ആദായനികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലും മറ്റുമായി അടുത്തിടെ വിവാദങ്ങളിൽ ഏറെ നിറഞ്ഞുനിന്ന നടൻ വിജയ്‍യെ ആരാധകർ വരവേൽക്കുന്ന വിഡിയോ വൈറലാകുന്നു. മാസ്റ്റർ സിനിമയുടെ ഷൂട്ടിനായി എത്തിയ വിജയ് തന്‍റെ കാരവാനിന് മുകളിൽ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെൽഫികള്‍ പകര്‍ത്തുന്നതുമായ വിഡിയോയാണ് വൈറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദായനികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലും മറ്റുമായി അടുത്തിടെ വിവാദങ്ങളിൽ ഏറെ നിറഞ്ഞുനിന്ന നടൻ വിജയ്‍യെ ആരാധകർ വരവേൽക്കുന്ന വിഡിയോ വൈറലാകുന്നു. മാസ്റ്റർ സിനിമയുടെ ഷൂട്ടിനായി എത്തിയ വിജയ് തന്‍റെ കാരവാനിന് മുകളിൽ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെൽഫികള്‍ പകര്‍ത്തുന്നതുമായ വിഡിയോയാണ് വൈറൽ ആകുന്നത്.

ADVERTISEMENT

ദളപതി വിജയ്‌ നായകനാകുന്ന ചിത്രം ‘മാസ്റ്റര്‍’ ചിത്രീകരണം ദിണ്ടിക്കലില്‍ നടക്കുന്നതിനിടെയുള്ള വിഡിയോയാണിത്. ‘മാസ്റ്റര്‍’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നായകന്‍ വിജയ്‌യെ ആദായ വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. കൈദി സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജാണ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്.

ADVERTISEMENT

അതിനിടെ വിജയ്‌യെ വീണ്ടും ആദയനികുതി വകുപ്പ് ചോദ്യം ചെയ്യും. മൂന്നു ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടിസ് നൽകി. ‘ബിഗിൽ’ സിനിമയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി. നേരത്തെ ആദായനികുതി വകുപ്പ് താരത്തെ  30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.

ADVERTISEMENT

ബിഗിൽ’ സിനിമയുടെ നിർമാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അൻപുചെഴിയന്റെ നികുതിവെട്ടിപ്പാണ് അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. അൻപു ചെഴിയനിൽനിന്ന് 65 കോടി രൂപയും നിർമാതാക്കളിൽനിന്ന് 77 കോടിയും പിടിച്ചെന്നാണു റിപ്പോർട്ട്. ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ചുമാണ് ചോദ്യം ചെയ്തത്. രാത്രി അന്വേഷണസംഘവും വീട്ടിൽ തങ്ങി. ഭാര്യ സംഗീതയെയും ചോദ്യം ചെയ്തു. അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി കമ്മിഷണർ സുരഭി അലുവാലിയ പറഞ്ഞിരുന്നു.