നടൻ സലിം കുമാറിനോടു മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ. ഏഴ് വർഷം മുമ്പ് സിനിമാ സെറ്റിനിടെ ഉണ്ടായ ചെറിയ വഴക്കും തുടർന്നുണ്ടായ ചില സംഭവങ്ങളുമാണ് ഇതിന് കാരണം. അന്ന് പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചുപോയതാണെന്നും എല്ലാത്തിനും ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു. ‘നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ തെറ്റുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സലിം കുമാറിനോടു മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ. ഏഴ് വർഷം മുമ്പ് സിനിമാ സെറ്റിനിടെ ഉണ്ടായ ചെറിയ വഴക്കും തുടർന്നുണ്ടായ ചില സംഭവങ്ങളുമാണ് ഇതിന് കാരണം. അന്ന് പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചുപോയതാണെന്നും എല്ലാത്തിനും ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു. 

ADVERTISEMENT

‘നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളിലും സോറി പറയാതെ ഈഗോ വച്ച് അതിൽ നിന്നും മുന്നോട്ടുപോകാറുണ്ട്. പിന്നീട് കുറേ കാലങ്ങൾ കഴിഞ്ഞാകും ആ ചെയ്തത് ശരിയായില്ല എന്ന തോന്നൽ ഉണ്ടാകുക.’ 

‘ആ സമയത്ത് ഈഗോ മാറ്റിവച്ച് സോറി പറഞ്ഞാൽ മനസിനു തന്നെ സമാധാനം ഉണ്ടാകും. അത് കേൾക്കുന്നവർക്കും സന്തോഷം. ചില പ്രശ്‌നങ്ങള്‍ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയവരോടും മടിക്കാതെ സോറി പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം.

ADVERTISEMENT

‘നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ല്‍  മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വച്ച്‌ ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി.  എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തിൽ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.’

‘വഴക്കുണ്ടായ ശേഷം ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോൾ എനിക്കു സ്വയം പുച്ഛം തോന്നുന്നു. എന്നാൽ പിന്നീട് സലീമേട്ടൻ വളിച്ചിരുന്നു.  അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ ക്ഷമ ചോദിക്കുന്നു.’–ജ്യോതികൃഷ്ണ പറഞ്ഞു.

ADVERTISEMENT

മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച്‌ 2012 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ മലയാള സിനിമയിലെത്തിയത്.വിവാഹ ശേഷം സിനിമയില്‍ നിന്നു മാറി നിന്ന ജ്യോതി ഇപ്പോള്‍ ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. 

നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ്.