിന്റെ റിലീസിലും ഇത് തടസ്സമാകും. കേരളത്തില്‍ വലിയ ആരാധകപിന്തുണയുളള താരമാണ് വിജയ്. സൂപ്പർതാരചിത്രങ്ങൾക്കു ലഭിക്കുന്ന അതേ പ്രോത്സാഹനമാണ് വിജയ് ചിത്രങ്ങൾക്കും കേരളത്തിൽ ലഭിക്കുന്നത്. ബിഗിലിന്റെ കാര്യത്തില്‍ ഈ നിയന്ത്രണം ഉണ്ടാകുമോ ഇല്ലയോ എന്ന് കണ്ടറിയാം.

ADVERTISEMENT

വിജയ് നായകനാവുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രം 'ബിഗില്‍' പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഒന്നാണ്. 'തെരി'ക്കും 'മെര്‍സലി'നും ശേഷം അറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പതിവ് രക്ഷക വേഷങ്ങള്‍ക്കപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ വിജയ്ക്ക് നല്‍കുന്ന അറ്റ്ലി ഇക്കുറി വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയിയെ അവതരിപ്പിക്കുന്നത്.

ADVERTISEMENT

നയന്‍താരയാണ് ചിത്രത്തിലെ നായിക. സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഒക്ടോബർ 27ന് ചിത്രം റിലീസിനെത്തും.