ഒരേ വർഷം ജനിച്ചവർ-1965ൽ. ഒരേ സമയം ബോളിവുഡിന്റെ ഹൃദയം കവർന്നവർ. ഒരേ കാലത്ത് സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ആമിർ, ഷാറുഖ്, സൽമാൻ – ബോളിവുഡിന്റെ വിഖ്യാത ഖാൻത്രയം. മൂന്നു ശൈലികളിൽ ആരാധകരെ ഭ്രമിപ്പിച്ചവർ... മൂന്നു ദശകത്തിനിപ്പുറം ബോളിവുഡിന്റെ ഖാൻ പ്രതാപം എവിടെയാണ് എത്തിനിൽക്കുന്നത്? സൽമാൻ ഖാന്റെ

ഒരേ വർഷം ജനിച്ചവർ-1965ൽ. ഒരേ സമയം ബോളിവുഡിന്റെ ഹൃദയം കവർന്നവർ. ഒരേ കാലത്ത് സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ആമിർ, ഷാറുഖ്, സൽമാൻ – ബോളിവുഡിന്റെ വിഖ്യാത ഖാൻത്രയം. മൂന്നു ശൈലികളിൽ ആരാധകരെ ഭ്രമിപ്പിച്ചവർ... മൂന്നു ദശകത്തിനിപ്പുറം ബോളിവുഡിന്റെ ഖാൻ പ്രതാപം എവിടെയാണ് എത്തിനിൽക്കുന്നത്? സൽമാൻ ഖാന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേ വർഷം ജനിച്ചവർ-1965ൽ. ഒരേ സമയം ബോളിവുഡിന്റെ ഹൃദയം കവർന്നവർ. ഒരേ കാലത്ത് സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ആമിർ, ഷാറുഖ്, സൽമാൻ – ബോളിവുഡിന്റെ വിഖ്യാത ഖാൻത്രയം. മൂന്നു ശൈലികളിൽ ആരാധകരെ ഭ്രമിപ്പിച്ചവർ... മൂന്നു ദശകത്തിനിപ്പുറം ബോളിവുഡിന്റെ ഖാൻ പ്രതാപം എവിടെയാണ് എത്തിനിൽക്കുന്നത്? സൽമാൻ ഖാന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേ വർഷം ജനിച്ചവർ-1965ൽ. ഒരേ സമയം ബോളിവുഡിന്റെ ഹൃദയം കവർന്നവർ. ഒരേ കാലത്ത് സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ആമിർ, ഷാറുഖ്, സൽമാൻ – ബോളിവുഡിന്റെ വിഖ്യാത ഖാൻത്രയം. മൂന്നു ശൈലികളിൽ ആരാധകരെ ഭ്രമിപ്പിച്ചവർ... മൂന്നു ദശകത്തിനിപ്പുറം ബോളിവുഡിന്റെ ഖാൻ പ്രതാപം എവിടെയാണ് എത്തിനിൽക്കുന്നത്? സൽമാൻ ഖാന്റെ ഏറ്റവും ഒടുവിൽ റിലീസായ ‘രാധെ’ നേരിടുന്ന കടുത്ത വിമർശനങ്ങൾ ഒരിടവേളയ്ക്കു ശേഷം ഖാൻ സാന്നിധ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കു വീണ്ടും ചൂടു പകരുന്നു. 

 

ADVERTISEMENT

ആമിറിനെപ്പോലെ കൃത്യമായ സമയത്തു സിനിമയിലെ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ മറ്റു രണ്ടു ഖാന്മാർക്കും കഴിഞ്ഞുവോ? അഭിനയത്തിലും സ്ക്രിപ്റ്റിലും നവീകരണത്തിനു ശ്രമിക്കാത്തത് ഷാറുഖിനും സൽമാനും തിരിച്ചടികൾക്കു വഴിതുറക്കുമോ? ആരാധകർക്കു വേണ്ടിയൊരുക്കുന്ന എന്റർടെയിനറുകളുടെ കാലം കഴിയുന്നത് താരചക്രവർത്തിമാർ തിരിച്ചറിയണമെന്നാണ് ആവശ്യമുയരുന്നത്. ഒരേ മാനറിസങ്ങളും ഒരേ അച്ചിൽ വാർത്ത ട്രേഡ് മാ‍ർക്ക് കഥകളും ആരാധകർക്കു പോലും സ്വീകാര്യമാകുന്നില്ല. പുതുനിര അഭിനേതാക്കളും ചലച്ചിത്രകാരന്മാരും കാഴ്ചവയ്ക്കുന്ന വേറിട്ട ശൈലിയും ആസ്വാദനത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും ഉൾക്കൊള്ളാതെ മുൻകാല ഹിറ്റുകളുടെ അരികുപറ്റി ഇനിയും എത്രകാലം..? 

 

മോസ്റ്റ് വാണ്ടഡ് ഭായ് 

 

ADVERTISEMENT

മാർക്കറ്റിങ് തന്ത്രങ്ങൾ പിടിമുറുക്കുന്നതിനു മുൻപേ സ്വന്തം നിലയിൽ ബ്രാൻഡ് ആയി മാറിയ താരമാണു സൽമാൻ. സമകാലീന ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണിമൂല്യമുള്ള നടൻമാരിലൊരാൾ. 300 കോടി ക്ലബിൽ പോലും ഏറെ മുന്നിൽ. ബോക്സോഫീസിൽ പെരുന്നാൾ തീർക്കുന്നവയാണ് ഓരോ സൽമാൻ ചിത്രവും. കോമഡിയും റൊമാൻസും മസിൽ പ്രദർശനവും ഇല്ലാത്ത സല്ലു ഭായ് ചിത്രങ്ങൾ ആരാധകർക്കു സങ്കൽപിക്കാൻ പോലുമാകില്ല. 

 

കോവിഡ് പ്രതിസന്ധികൾക്കിടെ റിലീസ് ചെയ്ത സൽമാൻ ചിത്രം ‘രാധെ – യുവർ മോസ്റ്റ് വാണ്ടഡ് ഭായ്’ ഓൺലൈൻ സ്ട്രീമിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ചുവെങ്കിലും ‘കണ്ടന്റി’ന്റെ കാര്യത്തിൽ ആരാധകർക്കു പോലും കടുത്ത നിരാശയാണു സമ്മാനിച്ചത്. കരിയറിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്രയും വിമർശനങ്ങളും ട്രോളുകളുമാണ് ഈ ചിത്രം സൽമാൻ ഖാനു സമ്മാനിച്ചത്. പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്നു എന്ന പതിവ് ആരോപണത്തിനപ്പുറം, ചിത്രത്തിന് ‘0’ റേറ്റിങ് നൽകിയ സിനിമാ പ്ലാറ്റ്ഫോമുകളുമേറെ. സൽമാൻ ഖാന്റെ പിതാവും ബോളിവുഡിലെ ശ്രദ്ധേയ തിരക്കഥാകൃത്തുക്കളിലൊരാളുമായ സലിം ഖാൻ പോലും ഈ പഴകിയ ഫോർമുലയെ തള്ളിപ്പറഞ്ഞു. 

 

ADVERTISEMENT

പണക്കിലുക്കം മാത്രം 

 

സാജൻ, ഹം ആപ് കേ ഹേ കോൻ, ബീവി നമ്പർ 1, ഹം ദിൽ ദേ ചുകേ സനം പോലുള്ള സിനിമകളിലൂടെയാണ് 90കളിൽ സൽമാൻ ജനപ്രിയ താരമായത്. വാണ്ടഡ്, ദബാങ്, റെഡി, ഏക് ധാ ടൈഗർ പോലുള്ള ആക്‌ഷൻ ചിത്രങ്ങളിലൂടെ പിൽക്കാലത്ത് ‘സിംഗിൾ മാൻ ആർമി’യായി അവതരിച്ചപ്പോഴും സ്വീകാര്യതയ്ക്കു കുറവുണ്ടായില്ല. തേരേ നാം (2003), ബോഡി ഗാർഡ് (2011), കിക്ക് (2014), ബജ്‌രംഗി ഭായിജാൻ (2015), സുൽത്താൻ (2016) പോലുള്ള സിനിമകൾ സൽമാന്റെ താരപ്രഭാവത്തിനൊപ്പം പ്രമേയത്തിലും പുതുമയ്ക്കായുള്ള ശ്രമങ്ങളായിരുന്നു. അതേസമയം, ട്യൂബ്‌ലൈറ്റ് (2017) പോലെ സ്വന്തം നിർമാണത്തിൽ പരീക്ഷണത്തിനായി സൽമാൻ ശ്രമിച്ചപ്പോൾ കൈപൊള്ളിയ അനുഭവങ്ങളുമുണ്ട്. 

 

സൽമാന്റെ പരാജയ ചിത്രങ്ങളായി വിലയിരുത്തപ്പെടുന്ന ദബാങ് 3, ട്യൂബ്‌ലൈറ്റ്, റേസ് 3 എന്നിവ പോലും മികച്ച ഇനിഷ്യൽ നേടുകയും 100 കോടി നേട്ടം കൈവരിക്കുകയും ചെയ്തവയാണ്. താരപ്രഭാവത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്നു വ്യക്തം. എന്നാൽ പ്രമേയത്തിലെ ആവർത്തന വിരസത മറികടക്കാ‍ൻ സൽമാൻ ചിത്രങ്ങൾക്കു കഴിയാതെ പോകുന്നതാണു തിരിച്ചടിയാകുന്നത്. രാധെയ്ക്കു മുൻപ് എത്തിയ ദബാങ് 3, റേസ് 3 എന്നിവയും ഇതേ നിലവാരത്തകർച്ചയാണു കാണിച്ചത്. ഭാരത് (2019) സമ്മിശ്ര പ്രതികരണം നേടിയെങ്കിലും വിജയം കണ്ടില്ല. 

 

വിപണിമൂല്യമുള്ള താരമായി തുടരുമ്പോഴും അതിനൊത്ത ബാനറുകൾക്കൊപ്പമോ സംവിധായകർക്കൊപ്പമോ സിനിമകൾ ചെയ്യുന്നില്ല എന്നതാണു സൽമാനെതിരായ വിമർശനങ്ങളിലൊന്ന്. ശരാശരിക്കാർക്കൊപ്പം വലിയ പ്രോജക്ടുകൾക്കു ശ്രമിക്കുന്നതു തിരിച്ചടിയാകുന്നു. പ്രമേയ വൈവിധ്യം സുപ്രധാനമായ കാലത്ത് പുതുതലമുറ സിനിമാസ്വാദകരുടെ അഭിരുചിക്കൊത്ത സ്ക്രിപ്റ്റുകൾ കണ്ടെത്തുന്നതിലും പരാജയപ്പെടുന്നു. മാറിച്ചിന്തിക്കാനായില്ലെങ്കിൽ, ചേരുവകളുടെ പാക്കേജിങ്ങിലെങ്കിലും മാറ്റം വേണമെന്ന് ആവശ്യമുയരുന്നതും ഇതുകൊണ്ടാണ്. മികച്ചൊരു ചിത്രത്തിലൂടെ മറികടക്കാവുന്ന തിരിച്ചടികളേ ഇപ്പോഴും സൽമാൻ നേരിടുന്നുള്ളൂവെന്നാണ് വലിയൊരു വിഭാഗം ആരാധകരും കരുതുന്നത്. ചിത്രീകരണ ഘട്ടത്തിലുള്ള ടൈഗർ മൂന്നാം ഭാഗത്തിലാണ് ഇനി പ്രതീക്ഷയത്രയും. 

 

കിങ് ഖാൻ എവിടെ? 

 

കരിയറിന്റെ തുടക്കത്തിൽ തന്നെ ബാസിഗർ, ഡർ പോലുള്ള സിനിമകളിലെ പ്രതിനായക സ്വഭാവമുള്ള കഥാപാത്രങ്ങളെ ചങ്കൂറ്റത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച നടനാണ് ഷാറുഖ് ഖാൻ. ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെയ്ക്കു ശേഷം ലവർ ബോയ് ഇമേജിൽ തിളങ്ങി നിൽക്കുമ്പോഴും വൈവിധ്യമുള്ള കഥാപാത്രങ്ങൾക്കു കൈകൊടുത്തു. സ്വദേശ്, ചക് ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാൻ, റബ് നേ ബനാ ദി ജോഡി പോലുള്ള സിനിമകളിലൂടെ ആരാധകരെയും നിരൂപകരെയും ഒരുപോലെ ആഹ്ലാദിപ്പിക്കാനായെങ്കിലും ഷാറുഖിന് പിന്നീട് തിരിച്ചടിയായതും കാമ്പില്ലാത്ത പ്രമേയങ്ങളാണ്. 

 

ദിൽവാലേ (2015), ഫാൻ (2015), ഡിയർ സിന്ദഗി (2016), റയീസ് (2016) ജബ് ഹാരി മെറ്റ് സേജൽ (2017), സീറോ (2018) തുടങ്ങിയ സമീപകാല ഷാറുഖ് ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം കണ്ടില്ല. കാജോളിനൊപ്പം എക്കാലത്തെയും മാജിക്കൽ കെമിസ്ട്രി പുനഃസൃഷ്ടിക്കാൻ ദിൽവാലേയിലൂടെ നടത്തിയ ശ്രമം അതിദയനീയമായി. ഹിറ്റുകൾ ആവർത്തിക്കാൻ കഴിയാതെ വന്നതോടെ നീണ്ട ഇടവേള വേണ്ടിവന്നു. 3 വർഷമാകുന്നു ഒരു ഷാറുഖ് ചിത്രം പുറത്തുവന്നിട്ട്. 

 

സ്വന്തം നിർമാണത്തിൽ രാ വൺ പോലുള്ള പരീക്ഷണങ്ങൾക്കു നടത്തിയ ശ്രമവും ഷാറുഖിനെ തുണച്ചില്ല. സിനിമകൾ പരാജയമാകുമ്പോഴും പരസ്യങ്ങൾ, സ്റ്റേജ് പരിപാടികൾ എന്നിവയിലൂടെ താരം ബ്രാൻഡ് മൂല്യം കാത്തു. കിങ് ഖാന്റെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ് ആരാധകർ. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം ‘പത്താൻ’ ഷാറുഖിന് ഏറെ നിർണായകമാകുന്നതും അതുകൊണ്ടാണ്. തമിഴ് യുവസംവിധായകൻ അറ്റ്‌ലിക്കൊപ്പം സിനിമ ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും ആരാധകർക്കു നിറഞ്ഞ പ്രതീക്ഷയാണു പകരുന്നത്. 

 

പുതുമ തേടുന്ന ആമിർ 

 

ഇമേജിന്റെ ചുമരുകൾ ഭേദിക്കാൻ കാണിച്ച ചങ്കൂറ്റമാണ് ആമിർ ഖാനെ വ്യത്യസ്തനാക്കുന്നത്. ലഗാനും ദിൽ ചാഹ്താ ഹെയും ഒന്നിച്ചുവന്ന 2001 മുതൽ പിന്നീട് നടനായും നിർമാതാവായും ആമിർ ഖാൻ നടത്തിയത് പുതുമയുള്ള സിനിമയ്ക്കായുള്ള ശ്രമങ്ങളാണ്. പികെയും ദംഗലുമെല്ലാം ആ ശ്രമത്തിനു ലഭിച്ച അംഗീകാരങ്ങളാണ്. ഓരോ സിനിമയിലും വ്യത്യസ്തത തേടുന്ന ആമിർ അതിനു വേണ്ടി നടത്തുന്ന തയാറെടുപ്പുകളും മാതൃകാപരമാണ്. റൊമാന്റിക് ഹീറോയിൽനിന്ന് മിസ്റ്റർ ‍പെർഫക്‌ഷനിസ്റ്റിലേക്ക് അദ്ദേഹം മാറിയതാകട്ടെ കഠിനമായ പരിശ്രമത്തിലൂടെയും. 

 

അതേസമയം, പാളിപ്പോകുന്ന തിരഞ്ഞെടുപ്പുകൾ ആമിറിനും സംഭവിക്കുന്നു എന്നു വെളിപ്പെടുത്തുന്നതാണ് മൾട്ടിസ്റ്റാർ ചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ (2018) നേരിട്ട ദയനീയ പരാജയം. തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ ആമിറിന്റേതായി അതിനു ശേഷം ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ‘ലാൽ സിങ് ചദ്ദ’ ആണ് റിലീസ് കാത്തിരിക്കുന്ന ചിത്രം.

 

English Summary: Where is the Khan Trio of Bollywood Now?