നടൻ വിജയ്‍യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതിൽ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു. മെർസൽ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്ക്കൊപ്പം നിൽക്കുന്നൊരു ചിത്രവും അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ വിജയ്‍യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതിൽ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു. മെർസൽ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്ക്കൊപ്പം നിൽക്കുന്നൊരു ചിത്രവും അദ്ദേഹം പങ്കുവച്ചു.

ADVERTISEMENT

അതേസമയം, വിജയ് ആദായനികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിട്ട് 23 മണിക്കൂർ പിന്നിടുന്നു. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടിൽ രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. അതിനിടെ ബിഗിൽ സിനിമയ്ക്ക് പണം പലിശയ്ക്ക് നൽകിയ പ്രമുഖ പണമിടപാടുകാരൻ അൻപ് ചെഴിയന്റെ ഓഫീസിൽ നിന്ന് 65 കോടി പിടിച്ചെടുത്തു.  

ADVERTISEMENT

ദീപാവലിക്കു തിയറ്ററുകളിൽ എത്തിയ പണംവാരി പടം ബിഗിലിൽ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകൾ ആണ് ഇളയ ദളപതിക്കു കുരുക്കായത്. ഇന്നലെ  രാവിലെ സിനിമയുടെ നിർമാതാക്കളായ എജിഎസ് എന്റർടെയിൻമെന്റ് ഓഫിസുകളിൽ റെയ്ഡ് നടന്നിരുന്നു. കൂടാതെ തമിഴ് സിനിമയിലെ ഏറ്റവും വലിയ പണം ഇടപാടുകാരനായ അൻപു ചെഴിയന്റെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നു. ചെന്നൈയിലും മധുരയിലും നടന്ന റെയ്ഡിലാണ് കണക്കിൽ പെടാത്ത 65 കോടി പിടിച്ചെടുത്തത്. നടനു നൽകിയ പ്രതിഫലം സംബന്ധിച്ച് അൻപ് ചെഴിയന്റെയും നിർമാതാവിന്റെയും മൊഴികളും  താരത്തിന്റെ ആദായനികുതി രേഖകളും തമ്മിൽ പൊരുത്തക്കേടുകള്‍ ഉണ്ടായതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.