ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടസംവിധായകൻ ക്രിസ്റ്റഫര്‍ നൊലാന്റെ പുതിയ ചിത്രം ടെനെറ്റിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ഇൻസെപ്ഷൻ പോലെ തന്നെ ടൈം ട്രാവൽ തന്നെയാണ് ഈ സിനിമയുടെയും പ്രമേയം. മുംബൈയിൽ ചിത്രീകരിച്ച രംഗത്തില്‍ നിന്നുമാണ് ട്രെയിലർ തുടങ്ങുന്നത്. ഏഴ് രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടസംവിധായകൻ ക്രിസ്റ്റഫര്‍ നൊലാന്റെ പുതിയ ചിത്രം ടെനെറ്റിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ഇൻസെപ്ഷൻ പോലെ തന്നെ ടൈം ട്രാവൽ തന്നെയാണ് ഈ സിനിമയുടെയും പ്രമേയം. 

ADVERTISEMENT

ഏഴ് രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന സിനിമ നൊലാന്റെ ആക്‌ഷൻ എപ്പിക് ആയിരിക്കും. രാജ്യാന്തര ചാരവൃത്തിയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. തിരക്കഥ വളരെ രഹസ്യമായി സൂക്ഷിക്കുന്ന സംവിധായകനാണ് നൊലാൻ. സിനിമയിൽ അഭിനയിക്കാൻ വിളിച്ച റോബർട്ട് പാറ്റിൻസന് തിരക്കഥ വായിക്കുവാൻ നൽകിയത് അടച്ചു പൂട്ടിയ മുറിയിൽവച്ചാണ്.

ADVERTISEMENT

ജോൺ ഡേവിഡ് വാഷിങ്ടൺ, റോബര്‍ട്ട് പാറ്റിൻസൺ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ബോളിവുഡ് നടി ഡിംപിൾ കപാഡിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ട്രെയിലറിൽ ഡിംപിളിനെ കാണാം. ആരോൺ ടെയ്‌ലർ ജോൺസൺ, കെന്നത്ത് ബ്രാണഗ്, മൈക്കല്‍ കെയ്ൻ, എലിസബത്ത്, ഡെബിക്കി, ക്ലെമെൻ പോസി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.

ADVERTISEMENT

220 മില്യൻ ഡോളറാണ് സിനിമയുടെ ബജറ്റ്. നൊലാൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ചിലവേറിയ സിനിമ. ഐമാക്സ് ക്യാമറ തന്നെയാണ് ടെനെറ്റിനും ഉപയോഗിച്ചിരിക്കുന്നത്.

ഇന്റർസ്റ്റെല്ലാർ, ഡൺകിർക് തുടങ്ങിയ നൊലാൻ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച ഹൊയ്തി വാൻ ഹൊയ്െതമയാണ് ഈ സിനിമയുടെ ഛായാഗ്രഹണം. ലുഡ്‌വിഗ് ഗൊരാൻസൺ ആണ് സംഗീതം. ബ്ലാക്ക്പാന്തർ സിനിമയുടെ ഒറിജിനൽ സ്കോർ ലുഡ്‌വിഗ് ആയിരുന്നു. വാർണർ ബ്രദേർസ് ആണ് വിതരണം. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. സിനിമ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.