ഈ പ്രണയദിനത്തിൽ പ്രണയ വസന്തം തീർത്ത ഷേക്‌സ്‌പിയറിന്റെ ഒഥല്ലോ പ്രമേയമാകുന്ന ‘ഋ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. നീണ്ട 23 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒഥല്ലോ വീണ്ടും മലയാളത്തിൽ സിനിമയാകുന്നത്. നടൻ നിവിൻ പോളിയുടെ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഫാ. വർഗീസ്‌ ലാലാണ് സംവിധായകൻ. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ പ്രണയദിനത്തിൽ പ്രണയ വസന്തം തീർത്ത ഷേക്‌സ്‌പിയറിന്റെ ഒഥല്ലോ പ്രമേയമാകുന്ന ‘ഋ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. നീണ്ട 23 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒഥല്ലോ വീണ്ടും മലയാളത്തിൽ സിനിമയാകുന്നത്. നടൻ നിവിൻ പോളിയുടെ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ADVERTISEMENT

ഫാ. വർഗീസ്‌ ലാലാണ് സംവിധായകൻ. ഒരു വൈദികൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള സിനിമ കൂടിയാണ്. ദേശീയ പുരസ്‌കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാർഥ്‌ ശിവയാണ് ഛായാഗ്രഹണം.

ADVERTISEMENT

നീണ്ട 23 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒഥല്ലോ വീണ്ടും മലയാളത്തിൽ സിനിമയാകുന്നത്. പ്രണയത്തോടൊപ്പം വർണ രാഷ്ട്രീയം മുഖ്യപ്രമേയമാകുന്ന ചിത്രം ക്യാംപസ് പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. 'ഋ' എന്നു പേരിട്ടിരിക്കുന്ന ചിത്രം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പൂർണമായി ചിത്രീകരിച്ച ആദ്യത്തെ സിനിമയാണ്. സിദ്ധാർഥ്‌ ശിവ ആദ്യമായി ക്യാമറ നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാർഥ് തന്നെ.

ADVERTISEMENT

എം.ജി. യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലെറ്റ്ഴ്‌സ് അധ്യാപകൻ ഡോ.ജോസ്.കെ.മാനുവലിന്റേതാണ് തിരക്കഥ. വിശാൽ ജോണ്സണ്ന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സൂരജ്‌ എസ്. കുറുപ്പാണ്. ഷേക്സ്പിയർ ആർട്സിന്റെ ബാനറിൽ ഡോ.ഗിരീഷ്‌ കുമാർ ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

രഞ്ജി പണിക്കർ, രാജീവ് രാജൻ , നയന എൽസ, ഡെയിൻ ഡേവിസ്, വിദ്യ, അഞ്ജലി നായർ, മണികണ്ഠൻ പട്ടാമ്പി, കോട്ടയം പ്രതീപ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. ദേശീയ പുരസ്‌കാരം നേടിയ കളിയാട്ടം ആണ് ഷേക്സ്പിയറിന്റെ ഒഥല്ലോയെ ആസ്പദമാക്കി അവസാനം പുറത്തിറങ്ങിയ മലയാള സിനിമ.