ഇന്ത്യ മുഴുവൻ തരംഗമായ ചിത്രമാണ് ആരാധകർക്കൊപ്പം വിജയ് എടുത്ത സെൽഫി. മാസ്റ്റർ സിനിമയുടെ നെയ്‌വേലിയിലെ ലൊക്കേഷനിൽവച്ചായിരുന്നു സെൽഫി എടുത്തത്. വിവാദമായ ആദായനികുതി റെയ്ഡിനു േശഷം മാസ്റ്റർ ലൊക്കേഷനിൽ തിരിച്ചെത്തിയ താരത്തെ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വിജയ് തന്‍റെ കാരവാനിന് മുകളിൽ കയറിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ മുഴുവൻ തരംഗമായ ചിത്രമാണ് ആരാധകർക്കൊപ്പം വിജയ് എടുത്ത സെൽഫി. മാസ്റ്റർ സിനിമയുടെ നെയ്‌വേലിയിലെ ലൊക്കേഷനിൽവച്ചായിരുന്നു സെൽഫി എടുത്തത്. വിവാദമായ ആദായനികുതി റെയ്ഡിനു േശഷം മാസ്റ്റർ ലൊക്കേഷനിൽ തിരിച്ചെത്തിയ താരത്തെ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

ADVERTISEMENT

വിജയ് തന്‍റെ കാരവാനിന് മുകളിൽ കയറിയാണ് ആരാധകർക്കൊപ്പം സെൽഫി എടുത്തത്. തമിഴ് സിനിമയിലെ മാസ് രംഗങ്ങളെപ്പോലും വെല്ലുന്ന കാഴ്ചകളാണ് നെയ്‌വേലിയിൽ അരങ്ങേറിയത്.

ADVERTISEMENT

ഇപ്പോഴിതാ അതേ സെറ്റിൽ നിന്നുള്ള ഡ്രോൺ ഷോട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. റെയ്ഡ് കഴിഞ്ഞ് രണ്ടാമത്തെ ദിനവും താരത്തെ കാണാൻ എത്തിയ ആരാധകരെ വിജയ് അഭിസംബോധന ചെയ്യുന്നത് വിഡിയോയിൽ കാണാം. ശങ്കർ സിനിമ കാണുന്ന വികാരത്തോടെയാണ് ഈ ദൃശ്യം കാണുന്നതെന്ന് ആരാധകർ പറയുന്നു. 

ADVERTISEMENT

അതേസമയം ആദായ നികുതി  വകുപ്പിന്റെ ചോദ്യംചെയ്യലിന് ഹാജരാകാന്‍വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഹാജരാകാമെന്നു കാണിച്ച് വിജയുടെ അഭിഭാഷകന്‍ കത്ത് നല്‍കി. മൂന്നു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്ന്  ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നടപടി. 

ആദായ നികുതി വകുപ്പിന്റെ നടപടികളൊന്നും ബാധിക്കാതെ സിനിമയുടെ തിരക്കിലാണ് ഇളയദളപതി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന  മാസ്റ്റര്‍ സിനിമയുടെ  നെയ്‌വേലി ലിഗ്്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്തെ സൈറ്റിലാണ് താരമുള്ളത്.  നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നടക്കുന്ന ചിത്രീകരണം മുടങ്ങുന്നത് നിര്‍മാതാവിന് കോടികളുടെ നഷ്ടമുണ്ടാക്കും.ആയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ ഹാജരാകന്‍ കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.