ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാട് ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം ട്രെയിലർ എത്തി. ബയോസ്കോപ് ടാകീസിന്റെ ബാനറിൽ രാജീവ്‌കുമാർ നിർമിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നു. എ. ശാന്തകുമാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാട് ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം ട്രെയിലർ എത്തി. ബയോസ്കോപ് ടാകീസിന്റെ ബാനറിൽ രാജീവ്‌കുമാർ നിർമിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നു. 

ADVERTISEMENT

എ. ശാന്തകുമാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സച്ചിൻ ബാലുവാണ്. ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. കാലിക പ്രസക്തിയുള്ള ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ADVERTISEMENT

അന്റോണിയോ മിഖായേൽ ഛായാഗ്രാഹകനും വി. സാജൻ എഡിറ്ററുമാണ്. വയലാർ ശരത് ചന്ദ്ര വർമ്മ, അൻവർ അലി, മനു മഞ്ജിത്, എ ശാന്തകുമാർ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സതീഷ് നെല്ലായയാണ് ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ആർട്  ഡയറക്ടർ. രാജീവ് അങ്കമാലി മേക്അപ്പും കുമാർ എടപ്പാൾ വസ്‌ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.